For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസമുറയുമായി ദേവി വസിക്കും ക്ഷേത്രം; പുത്രലാഭം ദേവി നല്‍കും ഉറപ്പ്‌

മാസമുറയുളള ദേവി വസിയ്ക്കും ഈ ക്ഷേത്രം

|

ആര്‍ത്തവം അഥവാ മാസമുറ സ്ത്രീകള്‍ക്കു ഗര്‍ഭധാരണ ശേഷി നല്‍കുന്ന ഒന്നാണ്. ഒരു സ്ത്രീ പ്രായപൂര്‍ത്തിയായി എന്നതിന്റെ ആദ്യസൂചനയാണ് ആര്‍ത്തവം എന്നു പറയാം. കവി ഭാഷയില്‍ ആര്‍ത്തവ രക്തം ഗര്‍ഭ പാത്രത്തിന്റെ കണ്ണൂനീരാണ് എന്നും വിശേഷണമുണ്ട്.

ആര്‍ത്തവ സമയത്തു ഹൈന്ദവ വിശ്വാസ പ്രകാരം ക്ഷേത്ര ദര്‍ശനം അനുവദനീയമല്ല. സ്ത്രീകള്‍ക്ക് ഈ സമയത്ത് അശുദ്ധി കല്‍പ്പിച്ചു പോരുന്ന സംസ്‌കാരമാണ് മിക്കവാറും ഇന്ത്യയില്‍. ഇതേച്ചൊല്ലിയുള്ള വാദ പ്രതിവാദങ്ങള്‍ ഏറെയുണ്ടെങ്കിലും.

പെണ്ണിനെ അടുത്തറിഞ്ഞ ബാലി ബോയ്ഫ്രണ്ട്പെണ്ണിനെ അടുത്തറിഞ്ഞ ബാലി ബോയ്ഫ്രണ്ട്

എന്നാല്‍ ദേവതമാരും ഇതില്‍ നിന്നും വ്യത്യസ്തമല്ലെന്നു കാണിയ്ക്കുവാന്‍, ആര്‍ത്തവമുള്ള ദേവതയെ പൂജിയ്ക്കുന്ന ഒരു ക്ഷേത്രവും ഇന്ത്യയിലുണ്ട്. സ്ത്രീയെ ശക്തിയായി കണ്ട് ആരാധിയ്ക്കുന്ന ക്ഷേത്രമാണിത്. ആര്‍ത്തവം സ്ത്രീയുടെ ദൗര്‍ബല്യമല്ല, ശക്തിയാണെന്നു കാണിയ്ക്കുന്ന ക്ഷേത്രം.
ആര്‍ത്തവ ബ്ലീഡിംഗ് ഉണ്ടാകുന്ന ദേവതയെന്നു പറയാം. ആര്‍ത്തവം വരുന്ന ഈ ദേവതയെ കുറിച്ചറിയൂ,

കാമാഖ്യ ദേവി

കാമാഖ്യ ദേവി

കാമാഖ്യ ദേവി എന്നാണ് ഈ ക്ഷേത്ര ദേവതയുടെ പേര്. ആസാമിലെ ഗുവാഹട്ടിയിലാണ് ഈ ക്ഷേത്രം നില കൊള്ളുന്നത്. ഗുവാഹട്ടിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാമഗിരിയെന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

സന്തതികള്‍

സന്തതികള്‍

ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രം സന്തതികള്‍ ഇല്ലാത്തവര്‍ക്ക് പുത്ര ലാഭം നല്‍കുവാന്‍ ഏറെ പ്രസിദ്ധവുമാണ്. പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട ദേവതയാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ. അതായത് യോനിയും ഗര്‍ഭ പാത്രവുമായി നില കൊള്ളുന്ന ദേവത.

