Just In
- 1 hr ago
സമീകൃതാഹാരം കഴിക്കണമെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ഗുണങ്ങള്
- 2 hrs ago
ശ്രീകൃഷ്ണ ജയന്തി 2022; ഈ രാശിക്കാര്ക്ക് കൈവരും ജീവിതത്തില് ഭാഗ്യം
- 7 hrs ago
Daily Rashi Phalam: സാമ്പത്തികമായി സുരക്ഷിതത്വം അനുഭവപ്പെടും, നല്ല ദിനം; രാശിഫലം
- 8 hrs ago
ചിങ്ങ മാസത്തില് 27 നാളിന്റേയും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- News
ലോകായുക്ത ബില്ലിനെ ചൊല്ലി മന്ത്രിസഭയില് ഭിന്നത; എതിര്പ്പുമായി സിപിഐ മന്ത്രിമാര്
- Sports
IND vs ZIM: രാഹുല്-ധവാന് ഓപ്പണിങ്, ത്രിപാഠിക്ക് അരങ്ങേറ്റം, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ
- Automobiles
Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ
- Movies
'നിങ്ങൾ ഗൈനക്കോളജിസ്റ്റാണോ?' നഗ്ന രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യ റായ് നൽകിയ മറുപടി
- Technology
നിങ്ങളുടെ നമ്പർ മാറാതെ തന്നെ സിം കാർഡ് Airtel നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം
- Travel
ടാക്സ് കൊടുത്ത് ചിലവേറും... ഏറ്റവും കൂടുതല് വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്
- Finance
സമയത്ത് ആദായ നികുതി റിട്ടേണ് സമര്പ്പിച്ചവരാണോ? ചെറിയ മറവിക്ക് പിഴ നല്കേണ്ടി വരും; സാഹചര്യങ്ങളറിയാം
ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും
ജൂലിയന്, ഗ്രിഗോറിയന് കലണ്ടറുകളില് വര്ഷത്തിലെ എട്ടാം മാസമാണ് ഓഗസ്റ്റ്. ആദ്യം സെക്സ്റ്റിലിസ് എന്ന് പേരിട്ടിരുന്ന ഈ മാസം പിന്നീട് ആദ്യത്തെ റോമന് ചക്രവര്ത്തിയായ ജൂലിയസ് അഗസ്റ്റസിന്റെ പേരില് പുനര്നാമകരണം ചെയ്യപ്പെട്ടു. ഈ മാസത്തില്, നിരവധി സുപ്രധാന ദിനങ്ങള് ആചരിക്കപ്പെടുന്നുണ്ട്. ചിലത് ആഗോള പ്രാധാന്യമുള്ളതും മറ്റുള്ളവ ദേശീയ പ്രാധാന്യമുള്ളതുമായവയാണ്. 2022 ഓഗസ്റ്റ് മാസത്തില് ആചരിക്കുന്ന പ്രധാനപ്പെട്ട ദിവസങ്ങളുടെയും തീയതികളുടെയും വിശദമായ ലിസ്റ്റ് ഇതാ. മത്സര പരീക്ഷകളില് പങ്കെടുക്കുന്നവര്ക്കും ഈ ലേഖന ഉപകാരപ്രദമാണ്.
Most
read:
2022
ഓഗസ്റ്റ്
മാസത്തിലെ
പ്രധാന
ഉത്സവങ്ങളും
വ്രത
ദിനങ്ങളും

ഓഗസ്റ്റ് 1 മുതല് 7 വരെ - ലോക മുലയൂട്ടല് വാരം
നവജാത ശിശുക്കള്ക്ക് ഉയര്ന്ന ആരോഗ്യ ഗുണങ്ങള് ലഭിക്കാനായി മുലയൂട്ടല് പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വര്ഷവും ഓഗസ്റ്റ് 1 മുതല് 7 വരെ ലോക മുലയൂട്ടല് വാരം ആചരിക്കുന്നു.

