For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപൂര്‍വ ജനനത്തിന് ഉടമയായ അമ്മ

അപൂര്‍വ ജനനത്തിന് ഉടമയായ അമ്മ

|

ഗര്‍ഭധാരണവും പ്രസവവുമെല്ലാം സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങളാണ്. ഇത് അത്ര എളുപ്പവുമല്ല. സാധാരണ വയറ്റിലെ ഒരു കുഞ്ഞു വരെ ഏറെ ബുദ്ധിമുട്ടോടെ പുറത്തു വരുന്ന അവസരങ്ങളുണ്ട്, പല സ്ത്രീകളുടേയും ജീവിതത്തില്‍.

ഒരേ പ്രസവത്തില്‍ ഇരട്ടക്കുട്ടികളേയും രണ്ടിലേറെ കുട്ടികളേയും പ്രസവിയ്ക്കുന്ന അമ്മമാരുടെ കഥകളും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിലൊന്നും ഒതുങ്ങാത്ത, അഞ്ചു കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മയുടെ കഥയറിയൂ, തുടക്കത്തില്‍ അറിയാതെ ഗര്‍ഭത്തിന്റെ പകുതി വച്ചു മാത്രമാണ് ഈ കുഞ്ഞുങ്ങള്‍ വയറ്റിലുണ്ടെന്ന് അമ്മയറിഞ്ഞത്.

 കിനോവ

കിനോവ

ചെക്ക് റിപ്പബ്ലിക്കിലെ കിനോവ എന്ന യുവതിയാണ് 5 കുഞ്ഞുങ്ങളുടെ അമ്മയായത്. ഇവര്‍ക്ക് 23 വയസു മാത്രമാണു പ്രായമുണ്ടായിരുന്നത്.

ആദ്യം

ആദ്യം

ആദ്യം ഇവര്‍ തന്റെ വയറിന്റെ വലിപ്പം കണ്ട് ഇരട്ടക്കുട്ടികളാണെന്നു കരുതിയിരുന്നു. പിന്നീട് ഗര്‍ഭകാലം പകുതിയായപ്പോഴാണ് ഗര്‍ഭത്തില്‍ നാലു കുട്ടികളാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.

അടുത്ത മാസം

അടുത്ത മാസം

അടുത്ത മാസം വീണ്ടും എണ്ണത്തില്‍ വ്യത്യാസം വന്നു. നാലിനു പകരം 5 കുഞ്ഞുങ്ങളാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടക്കത്തില്‍ ഇതു കണ്ടെത്താന്‍ പറ്റാതിരിരുന്നത് എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

31 ആഴ്ചകളായപ്പോള്‍

31 ആഴ്ചകളായപ്പോള്‍

31 ആഴ്ചകളായപ്പോള്‍ ഈ കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. ഈ കുഞ്ഞുങ്ങള്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ളവരാണ്. ഇവരെ കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനായി ഐസിയുവിലാണ് കിടത്തിരിയിക്കുന്നത്. കിനോവയും കൂടെത്തന്നെ.

അച്ഛന്റെ ഛായയുള്ള കുഞ്ഞുങ്ങള്‍

അച്ഛന്റെ ഛായയുള്ള കുഞ്ഞുങ്ങള്‍

ചെക്ക് റിപ്പബ്ലിക്കിലുണ്ടാകുന്ന ആദ്യത്തെ സംഭവമാണ് ഇത്തരം 5 കുഞ്ഞുങ്ങള്‍ ഒരേ പ്രസവത്തില്‍ എന്നത്. അച്ഛന്റെ ഛായയുള്ള കുഞ്ഞുങ്ങള്‍ എല്ലാം തന്നെ കാഴ്ചയില്‍ ഏതാണ്ട് ഒരേ പോലെയാണ്.

അഞ്ചു പേരില്‍

അഞ്ചു പേരില്‍

അഞ്ചു പേരില്‍ ഒരാള്‍ മാത്രമാണ് പെണ്‍കുഞ്ഞ്. ബാക്കിയെല്ലാം ആണ്‍കുഞ്ഞുങ്ങളാണ്. തെരേസ എന്നാണു മോളുടെ പേര്. ആണ്‍കുട്ടികളുടെ പേരുകള്‍ ഡാനിയേല്‍, മൈക്കേല്‍, അലക്‌സ്, മാര്‍ട്ടിന്‍ എന്നിങ്ങനെയാണ.്

480 വര്‍ഷത്തില്‍

480 വര്‍ഷത്തില്‍

480 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരം ജനനം നടക്കുന്നതെന്ന് ചെക്ക് റിപ്പബ്ലിക് ഇതു സംബന്ധിച്ച് അറിയിച്ചു. ഇതു കൊണ്ടു തന്നെ ഇതു വലിയൊരു കാര്യമായും ഇവര്‍ കണക്കാക്കുന്നു.

English summary

This Unique Birth Happens Once In 480 years

This Unique Birth Happens Once In 480 years, Read more to know about,
Story first published: Tuesday, March 12, 2019, 11:33 [IST]
X
Desktop Bottom Promotion