സതീ ദേവിയുടെ അവതാര

സതീ ദേവിയുടെ അവതാര

സതീ ദേവിയുടെ അവതാരമാണ്, അതായത് ദേവിയുടെ വജൈനയും ഗര്‍ഭ പാത്രവുമാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നാണ് വിശ്വാസം. ദക്ഷ യാഗത്തില്‍ പങ്കെടുക്കുവാന്‍ പോയ സതി അപമാനിതയായതിനാല്‍ തീയില്‍ ചാടി ആത്മാഹുതി ചെയ്തു. കുപിതനായ ശിവന്‍ താണ്ഡവം തുടങ്ങി. ലോകത്തെ നശിപ്പിക്കുന്ന ഈ താണ്ഡവത്തില്‍ നിന്നും ശിവനെ ഇതില്‍ നിന്നും പിന്‍തിരിപ്പിയ്ക്കാന്‍ തന്റെ സുദര്‍ശനചക്രമെറിഞ്ഞ് സതീദേവിയുടെ ശരീരം 51 കഷ്ണങ്ങളായി മുറിച്ചു. ഈ ശരീരഭാഗങ്ങള്‍ 51 ഇടങ്ങളിലായി വീണു. ഈ 51 ഇടങ്ങള്‍ ശക്തിപീഠങ്ങളായി അറിയപ്പെടുന്നു.

ദേവിയുടെ യോനിയും യൂട്രസുമുള്ള

ദേവിയുടെ യോനിയും യൂട്രസുമുള്ള

ഇതില്‍ ദേവിയുടെ യോനിയും യൂട്രസുമുള്ള ഭാഗമാണ് കാമാഖ്യ എന്നാണ് വിശ്വാസം. സ്ത്രീ ശക്തിയെ ആരാധിയ്ക്കുന്ന ക്ഷേത്രം. കാരണം പ്രത്യുല്‍പദനത്തിലേയ്ക്കു വഴി തുറക്കുന്ന ആര്‍ത്തവം സ്ത്രീയുടെ ശക്തിയായാണ് കണക്കാക്കുന്നത്. പാപമായല്ല.

കാമാഖ്യ ദേവിയെ കൂടാതെ

കാമാഖ്യ ദേവിയെ കൂടാതെ

കാമാഖ്യ ദേവിയെ കൂടാതെ മറ്റു 10 ദേവതകള്‍ കൂടി ഇവിടെയുണ്ട്. ഇവിടെ പ്രത്യേകിച്ചു വിഗ്രഹമില്ല. എന്നാല്‍ സ്ത്രീ യോനിയുടെ ആകൃതിയിലെ ഒരു രൂപമുണ്ട്. ഇവിടെയാണ് ആരാധനയും പ്രാര്‍ത്ഥനയുമെല്ലാം നടത്തുന്നത്. ഇതില്‍ നിന്നും വസന്തകാലത്ത് സ്വാഭാവികമായ ജലപ്രവാഹവുമുണ്ടാകും. ഈ ജലം കുടിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണന്നാണ് വിശ്വാസം.

കാമാഖ്യ

കാമാഖ്യ

കാമാഖ്യ എന്ന പേരു വീണതിനു പിന്നിലും കഥയുണ്ട്. ഇത് കാമദേവനുമായി ബന്ധപ്പെട്ട ഒരു കഥയാണ് ശാപം കാരണം കാമദേവന് ഒരിക്കല്‍ ചാരിത്ര്യം ന്ഷ്ടപ്പെടുകയുണ്ടായി. ഇതെത്തുടര്‍ന്ന് കാമദേവന്‍ സ്ത്രീയുടെ ഗര്‍ഭപാത്രവും വജൈനയും സ്വീകരിച്ച് ശാപ മോചിതനായി. ഇതോടെയാണ് കാമാഖ്യ എന്ന പേരു വീണത്. ശിവ പാര്‍വ്വതിമാര്‍ കാമ താല്‍പര്യം തോന്നുമ്പോള്‍ ഇവിടെയെത്തി കേളികളില്‍ ഏര്‍പ്പെടാറുണ്ടെന്നതാണ് മറ്റൊരു കഥ. ഇതും കാമവുമായി ബന്ധപ്പെട്ടതിനാല്‍ ഈ പേരിനു കാരണമായെന്നും പറയുന്നു.

വിശ്വാസം

വിശ്വാസം

യോനി പുതുജന്മത്തിലേയ്ക്കുള്ള കവാടമാണെന്നാണു വിശ്വാസം. ഇതനുസരിച്ചു ദേവി ഉല്‍പ്പത്തിയുടെ കേന്ദ്രബിന്ദുവാണെന്നു കണക്കാക്കപ്പെടുന്നു.