ഓഗസ്റ്റ് 5- അന്താരാഷ്ട്ര ബിയര് ദിനം (ഓഗസ്റ്റ് ആദ്യ വെള്ളിയാഴ്ച)
ഓഗസ്റ്റ് മാസത്തിലെ എല്ലാ ആദ്യ വെള്ളിയാഴ്ചയും അന്താരാഷ്ട്ര ബിയര് ദിനമായി ആചരിക്കുന്നു. സുഹൃത്തുക്കളുമായി ഒത്തുകൂടുകയും അവരുമായി ബിയര് പങ്കിടുകയും ബിയര് ഉണ്ടാക്കുകയും സര്വ് ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന് പിന്നിലെ ലക്ഷ്യം.
Most
read:ആര്ക്കും
സമ്പന്നനാകാം,
വിജയം
നേടാം;
രാവിലെ
എഴുന്നേറ്റയുടന്
ഈ
മന്ത്രം
ചൊല്ലൂ

ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം
ജപ്പാനിലെ ഹിരോഷിമയില് നടന്ന അണുബോംബ് സ്ഫോടനങ്ങളുടെ സ്മരണയ്ക്കായി എല്ലാ വര്ഷവും ഓഗസ്റ്റ് 6ന് ഹിരോഷിമ ദിനം ആചരിക്കുന്നു. 1945-ല് ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക രണ്ട് ബോംബുകള് വര്ഷിച്ചു. ഈ ബോംബാക്രമണങ്ങളില് യഥാക്രമം 1,29,000, 2,26,000 പേര് കൊല്ലപ്പെട്ടു.

ഓഗസ്റ്റ് 7 - സൗഹൃദ ദിനം (ഓഗസ്റ്റ് ആദ്യ ഞായറാഴ്ച)
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള് എല്ലാ വര്ഷവും ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ച ഫ്രണ്ട്ഷിപ്പ് ഡേ അഥവാ അന്താരാഷ്ട്ര സൗഹൃദ ദിനം ആഘോഷിക്കുന്നു. ഇതുകൂടാതെ, പല രാജ്യങ്ങളും അവരുടെതായ സൗഹൃദ ദിന ആഘോഷം മറ്റ് തീയതികളിലും നടത്തിവരുന്നുണ്ട്.

7 ഓഗസ്റ്റ് - ദേശീയ കൈത്തറി ദിനം
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ബംഗാള് വിഭജനത്തില് പ്രതിഷേധിച്ച് 1905ല് കൊല്ക്കത്ത ടൗണ് ഹാളില് ഓഗസ്റ്റ് 7ന് ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്ഷവും ഈ ദിനം ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നു.
Most
read:ദൈവത്തിന്റെ
വാസസ്ഥലം;
വീട്ടില്
ഈശാന
കോണ്
ശ്രദ്ധിച്ചില്ലെങ്കില്
ദോഷം
ഈവിധം

ഓഗസ്റ്റ് 8 - ക്വിറ്റ് ഇന്ത്യാ സമര ദിനം
1942 ഓഗസ്റ്റ് 8ന് ബോംബെയില് നടത്തിയ ക്വിറ്റ് ഇന്ത്യ പ്രസംഗത്തിന് ശേഷം മഹാത്മാഗാന്ധിയാണ് ഓഗസ്റ്റ് പ്രസ്ഥാനം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഈ പ്രസ്ഥാനം ബ്രിട്ടീഷുകാരെ ഇന്ത്യയില് നിന്ന് തുരത്തുന്നതില് ഒരു പ്രഥാന പങ്ക് വഹിച്ചു.

ഓഗസ്റ്റ് 9 - നാഗസാക്കി ദിനം
ജപ്പാനിലെ നാഗസാക്കിയിലുണ്ടായ അണുബോംബ് സ്ഫോടനങ്ങളുടെ സ്മരണയ്ക്കായി എല്ലാ വര്ഷവും ഓഗസ്റ്റ് 9 ന് നാഗസാക്കി ദിനം ആചരിക്കുന്നു. 1945-ല് ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക രണ്ട് ബോംബുകള് വര്ഷിച്ചു,

ഓഗസ്റ്റ് 10 - ലോക ജൈവ ഇന്ധന ദിനം
ഫോസില് ഇന്ധനങ്ങളെ അപേക്ഷിച്ച് ഫോസില് ഇതര ഇന്ധനങ്ങള് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കാന് എല്ലാ വര്ഷവും ഓഗസ്റ്റ് 10ന് ഇന്ത്യയില് ലോക ജൈവ ഇന്ധന ദിനം ആചരിക്കുന്നു. 2015ല് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് ആദ്യമായി ലോക ജൈവ ഇന്ധന ദിനം എന്ന ആശയവുമായി വന്നത്.
Most
read:വെള്ളപ്പൊക്കം,
ജലക്ഷാമം;
6ല്
2
എണ്ണം
സംഭവിച്ചു;
2022ല്
ബാബ
വാംഗയുടെ
പ്രവചനങ്ങള്
സത്യമോ?

