Just In
- 1 hr ago
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
- 3 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- 4 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 8 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
Don't Miss
- Automobiles
ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും
- News
ലോട്ടറി അടിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് 56 കാരി; അമ്പരപ്പും അത്ഭുതവും
- Movies
ഉപ്പ ഇല്ല എന്ന് അറിയിക്കാതെയാണ് മക്കളെ വളര്‍ത്തുന്നത്; എനിക്കൊരു പനി വന്നാലും അവര്‍ക്ക് പേടിയാ!
- Sports
അടിയോടടി, കണ്ണുതള്ളി യൂസുഫ്! ഭാഗ്യം 'സ്റ്റുവര്‍ട്ട് ബ്രോഡായില്ല', വീഡിയോ വൈറല്‍
- Finance
കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല് ഉപയോഗിച്ച് പരിഹാരം
പാല് ഒരു സമ്പൂര്‍ണ്ണ പോഷകാഹാരമായി കണക്കാക്കപ്പെടുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമായ പാല്, ആരോഗ്യത്തിന്റെ താക്കോലാണ്. പാല് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. കൂടാതെ സമ്പൂര്‍ണ്ണ പോഷകാഹാരമായ പാല് ആരോഗ്യപരമായി പല ഗുണങ്ങളും നമുക്ക് നല്കുന്നു. എന്നാല്‍ ഇതുമാത്രമല്ല, പാലിന് ജ്യോതിഷപരമായ ചില ഗുണങ്ങള്‍ കൂടിയുണ്ട്. ജ്യോതിഷത്തിലും വാസ്തുവിലും പാലിന് പ്രത്യേക പ്രാധാന്യമുണ്ട്.
Most
read:
ചാണക്യനീതി:
ഈ
5
കാര്യങ്ങള്‍
ഒരിക്കലും
മറ്റുള്ളവരോട്
പറയരുത്;
നിങ്ങളെ
തിരിച്ചടിക്കും

പാലിന്റെ മതപരമായ പ്രാധാന്യം
പാലിന് പണ്ടുമുതല്ക്കേ മതപരമായ ചില പ്രാധാന്യങ്ങളുണ്ട്. വിശ്വാസങ്ങള്‍ പ്രകാരം പാല് വളരെ പ്രത്യേകതയുള്ള വസ്തുവായി കണക്കാക്കപ്പെടുന്നു. ശിവനെ ആരാധിക്കുന്നതില്‍ പാല് കൊണ്ടാണ് അഭിഷേകം നടത്തുന്നത്. മറുവശത്ത്, ശിവന് ചന്ദ്രനെ തലയില്‍ ചൂടുയിട്ടുണ്ട്. ജ്യോതിഷത്തില്‍ ചന്ദ്രന്റെ ബന്ധം നല്ല ആരോഗ്യമായി കണക്കാക്കപ്പെടുന്നു. എല്ലാ തിങ്കളാഴ്ചയും ശിവനെ പാലുകൊണ്ട് അഭിഷേകം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശുഭകരമാക്കാന്‍ സാധിക്കും. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും, നല്ല ആരോഗ്യവും കൈവരും. പാലുമായി ബന്ധപ്പെട്ട ചില ജ്യോതിഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കരിയറില്‍ വിജയം നേടാന്‍
കഠിനാധ്വാനത്തിന് ശേഷവും പലര്‍ക്കും അവരുടെ കരിയറില്‍ പ്രത്യേകമായി ഒന്നും നേടാന്‍ കഴിയാത്ത അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. പദ്ധതികളില്‍ തടസ്സം, ജോലിയില്‍ പരാജയം, മറ്റുള്ളവരില്‍ നിന്ന് പഴികേള്‍ക്കല്‍ എന്നിവ അനുഭവിക്കേണ്ടിവരാം. അത്തരം ആളുകള്‍ക്ക് പാല് ഉപയോഗിച്ച് ഒരു പ്രത്യേക പ്രതിവിധി ചെയ്യാവുന്നതാണ്. പൂര്‍ണിമ, ദ്വാദശി അല്ലെങ്കില്‍ ത്രയോദശി പോലുള്ള ഏതെങ്കിലും ശുഭദിനത്തില്‍, ഒരു ഗ്ലാസ് ശുദ്ധമായ പാല് എടുത്ത് ഒന്നുകില്‍ നദിയില്‍ ഒഴിക്കുക അല്ലെങ്കില്‍ കിണറ്റില്‍ ഒഴിക്കുക. ഇതിലൂടെ നിങ്ങളുടെ പ്രശ്നം പരിഹരിക്കാവുന്നതാണ്.
Most
read:സാമ്പത്തിക
ബാധ്യത
പൊറുതിമുട്ടിക്കുന്നോ?
ഗണപതിക്ക്
ഇവ
അര്‍പ്പിക്കൂ

സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
ജീവിതത്തില്‍ നിരന്തരം പണക്ഷാമം നേരിടുന്ന ആളുകള്‍, കഠിനാധ്വാനത്തിന് ശേഷവും പണം ശേഖരിക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് രക്ഷയായി പാല് ഉണ്ട്. ഇതിനായി നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ വിഗ്രഹം, ഒരു ഇരുമ്പ് പാത്രം, പാല്, വെള്ളം, കുറച്ച് പഞ്ചസാര എന്നിവ ആവശ്യമാണ്. വിഗ്രഹം ഒഴികെ മറ്റെല്ലാം ഇരുമ്പ് പാത്രത്തില്‍ വയ്ക്കുക, രാവിലെ കുളിച്ചതിനുശേഷം ഇവയെല്ലാം ലക്ഷ്മീദേവിയുടെ വിഗ്രഹത്തിന് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ പണ പ്രതിസന്ധി അവസാനിക്കും. ഈ കാര്യങ്ങളെല്ലാം ലക്ഷ്മീദേവിക്ക് സമര്‍പ്പിച്ച ശേഷം ഒരു ആല്‍മരത്തിന്റെ ചുവട്ടില്‍ വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും നിങ്ങളിലേക്ക് പണം വരാന്‍ തുടങ്ങുകയും ചെയ്യും.

അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍
പലപ്പോഴും നിങ്ങള്വീണ്ടും വീണ്ടും അപകടങ്ങള്‍ക്ക് ഇരയാകുകയോ അല്ലെങ്കില്‍ നിങ്ങളുടെ വാഹനം വീണ്ടും വീണ്ടും പണിമുടക്കുകയോ ചെയ്താല്‍ നിങ്ങള്‍ പാല് ഉപയോഗിച്ച് ഈ പ്രതിവിധി പരീക്ഷിക്കാം. എല്ലാ മാസവും ശുക്ലപക്ഷത്തിന്റെ ചൊവ്വാഴ്ച പാല് ഉപയോഗിച്ച് ഈ പ്രതിവിധി നിങ്ങള്‍ ചെയ്യണം. ശുദ്ധമായ കഴുകിയ അരി പാലില്‍ ഇട്ട് ഒഴുകുന്ന വെള്ളത്തില്‍ ഒഴിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണത്. ചൊവ്വാഴ്ചകളില്‍ ഇത് ചെയ്യുന്നതിലൂടെ, നിരന്തരമായുള്ള അപകടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
Most
read:ഭയപ്പെടുത്തുന്ന
സ്വപ്നങ്ങളാണെങ്കിലും
ഇവയെല്ലാം
സമ്പത്ത്
വരുന്നതിന്റെ
സൂചന

ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍
ഈ ഭൂമിയില്‍ ജാതകത്തില്‍ ശുഭഗ്രഹങ്ങള്‍ ഉള്ളവര്‍ വളരെ കുറവാണ്. ഓരോ വ്യക്തിയുടെയും ജാതകത്തില്‍ തീര്‍ച്ചയായും ചില ദോഷങ്ങള്‍ ഉണ്ട്. ജാതകത്തില്‍ രാഹു, കേതു, ശനി അല്ലെങ്കില്‍ ചന്ദ്രനും ചൊവ്വയും മൂലം ദോഷകരമായ ഫലങ്ങള്‍ ഉണ്ടാകാം. ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പാല് ഉപയോഗിച്ച് ഒരു പ്രതിവിധി പരീക്ഷിക്കാവുന്നതാണ്. എല്ലാ തിങ്കളാഴ്ചയും നിങ്ങള്‍ ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തില്‍ പാല് സമര്‍പ്പിക്കണം. നിങ്ങള്‍ ഇത് തുടര്‍ച്ചയായി ഏഴ് തിങ്കളാഴ്ചകളില്‍ ചെയ്യണം. താമസിയാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുകയും ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ നിങ്ങളുടെ ജാതകത്തില്‍ നിന്ന് അകന്നുപോകുകയും ചെയ്യും.