For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴാഴ്ച ഇവ ചെയ്താല്‍ പണത്തിന് പഞ്ഞമില്ല

വ്യാഴാഴ്ച ഇവ ചെയ്താല്‍ പണത്തിന് പഞ്ഞമില്ല

|

നാം പലപ്പോഴും വിശ്വാസങ്ങളുടെ ചുവടുറപ്പിലാണ് ജീവിയ്ക്കുന്നത്. പല ചിട്ടകളും വിശ്വാസങ്ങളുമെല്ലാം മുറുകെപ്പിടിച്ചാണ്, ഇതിനായി പല കാര്യങ്ങളും ചെയ്താണ് വിശ്വാസത്തെ പരിപാലിയ്ക്കുന്നതും.

ധനമുണ്ടാക്കുകയെന്നത് നമ്മളില്‍ മിക്കവാറും പേരുടെ സ്വപ്‌നമാകും. ഇതിനായി പല രീതിയില്‍ ശ്രമിയ്ക്കുന്നവരുണ്ട്. ചിലര്‍ അധ്വാനിച്ച്, ചിലര്‍ വളഞ്ഞ വഴികളിലൂടെ, ധന സംബന്ധമായ നേട്ടങ്ങള്‍ക്ക് പല പൂജകളേയും ചിട്ടകളേയുമെല്ലാം കൂട്ടു പിടിയ്ക്കുന്നവരും കുറവല്ല.

ഹൈന്ദവ വിശ്വാസങ്ങളനുസരിച്ച് ചില പ്രത്യേക ദിവസങ്ങളില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതു ചില പ്രത്യേക നേട്ടങ്ങള്‍ കൈവരിയ്ക്കാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍. ഇത്തരം ദിവസങ്ങളില്‍ ഒന്നാണ് വ്യാഴം. വ്യാഴാഴ്ച ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതു ധനം നേടാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ഇതെക്കുറിച്ചറിയൂ,

വ്യാഴം

വ്യാഴം

ധനത്തിന്റേയും സൗഭാഗ്യങ്ങളുടേയും ഗ്രഹമാണ് വ്യാഴം. വ്യാഴാഴ്ച ദിവസത്തിന് വ്യാഴ ഗ്രഹത്തിന്റെ കടാക്ഷമുള്ളതു കൊണ്ടുതന്നെ വ്യാഴാഴ്ച ചില പ്രത്യേക കാര്യങ്ങള്‍ ചെയ്താല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകില്ലെന്നു തന്നെയാണ് വിശ്വാസം.

അന്നദാനം

അന്നദാനം

ഇന്നേ ദിവസം ദാന ധര്‍മ്മങ്ങള്‍, പ്രത്യേകിച്ചും അന്നദാനം ചെയ്യുന്നത് ധനപരമായ സൗഭാഗ്യങ്ങള്‍ക്ക് ഏറെ നല്ലതാണെന്നു വേണം, പറയാന്‍.

മഹാവിഷ്ണുവിനെ

മഹാവിഷ്ണുവിനെ

വ്യാഴാഴ്ച ദിവസം ഭഗവാന്‍ വിഷ്ണുവിന്റെ ദിവസമാണ്. ഇന്നേ ദിവസം മഹാവിഷ്ണുവിനെ ഭജിയ്ക്കുന്നതും പ്രസാദിപ്പിയ്ക്കുന്നതും നല്ലതാണ്. വിഷ്ണുക്ഷേത്ര ദര്‍ശനവും ഉപവാസവുമെല്ലാം ഗുണം നല്‍കും. വിഷ്ണു ക്ഷേത്രത്തില്‍ നെയ്യ്, മഞ്ഞപ്പൂക്കള്‍, തുളസി മാല എന്നിവ ഈ ദിവസത്തില്‍ സമര്‍പ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ഭാഗ്യസൂക്ത അര്‍ച്ച നടത്താം. ഈ മന്ത്രം ജപിയ്ക്കുന്നതും നല്ലതാണ്. ശരീര ശുദ്ധി വരുത്തിയ ശേഷം രാവിലെ ജപിയ്ക്കുന്നതാണ് ഉത്തമം.

തുളസി

തുളസി

വ്യാഴാഴ്ച ദിവസം വാഴയ്ക്കു പൂജ ചെയ്യുന്നതും പഴം ദാനംചെയ്യുന്നതുമെല്ലാം ഏറെ നല്ലതാണ്. ഇതുപോലെ തുളസിയ്ക്കു പൂജ ചെയ്യുന്നതും തുളസി നനയ്ക്കുന്നതും തുളസിയ്ക്കു വിളക്കു വയ്ക്കുന്നതും പ്രദക്ഷിണം ചെയ്യുന്നതുമെല്ലാം ഏറെ നല്ലതാണ്.

 മഞ്ഞ നിറത്തിലെ വസ്ത്രമോ മഞ്ഞ വസ്തുക്കളോ

മഞ്ഞ നിറത്തിലെ വസ്ത്രമോ മഞ്ഞ വസ്തുക്കളോ

വ്യാഴാഴ്ച ദിവസം മഞ്ഞ നിറത്തിലെ വസ്ത്രമോ മഞ്ഞ വസ്തുക്കളോ ദാനം നല്‍കുന്നത് ഏറെ നല്ലതാണ്. ഇതും ധനമുണ്ടാക്കാന്‍ ഏറെ നല്ലതാണ്.വ്യാഴാഴ്ച ദിവസം മഞ്ഞ നിറത്തിലെ വസ്ത്രം ധരിയ്ക്കുന്നതും ഏറെ നല്ലതാണ്.മഞ്ഞനിറത്തിലെ പ്രസാദം വ്യാഴാഴ്ച ദിവസം ഉണ്ടാക്കുന്നതും ഏറെ നല്ലതാണ്.

ഈ ദിവസം ഉപവാസം

ഈ ദിവസം ഉപവാസം

ഈ ദിവസം ഉപവാസം ഏറെ നല്ലതാണ്. അല്ലെങ്കില്‍ കഴിവതും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിയ്ക്കുക. മത്സ്യ-മാംസാദികള്‍ ഒഴിവാക്കുക.

ഈ ദിവസം

ഈ ദിവസം

ഈ ദിവസം മഞ്ഞ ലഡു വഴിപാടായി സമര്‍പ്പിയ്ക്കുന്നതും തിരുപ്പതി ഭഗവാനെ പ്രാര്‍ത്ഥിയ്ക്കുന്നതും നല്ലതാണ്. വെങ്കിടേശ്വര ഗായത്രി ജപം, 108 തവണ ഓം നമോ വെങ്കിടേശായ എന്ന മന്ത്രവും ഏറെ ഗുണം ചെയ്യും. ഈ ദിവസം മഞ്ഞള്‍ കൊണ്ടോ കുങ്കുമം കൊണ്ടോ നെറ്റിയില്‍ കുറിയിടുന്നതും നല്ലതാണ്. ഇത് ചൂടുകാലത്ത് ശരീരം തണുപ്പിയ്ക്കാനും ഏറെ നല്ലതാണ്.

English summary

Things To Do On Thursday To Avoid Financial Difficulties

Things To Do On Thursday To Avoid Financial Difficulties, Read more to know about,
Story first published: Friday, April 12, 2019, 22:34 [IST]
X
Desktop Bottom Promotion