For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Health Horoscope 2023: രോഗങ്ങളില്‍ ജാഗ്രത പാലിക്കേണ്ട രാശിക്കാര്‍ ഇവരാണ്: 2023 സമ്പൂര്‍ണഫലം

|

ആരോഗ്യപ്രശ്‌നങ്ങള്‍ എപ്പോഴും നിങ്ങളുടെ സൈ്വര്യം കെടുത്തുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ ചില അവസരങ്ങളില്‍ പെടാപാടു പെടുന്ന അവസ്ഥയുണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ നമ്മുടെ ആരോഗ്യ വര്‍ഷഫലത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. നിങ്ങളുടെ രാശിപ്രകാരം എന്തൊക്കെയാണ് ഈ വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് നമുക്ക് നോക്കാം.

Arogyam Rashiphalam 2023

അതിലുപരി രോഗാവസ്ഥയെ മുന്‍കൂട്ടി അറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകളും എടുക്കേണ്ടതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ ഏതൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഊര്‍ജ്ജം വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ്. എന്നാല്‍ പലപ്പോഴും ഇവരെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നത് പലപ്പോഴും ജോലിയില്‍ നിന്നുണ്ടാവുന്ന സമ്മര്‍ദ്ദം, നിരാശ, ദേഷ്യം എന്നിവയില്‍ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തുന്നവയിലേക്ക് വരെ എത്തുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ കൃത്യമായി ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ ഭാവിയില്‍ എത്തിക്കുന്നു. ഈ വര്‍ഷം രാഹുവിന്റേയും ശനിയുടെയും സ്ഥാനം വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ ഇവരുടെ ദോഷഫലങ്ങളെ മറികടക്കുന്നതിന് വേണ്ടിയുള്ള ജീവിത ശൈലിയാണ് പിന്തുടരേണ്ടത്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ആരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്. നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രതിരോധ ശേഷി കുറയുന്ന അവസ്ഥയുണ്ടാവുന്നു. അതിനെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയായിരിക്കണം നമ്മുടെ ശ്രമം. ഈ വര്‍ഷത്തിലെ വ്യത്യസ്ത സമയങ്ങളിലെ ഗ്രഹങ്ങളുടെ സംക്രമണം നിങ്ങളെ സ്വാധീനിച്ചേക്കാം. പലപ്പോഴും വ്യാഴത്തിന്റെ സ്വാധീനം നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ രാഹുവും നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മോശം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ശരിയായ ദിനചര്യകള്‍ പാലിക്കുകയും മോശം ശീലങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ കുറച്ച് അധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവരില്‍ വര്‍ഷാരംഭത്തില്‍ തന്നെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ കൃത്യമായി മനസ്സിലാക്കി വേണം പരിഹരിക്കുന്നതിന്. അതീവ ശ്രദ്ധ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് തന്നെ ദോഷകരമായി ബാധിക്കും എന്നതാണ് സത്യം. നിങ്ങള്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഈ വര്‍ഷം വിട്ടുമാറാതെ നില്‍ക്കുന്നു. ജോലിയിലുള്ള സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. നല്ല ഉറക്കവും അത്യാവശ്യമാണ്. ആമാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍, ദഹനക്കേട്, മലബന്ധം, രക്തക്കുറവ് അല്ലെങ്കില്‍ മാനസിക പിരിമുറുക്കം എന്നിവ അനുഭവപ്പെടാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ ശരാശരിയായി പോവുന്ന ഒരു വര്‍ഷമായിരിക്കും 2023. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതിന് അധികം സമയമില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. സമയം കിട്ടുമ്പോഴെല്ലാം ആരോഗ്യത്തിന്റെ കാര്യത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കേണ്ടതാണ്. ആരോഗ്യത്തിന് വേണ്ടി വളരെയധികം സമയം ഈ വര്‍ഷം ചിലവാക്കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. സമയം കിട്ടുമ്പോഴെല്ലാം വിശ്രമിക്കുന്നതിന് ശ്രദ്ധിക്കണം. പ്രതിരോധ ശേഷി വളരെ മികച്ചതായിരിക്കും. ഏത് രോഗാവസ്ഥയേയും നിങ്ങള്‍ക്ക് നേരിടുന്നതിന് സാധിക്കുന്നു. ചൊവ്വയെ സജീവമാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യകരമായ ഒരു വര്‍ഷമായിരിക്കും കര്‍ക്കിടകം രാശിക്കാര്‍ക്ക് 2023.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് 2023-ലെ രാശിപ്രകാരം അല്‍പം ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്. കാരണം പഠനത്തിലേയും മറ്റും സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തില്‍ ചെറിയ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ആരോഗ്യം പ്രതിസന്ധിയില്‍ ആവാതിരിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളേയും നമ്മള്‍ നിസ്സാരവത്കരിക്കുമ്പോള്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കഠിനാധ്വാനം ചെയ്യുന്നത് നിങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നതിലേക്കും എത്തിച്ചേക്കാം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ 2023 മികച്ച മാസമായിരിക്കും. വ്യാഴം നിങ്ങള്‍ക്ക് പലപ്പോഴും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന ഒരു ഗ്രഹമായി എപ്പോഴും സ്ഥിതി ചെയ്യുന്നു. നിങ്ങളുടെ ചിന്തകളിലും മറ്റും മികച്ച ഫലം നല്‍കുന്ന ഒരു സമയമായിരിക്കും എന്നതാണ് സത്യം. പ്രൊഫഷണല്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതിന്റെ ഫലമായി ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും. ജീവന് ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ ഒരു പകര്‍ച്ച വ്യാധിയും കന്നി രാശിക്കാരെ ബാധിക്കുകയില്ല. ഈ വര്‍ഷം മധ്യത്തോടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ നിങ്ങളെ ബാധിച്ചേക്കാം. അശ്രദ്ധയില്ലാതെ മുന്നോട്ട് പോയാല്‍ മതി.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ആരോഗ്യം എല്ലാവരുടേയും പോലെ തന്നെ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സമയമാണ്. ആരോഗ്യം മികച്ചതായിരിക്കുക എന്നതാണ് എല്ലാവരും ആദ്യം ആഗ്രഹിക്കുന്ന വഴികള്‍. എന്നാല്‍ ചില അവസ്ഥയില്‍ നമ്മള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പക്ഷേ 2023-ന് നല്ല ഗ്രഹ പിന്തുണയുണ്ടായത് കൊണ്ട് തന്നെ നിങ്ങളെ അധികം പ്രശ്‌നങ്ങള്‍ ബാധിക്കുന്നില്ല. പലപ്പോഴും ആദ്യത്തെ കുറച്ച് മാസങ്ങളില്‍ നിങ്ങള്‍ക്ക് മാനസിക സന്തോഷം അനുഭവപ്പെടാം. എന്നാല്‍ ഈ സന്തോഷം ആരോഗ്യത്തെ മറന്നിട്ടുള്ളതാണെങ്കില്‍ സന്തോഷത്തിന് അധികം ആയുസ്സില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ശനിയുടെ സംക്രമണം ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. മനസമാധാനമാണ് ഏറ്റവും അത്യാവശ്യമായി വേണ്ടത്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്ന വര്‍ഷമാണ് 2023. നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടിയുള്ള സാഹചര്യങ്ങള്‍ നിങ്ങള്‍ തന്നെ ഒരുക്കേണ്ടതാണ്. ചൊവ്വയുടെ മാറ്റം പലപ്പോവും നിങ്ങളില്‍ ആവേശകരമായ മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ നല്‍കിയേക്കാം. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍, വിശ്രമിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചന്ദ്രനാണ് പലപ്പോഴും നിങ്ങളില്‍ ക്ഷീണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഗ്രഹം. അതുകൊണ്ട് തന്നെ ക്ഷീണം പോലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും വിട്ടുമാറാത്ത അസുഖം ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടനെ തന്നെ ചികിത്സ തേടുന്നതിന് ശ്രദ്ധിക്കണം. അപകടകരമായ വര്‍ഷമാണ് പൊതുവേ ഈ രാശിക്കാര്‍ക്ക്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രഫലങ്ങള്‍ നല്‍കുന്നു. ചിലപ്പോള്‍ നിങ്ങളില്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. ചില അവസരങ്ങളില്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിനായി കൂടുതല്‍ സമയവും പണവും ചെലവഴിക്കേണ്ടി വന്നേക്കാം. 