ദേവിയുടെ ഗര്‍ഭപാത്രവും യോനിയും

ദേവിയുടെ ഗര്‍ഭപാത്രവും യോനിയും

ദേവിയുടെ ഗര്‍ഭപാത്രവും യോനിയും സ്ഥാപിച്ച കാമദേവനെയാണ് ഇവിടെ ആരാധിയ്ക്കുന്നത്. സാധാരണ ഗതിയില്‍ ആരാധന നടത്തുന്ന രൂപം ചുവന്ന തുണി കൊണ്ടു മൂടിയിട്ടുണ്ടാകും. എല്ലാ വര്‍ഷവും ആഷാഢ മാസത്തില്‍ അതായത് ജൂണ്‍ മാസത്തില്‍ ദേവിയ്ക്കു മാസമുറയുണ്ടാകുമെന്നാണ് വിശ്വാസം. ആ സമയത്ത് സമീപത്തുള്ള ബ്രഹ്മപുത്ര നദിയിലെ വെള്ളം ചുവന്ന നിറമാകും. ഈ വെള്ളം തീര്‍ത്ഥമായി ഭക്തര്‍ക്കു നല്‍കും. പൂജാരിമാര്‍ വെള്ളത്തില്‍ കുങ്കുമം കലക്കി നല്‍കുന്നതാണെന്നും ഇതു വിശ്വാസിയ്ക്കാത്തവര്‍ക്ക് അഭിപ്രായമുണ്ട്.

ആഘോഷം

ആഘോഷം

ഇത് ദേവിയുടെ ആര്‍ത്തവകാലമെന്നു വിശ്വസിച്ച് ആഘോഷം നടത്തുന്നു. അംബുബാച്ചി മേളയെന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്നു ദിവസത്തിനൊടുവില്‍ നനഞ്ഞ വസ്ത്രം ഭക്തജനങ്ങള്‍ക്ക് പ്രസാദമായി കൊടുക്കും. ദേവിയുടെ ആര്‍ത്തവരക്തത്താല്‍ നനഞ്ഞ വസ്ത്രമാണ് ഇതെന്നാണ് വിശ്വാസം.

ഈ പ്രത്യേക ആഘോഷം

ഈ പ്രത്യേക ആഘോഷം

ഈ പ്രത്യേക ആഘോഷം, അതായതു മേള സ്ത്രീ ശക്തിയുടെ ആഘോഷമായാണ്, പ്രത്യുല്‍പാദന ശേഷിയുമായാണ് ബന്ധപ്പെട്ടിരിയ്ക്കുന്നത്. സ്ത്രീ യോനീവാടം പ്രപഞ്ചത്തിന്റെ തുടര്‍ച്ച രേഖപ്പെടുത്തുന്ന കവാടമാണെന്ന വിശ്വാസമാണ് ഇതിനു പുറകില്‍. ഇതു കൊണ്ടു തന്നെ സ്ത്രീയെ ശക്തിയായിക്കണ്ട ഇവിടെ ആരാധന നടത്തുന്നു.

ഈ മൂന്നു ദിവസം

ഈ മൂന്നു ദിവസം

ഈ മൂന്നു ദിവസം, അതായത് ദേവിയ്ക്കു മാസമുറ വരുന്ന ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ദര്‍ശനമില്ല. നാലാം ദിവസം ക്ഷേത്രം തുറക്കും. ഈ ദിവസം ക്ഷേത്ര ദര്‍ശനം ഏറെ വിശേഷമാണെന്നാണ് വിശ്വാസം.

സന്താന ലാഭത്തിനു വേണ്ടി മാത്രമല്ല

സന്താന ലാഭത്തിനു വേണ്ടി മാത്രമല്ല

സന്താന ലാഭത്തിനു വേണ്ടി മാത്രമല്ല, പണം, വിവാഹം തുടങ്ങിയ പല കാര്യ ലാഭങ്ങള്‍ക്കായി ഇവിടെയെത്തുന്നവര്‍ ധാരാളമുണ്ട്. താന്ത്രിക വൃത്തിക്കായി താന്ത്രികര്‍ ആരാധിയ്ക്കുന്ന ദേവത കൂടിയാണ് കാമാഖ്യ ദേവി. അംബുബാച്ച മേളയുടെ സമയത്ത് താന്ത്രികര്‍ക്ക് ഏറെ ശക്തിയുണ്ടാകുമെന്നാണ് വിശ്വാസം.

Read more about: periods life മാസമുറ
English summary

The Temple in India Where The Goddess Menstruates....

The Temple in India Where The Goddess Menstruates...., Read more to know about,
X
Desktop Bottom Promotion