Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യ
ആരാധനാ ചടങ്ങുകള്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു പുണ്യവസ്തുവാണ് കര്‍പ്പൂരം. ആചാരങ്ങളും പ്രാര്‍ത്ഥനകളും പൂജകളും നടത്തുമ്പോള്‍ ഇത് പലപ്പോഴും കത്തിക്കുന്നു. കര്‍പ്പൂരം അന്തരീക്ഷത്തില്‍ സുഗന്ധം പരത്തുകയും മനസ്സിന് പോസിറ്റിവിറ്റി നല്‍കുകയും ചെയ്യുന്നു. വാസ്തുവിലും ജ്യോതിഷത്തിലും കര്‍പ്പൂരം ഉപയോഗിക്കുന്നതിന് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്.
പല തരത്തിലുള്ള ദോഷങ്ങള്‍ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനമായും പിതൃദോഷം, വാസ്തുദോഷം, സര്‍പ്പദോഷം എന്നിങ്ങനെ മൂന്ന് ദോഷങ്ങളാണുള്ളത്. ജാതകത്തില്‍ ഈ ദോഷങ്ങളുള്ളവര്ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. കര്‍പ്പൂരം കൊണ്ട് നിങ്ങള്‍ക്ക് ചില ജ്യോതിഷ പരിഹാരങ്ങള്‍ ചെയ്യാം. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ പല ദോഷങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഈ പ്രതിവിധികള്‍ ഗ്രഹദോഷങ്ങളും വാസ്തു ദോഷങ്ങളും അകറ്റാന്‍ സഹായിക്കുന്നു. കര്‍പ്പൂരം ഉപയോഗിച്ചുള്ള അത്തരം ചില ജ്യോതിഷ പ്രതിവിധികള്‍ എന്താണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വീട്ടിലെ ദുഷ്ടശക്തികളെ നീക്കാന്‍
ആരാധനാ മൂര്‍ത്തികളുടെ മുന്നില്‍ കര്‍പ്പൂരം കത്തിക്കുന്നത് പുനരുജ്ജീവന പുണ്യം നല്‍കുമെന്ന് വേദങ്ങള്‍ പറയുന്നു. അതിനാല്‍, എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വീട്ടില്‍ കര്‍പ്പൂരം കത്തിക്കണം. ഇതിലൂടെ വീട്ടിലെ ദുഷ്ടശക്തികളെയും നെഗറ്റീവ് എനര്‍ജികളെയും നിങ്ങള്‍ക്ക് പുറംതള്ളാന്‍ സാധിക്കും.

കാളസര്‍പ്പദോഷം, പിതൃദോഷം പരിഹാരം
തെറ്റായ സ്ഥാനത്തുള്ള ഗ്രഹങ്ങളുടെ ചില ദോഷഫലങ്ങള്‍ കാരണം, ചിലര്‍ക്ക് കാളസര്‍പ്പദോഷം, രാഹു, കേതുവിന്റെ സ്വാധീനത്തിലുള്ള പിതൃദോഷം മുതലായവ അനുഭവപ്പെടുന്നു. ഇവയ്ക്ക് ഉത്തരവാദികളായ ഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാന്‍ കര്‍പ്പൂരം നിങ്ങളെ സഹായിക്കും. നെയ്യില്‍ മുക്കിയ കര്‍പ്പൂരം രാവിലെയും വൈകുന്നേരവും രാത്രിയും മൂന്നു പ്രാവശ്യം കത്തിക്കുക. വീടിന്റെ കക്കൂസിലും കുളിമുറിയിലും 2-2 കര്‍പ്പൂരം സൂക്ഷിക്കുക. ഈ പ്രതിവിധി നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും.

രാഹു-കേതു ദോഷപരിഹാരത്തിന്
ശനിയാഴ്ച ദിവസം കുറച്ച് തുള്ളി കര്‍പ്പൂര എണ്ണയും ജാസ്മിന് ഓയിലും വെള്ളത്തില്‍ ഒഴിച്ച് കുളിക്കുക. ഇതിലൂടെ രാഹുവും കേതുവിന്റെയും ശനിയുടെയും ദോഷഫലങ്ങള്‍ കുറയും. അപകട സാധ്യതകള്‍ ഒഴിവാകും. രാഹുവും കേതുവും ശനിയുമാണ് പല അപകടങ്ങള്‍ക്കും കാരണം. ഇത് നീക്കാനായി രാത്രി ഹനുമാന് ചാലിസ ചൊല്ലി കര്‍പ്പൂരം കത്തിക്കുക. നിങ്ങള്‍ പേടിസ്വപ്നങ്ങള്‍ കാണുന്ന പ്രശ്നമുണ്ടെങ്കില്‍ കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.

പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന്
വൈകുന്നേരം റോസാപ്പൂവില്‍ കര്‍പ്പൂരം വച്ച് കത്തിച്ച് ആ പുഷ്പം ദുര്‍ഗ്ഗാദേവിക്ക് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. വിവിധ സ്രോതസുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം വരാന്‍ തുടങ്ങും. നിങ്ങള്‍ ഈ പ്രതിവിധി കുറഞ്ഞത് 43 ദിവസമെങ്കിലും ചെയ്താല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണം ലഭിക്കും.

വാസ്തുദോഷം നീക്കാന്‍
വീട്ടില്‍ നിന്ന് വാസ്തുദോഷം ഇല്ലാതാക്കാന്‍ 2 കര്‍പ്പൂര ഗുളികകള്‍ വീട്ടില്‍ സൂക്ഷിക്കുക. അത് അലിഞ്ഞുതീരുമ്പോള്‍ വേറെ രണ്ടെണ്ണം സൂക്ഷിക്കുക. വീട്ടില്‍ കര്‍പ്പൂരം ഇങ്ങനെ വയ്ക്കുന്നതോടെ വാസ്തു ദോഷങ്ങള്‍ ഉണ്ടാകില്ല.

വിവാഹതടസം നീങ്ങാന്‍
ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍ ഈ പ്രതിവിധി വളരെ ഫലപ്രദമാണ്. 36 ഗ്രാമ്പൂവും 6 കര്‍പ്പൂരവും എടുത്ത് അതില്‍ മഞ്ഞളും ചോറും കലര്‍ത്തി ദുര്‍ഗ്ഗാദേവിയെ പ്രാര്‍ത്ഥിക്കുക. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായി എല്ലാ ദിവസവും കിടപ്പുമുറിയില്‍ ഏതെങ്കിലും മൂലയില്‍ 2 കര്‍പ്പൂരം കത്തിച്ച് വയ്ക്കുക. ഇത് ഉരുകി കഴിയുമ്പോള്‍ മറ്റൊന്ന് വയ്ക്കുക.

രോഗശാന്തിക്ക്
ശുക്രന് ബലഹീനനാണെങ്കില്‍ നിങ്ങള്‍ക്ക് ചര്‍മ്മരോഗം ഉണ്ടായേക്കാം. ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ കര്‍പ്പൂരം സഹായിക്കും. ഒരു വെളുത്ത തുണിയില്‍ കര്‍പ്പൂരം കെട്ടി നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കണം. നിങ്ങള്‍ ഇത് ചെയ്താല്‍, നിങ്ങള്‍ക്ക് ഉടന്‍ തന്നെ ഫലങ്ങള്‍ ലഭിക്കും. കര്‍പ്പൂരം ഒരു തൂവാലയില്‍ കെട്ടി നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. ഇതിലൂടെ രാഹു-കേതു ദോഷം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
