Just In
- 1 hr ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 2 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 15 hrs ago
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- News
കേരള ബജറ്റ്: ടിക്കറ്റ് നിരക്ക് കുറയുമോ? പ്രവാസികള്ക്ക് ആശ്വാസമാവുന്ന പ്രഖ്യാപനവുമായി ബജറ്റ്
- Sports
Odi World Cup 2023: കീപ്പറായി രാഹുല് മതി!അപ്പോള് സഞ്ജുവിന് ചാന്സില്ലേ?ഉത്തപ്പ പറയുന്നു
- Movies
ആര്യയെ മോഷ്ടിച്ച് നേരെ കോടതിയിലേക്ക് പോയി; കല്യാണം അവിടെ വച്ചായിരുന്നു, മിശ്ര വിവാഹത്തെ കുറിച്ച് നോബി മർക്കോസ്
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്ഷത്തേക്ക് ബാങ്കിനേക്കാള് പലിശ വേണോ? സര്ക്കാര് ഗ്യാരണ്ടിയില് നിക്ഷേപിക്കാന് ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഒരു സ്റ്റേഡിയത്തിന്റെ വലിപ്പം!! ഭീമന് ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്
ഛിന്നഗ്രഹങ്ങള് എല്ലായ്പ്പോഴും ബഹിരാകാശ പ്രേമികള്ക്കിടയില് ഉത്കണ്ഠ സൃഷ്ടിക്കുന്ന ഒന്നാണ്. അത്തരത്തില് ഒന്ന് ഇന്ന് ഭൂമിയുടെ അടുത്തുകൂടെ കടന്നുപോകും. ജൂലൈ 24 ന് '2008 Go20' എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം മണിക്കൂറില് 18,000 മൈല് വേഗതയില് ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസ അറിയിച്ചു.
Most
read:
നഖത്തിലെ
ഈ
പാട്
വെറുതേയല്ല;
പറയുന്നത്
നിങ്ങളുടെ
ഭാവി
നാസ ഇതിനെ 'അപ്പോളോ ക്ലാസ്' ഛിന്നഗ്രഹമായി തരംതിരിച്ചിട്ടുണ്ട്. സാധാരണ ഭാഷയില് പറഞ്ഞാല് ഒരു സ്റ്റേഡിയത്തിന്റെ അത്രയും വലിപ്പമുള്ള ഒന്ന്, അല്ലെങ്കില് താജ്മഹലിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഒന്ന് !! മണിക്കൂറില് 18,000 മൈല് വേഗതയില് ഭൂമിക്ക് നേരെ ഛിന്നഗ്രഹം അടുക്കുന്നുവെന്നും ഇത് സെക്കന്ഡില് ശരാശരി എട്ട് കിലോമീറ്ററാണെന്നും നാസ പറഞ്ഞു. ഈ ഉയര്ന്ന വേഗത കണക്കിലെടുക്കുമ്പോള്, ഛിന്നഗ്രഹത്തിന്റെ പാതയ്ക്ക് തടസമാകുന്ന എന്തും ഇതിന്റെ ആഘാതം മൂലം നശിക്കും.

ഭീമന് ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്
എന്നാല് ഭയപ്പെടാന് ഒന്നുമില്ലെന്നും ഛിന്നഗ്രഹം സുരക്ഷിതമായി ഭൂമിയെ മറികടക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, 2008 Go20 യുടെ ഭ്രമണപഥത്തെ 'അപ്പോളോ' ക്ലാസ് എന്ന് തരംതിരിച്ചിട്ടുണ്ട്. ഈ വിഭാഗത്തില് ഏറ്റവും അപകടകരമായ ഛിന്നഗ്രഹങ്ങള് ഉണ്ട്. ഭൂമിക്കു സമീപമുള്ള ഭ്രമണപഥമുള്ള ഒന്നാണ് അപ്പോളോ കാറ്റഗറി ഛിന്നഗ്രഹം. ജര്മ്മന് ജ്യോതിശാസ്ത്രജ്ഞനായ കാള് റെയിന്മത് 1862 കണ്ടെത്തിയ അപ്പോളോ ഛിന്നഗ്രഹത്തില് നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്.

ഭീമന് ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്
നാസയുടെ കണക്കുകൂട്ടലുകള് പ്രകാരം ഛിന്നഗ്രഹം ഭൂമിയോട് വളരെ അടുത്തായിരിക്കുമെങ്കിലും, അത് ഇപ്പോഴും ഭൂമിയില് നിന്ന് 0.04 au (അസ്ട്രോണമിക്കല് യൂണിറ്റ്) അകലെയായിരിക്കും. അതായത് 3,718,232 മൈല് ദൂരം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്, ഭൂമിയില് നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം ഏകദേശം 238,606 മൈല് വരും.
Most
read:2030ഓടെ
മഹാപ്രളയം;
നാസയുടെ
പ്രവചനം
സത്യമാകുമോ?

ഭീമന് ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്
സൗരയൂഥത്തിന്റെ രൂപവത്കരണത്തില് നിന്ന് അവശേഷിക്കുന്ന ശകലങ്ങളും അവശിഷ്ടങ്ങളുമാണ് ഛിന്നഗ്രഹം. ഭൂമിയോട് വളരെ അടുത്ത് വരുന്നതിനാല്, സൗരയൂഥത്തില് ഭൂമിയുടെ പരിസരത്ത് കറങ്ങി നടക്കുന്ന ഭീഷണിയായേക്കാവുന്ന 'നിയര്- എര്ത്ത് ഒബ്ജക്ട്' വിഭാഗത്തിലാണ് നാസ ഈ ഛിന്നഗ്രഹത്തെ ഉള്പ്പെടുത്തിയിരിക്കുന്നത്.

ഭീമന് ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്
ഇത്തരത്തില് ഒരു സംഭവം ഇതാദ്യമായല്ല. 2020 സെപ്റ്റംബറില് 2020 ക്യുഎല് എന്ന ഛിന്നഗ്രഹം ഭൂമിയെ മറികടന്നുപോയിട്ടുണ്ട്. ഭൂമിയിലേക്ക് പതിക്കാന് സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാന് വമ്പന് റോക്കറ്റുകള് വിക്ഷേപിക്കാന് ചൈനീസ് ഗവേഷകര് നിര്ദേശിച്ചിരുന്നു. ഇത്തരത്തില് ഭൂമിക്ക് ഭീഷണിയായേക്കാവുന്ന രണ്ട് ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാന് ഈ വര്ഷം അവസാനത്തോടെയോ 2022 ന്റെ തുടക്കത്തിലോ അമേരിക്ക ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചേക്കുമെന്ന് വാര്ത്തകളുണ്ട്.
Most
read:ഈ
ദിക്കാണ്
സമ്പത്തിന്റെ
വഴി;
അബദ്ധത്തില്
പോലും
ഇത്
ചെയ്യരുത്