ഓഗസ്റ്റ് 12 - അന്താരാഷ്ട്ര യുവജന ദിനം
ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്ഷവും ഓഗസ്റ്റ് 12 ന് അന്താരാഷ്ട്ര യുവജന ദിനം ആചരിക്കുന്നു. 2000 ഓഗസ്റ്റ് 12 ന് ഐക്യരാഷ്ട്രസഭയാണ് ആദ്യത്തെ അന്താരാഷ്ട്ര യുവജനദിനം ആചരിച്ചത്.

ഓഗസ്റ്റ് 13 - അന്താരാഷ്ട്ര ലെഫ്റ്റ് ഹാന്റ് ദിനം
ഇടംകൈയ്യന്മാരുടെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അവബോധം വളര്ത്തുന്നതിനും ഇടംകൈയ്യന്മാര്ക്ക് സ്കീസോഫ്രീനിയ ഉണ്ടാകാനുള്ള സാധ്യത പോലുള്ള മറ്റ് പ്രശ്നങ്ങള് പരിഹരിക്കുന്നതിനുമായി ഓഗസ്റ്റ് 13 അന്താരാഷ്ട്ര ലെഫ്റ്റ് ഹാന്ഡേഴ്സ് ദിനമായി ആചരിക്കുന്നു.

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം
1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തില് നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, ഈ ദിവസം രാജ്യത്ത് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിവയ്ക്കൊപ്പം ഇന്ത്യയില് ആചരിക്കുന്ന മൂന്ന് ദേശീയ അവധി ദിവസങ്ങളില് ഒന്നാണിത്. പതാക ഉയര്ത്തിയും സാംസ്കാരിക പരിപാടികള് സംഘടിപ്പിച്ചുമാണ് ദിനം രാജ്യം കൊണ്ടാടുന്നത്.
Most
read:ഇന്ത്യന്
സ്വാതന്ത്ര്യത്തിനായി
പോരാടിയ
ധീരനേതാക്കള്

ഓഗസ്റ്റ് 19 - ലോക മാനുഷിക ദിനം
മാനുഷിക ലക്ഷ്യങ്ങള്ക്കായി പ്രവര്ത്തിക്കുന്ന മനുഷ്യസ്നേഹികളുടെയും ജീവന് നഷ്ടപ്പെട്ടവരുടെയും പ്രവര്ത്തനങ്ങളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 19 ലോക മാനുഷിക ദിനമായി ആചരിക്കുന്നു.

19 ഓഗസ്റ്റ് - ലോക ഫോട്ടോഗ്രാഫി ദിനം
ഫോട്ടോഗ്രാഫര്മാരുടെ സേവനങ്ങളെയും പ്രവൃത്തികളെയും ആദരിക്കാനായി എല്ലാ വര്ഷവും ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കുന്നു.
Most
read:സ്വാതന്ത്ര്യസമര
സേനാനികളുടെ
വിപ്ലവവീര്യം
പകര്ന്ന
മഹത്
വചനങ്ങള്

ഓഗസ്റ്റ് 20 - ലോക കൊതുക് ദിനം
എല്ലാ വര്ഷവും, ആഗസ്റ്റ് 20 ലോക കൊതുക് ദിന ആചരിക്കുന്നു. കൊതുകുകള് മനുഷ്യര്ക്കിടയില് മലേറിയ പരത്തുന്നുവെന്ന് ബ്രിട്ടീഷ് ഡോക്ടര് സര് റൊണാള്ഡ് റോസ് കണ്ടെത്തിയ ദിവസമാണ് ഇത്.

20 ഓഗസ്റ്റ് - സദ്ഭാവന ദിവസം
ഇന്ത്യന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനം ഓഗസ്റ്റ് 7ന് ഇന്ത്യയില് സദ്ഭാവനാ ദിവസമായി ആഘോഷിക്കുന്നു.
Most
read:വളരട്ടെ
രാജ്യസ്നേഹം;
സ്വാതന്ത്ര്യദിനത്തില്
കൈമാറാന്
ആശംസകള്