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ശനി 3-4-ല്‍ നിന്ന് മീനം രാശിയിലേക്ക് സഞ്ചരിക്കുമ്പോള്‍, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കും. വ്യാഴ സംക്രമണകാലത്തിലും നിങ്ങള്‍ക്ക് ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും ആരോഗ്യകരമായ ദിനചര്യ പാലിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പ്ര്‌നങ്ങള്‍ വര്‍ദ്ധിക്കാം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ മാത്രമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം ഉണ്ടാവുന്നത്.. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും അതിന് വേണ്ടി എന്താണ് വേണ്ടത് എന്നതിനെക്കുറിച്ചും കൃത്യമായി നിങ്ങള്‍ക്ക് അറിയാവുന്ന സാഹചര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നിങ്ങള്‍ക്ക് ഇത് കൃത്യമായി പിന്തുടരുന്നതിന് സാധിക്കണം എന്നില്ല. നിങ്ങളുടെ ദിനചര്യകളില്‍ ഉണ്ടാവുന്ന മാറ്റം ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഏത് കാര്യവും കൃത്യമായി പ്ലാന്‍ ചെയ്ത് ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തെ നമുക്ക് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അനാവശ്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചോ ജോലിസ്ഥലത്തെ പ്രശ്നങ്ങളെക്കുറിച്ചോ എന്തിനെക്കുറിച്ചും ആകുലപ്പെടുകയോ വിഷമിക്കുകയോ ചെയ്യരുത്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളാണ് ഈ വര്‍ഷം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കാരണം നമ്മുടെ ശ്രദ്ധക്കുറവ് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശനി നിങ്ങളില്‍ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിങ്ങളുടെ ഭക്ഷണക്രമം, ഓഫീസ് ജോലി, മാനസിക ആശങ്കകള്‍ എന്നിവ ശ്രദ്ധിക്കണം. പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധയാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക് ഗ്രഹങ്ങളുടെ വിന്യാസം ശരിയായിരിക്കില്ല. അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വന്നേക്കാം. പ്രത്യേകിച്ച് വര്‍ഷത്തിന്റെ അവസാനത്തില്‍. 2023-ല്‍ ശനി സംക്രമണം ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. മീനം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത ആരോഗ്യസാഹചര്യങ്ങള്‍ ഉണ്ടാവുന്നു. അതുവഴി തലവേദനയോ മൈഗ്രേയ്‌നോ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഈ വര്‍ഷം പുരോഗമിക്കുമ്പോള്‍ ചെറിയ രീതിയിലുള്ള അണുബാധകള്‍ക്കും സാധ്യതയുണ്ട്. മീനം രാശിക്കാര്‍ ജാഗ്രത പാലിക്കേണ്ട ഒരു വര്‍ഷമാണ് 2023.

Makayiram Nakshatra 2023: ദോഷഫലങ്ങള്‍ ഇല്ലാതെ വര്‍ഷം മുഴുവന്‍ ഐശ്വര്യം നിറയും നക്ഷത്രംMakayiram Nakshatra 2023: ദോഷഫലങ്ങള്‍ ഇല്ലാതെ വര്‍ഷം മുഴുവന്‍ ഐശ്വര്യം നിറയും നക്ഷത്രം

December 2022 Horoscope: 2022-ലെ അവസാന മാസഫലം: 12 രാശിക്കും ഗുണദോഷഫലങ്ങള്‍December 2022 Horoscope: 2022-ലെ അവസാന മാസഫലം: 12 രാശിക്കും ഗുണദോഷഫലങ്ങള്‍

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Arogyam Rashiphalam 2023: Health Horoscope 2023 For The 12 Zodiac Signs in Malayalam

Health Horoscope 2023 in Malayalam: Get Arogyam Rashiphalam 2023 predictions for all the 12 zodiac signs in malayalam. Read on.
Story first published: Tuesday, November 29, 2022, 11:59 [IST]
X
Desktop Bottom Promotion