For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് തലച്ചോറുമായി കുഞ്ഞ്‌; ജീവിതം അത്ഭുതമാണ്‌

|

അത്ഭുതങ്ങള്‍ പലതും സംഭവിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും അത്ഭുതത്തിന്റെ കാര്യത്തില്‍ മതിമറന്ന് സന്തോഷിക്കുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഈ ലേഖനത്തില്‍ ഇനി പറയുന്നത്. അമ്മമാരുടെ സ്‌നേഹത്തിന് അതിരില്ല. പലപ്പോഴും അത് ഈ കാലത്ത് വെളിവാകുന്ന ഒന്നാണ് ഇനി പറയുന്നത്. ഏതൊരു സ്ത്രീയും വളരെയധികം ആകാംഷയും സന്തോഷവും നിറയുന്ന ഒരു സമയമാണ് പലപ്പോഴും ഗര്‍ഭിണിയാണ് എന്ന് അറിയുന്നത്. എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ച കുഞ്ഞിനെ അബോര്‍ട്ട് ചെയ്യണം എന്നത് ഏത് അമ്മക്കും സഹിക്കാവുന്നതില്‍ അപ്പുറമാണ്.

<strong>Most read: അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍,പക്ഷേ ഇന്ന് ആ കുഞ്ഞ്</strong>Most read: അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍,പക്ഷേ ഇന്ന് ആ കുഞ്ഞ്

മക്കളോടുള്ള സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല. എന്നാല്‍ എപ്പോഴും ജീവിതത്തില്‍ പോരാടി ജീവിക്കുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒരിടത്തും തോറ്റ് പോവാതെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് തന്നെയാണ് എല്ലാവര്‍ക്കും ആഗ്രഹം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ അല്‍പം പ്രശ്‌നങ്ങളോടെയാണ് ഈ കുഞ്ഞ് പിറവിയെടുക്കുന്നത്. കുഞ്ഞിന്റെ തലച്ചോറിന്റെ നല്ലൊരു ഭാഗം അല്ലെങ്കില്‍ പൂര്‍ണമായും തലച്ചോര്‍ മുഖത്താണ് ഉണ്ടായിരുന്നത്. അത്ഭുതം തോന്നുന്നല്ലേ, എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ.

സ്‌കാനിംഗില്‍ മനസ്സിലായി

സ്‌കാനിംഗില്‍ മനസ്സിലായി

സ്‌കാനിംഗില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ആദ്യമേ ഡോക്ടര്‍ക്ക് മനസ്സിലായി. ആദ്യത്തെ സ്‌കാന്‍ നടത്തിയപ്പോള്‍ തന്നെ കുഞ്ഞിന്റെ തലച്ചോര്‍ കുഞ്ഞിന്റെ ചുണ്ടിനോട് ചേര്‍ന്നാണ് ഉണ്ടായിരുന്നത്. ഒരു ഗോള്‍ഫ് ബാളിന്റെ അത്രയും വലിപ്പത്തിലാണ് ഇത് കാണപ്പെടുന്നത്.

അബോര്‍ഷന്‍ മാത്രം പരിഹാരം

അബോര്‍ഷന്‍ മാത്രം പരിഹാരം

ഇത്തരത്തില്‍ ഒരു കുഞ്ഞിനെ പ്രസവിക്കുക വളര്‍ത്തുക എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും എന്നതാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മാത്രമല്ല ഈ ദമ്പതികള്‍ക്ക് ഏഴ് കുട്ടികള്‍ ഉണ്ട് എന്നതും ഈ കുഞ്ഞിനെ വേണ്ട എന്ന് വെക്കാനുള്ള കാരണമായി. എന്നാല്‍ സംഭവിച്ചത് എന്താണെന്ന് നോക്കാം.

കുഞ്ഞിനെ പ്രസവിക്കാന്‍

കുഞ്ഞിനെ പ്രസവിക്കാന്‍

എന്നാല്‍ കുഞ്ഞിനെ പ്രസവിക്കാന്‍ തന്നെയാണ് ഇവര്‍ തീരുമാനിച്ചത്. എന്ത് സംഭവിച്ചാലും അതെല്ലാം കുഞ്ഞിന്റെ വിധിയും ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ് എന്നാണ് ഇവര്‍ കരുതിയത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഒരിക്കലും കുഞ്ഞിനെ ബാധിക്കില്ല എന്നത് തന്നെയായിരുന്നു ഇവര്‍ വിശ്വസിച്ചത്.

 ഈ കുഞ്ഞിന്റെ അവസ്ഥ

ഈ കുഞ്ഞിന്റെ അവസ്ഥ

ഈ കുഞ്ഞിന്റെ അവസ്ഥയെ വളരയധികം ശ്രദ്ധിച്ച് തന്നെയായിരുന്നു ഓരോ വയസ്സിലും ഡോക്ടര്‍മാരും മറ്റും നിരീക്ഷിച്ചത്. തലച്ചോറിന്റെ നല്ലൊരു ഭാഗം തലയോട്ടിയുടെ പുറത്ത് വളരുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ ഇത് പലപ്പോഴും നെറ്റിയിലായിരിക്കും കാണുക. എന്നാല്‍ ഈ കുഞ്ഞിന്റെ കാര്യത്തില്‍ അത് ചുണ്ടിന് നടുക്കായാണ് വളര്‍ന്ന് വന്നത്.

ഈ കുഞ്ഞ് രക്ഷപ്പെടില്ല

ഈ കുഞ്ഞ് രക്ഷപ്പെടില്ല

എന്നാല്‍ പ്രസവ ശേഷം ഈ കുഞ്ഞ് പുറത്ത് വന്നാലും രക്ഷപ്പെടില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പ്രസവ ശേഷം മണിക്കൂറുകള്‍ മാത്രമേ ഈ കുഞ്ഞ് ജീവിച്ചിരിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിന്നെല്ലാം പോരാടി ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഊ കുഞ്ഞ്. ഇപ്പോള്‍ സാധാരണ കുട്ടികളെ പോലെ തന്നെ ജീവിക്കുന്നുണ്ട് ഈ മിടുക്കന്‍. ആറ് വര്‍ഷത്തിന് ശേഷം ഇന്ന് ഈ മിടുക്കന്‍ ഇങ്ങനെയാണ്.

English summary

she was Asked To Abort The Baby As He Had Brain Outside His Skull

The mother was told to abort the child as his brain was outside his skull, but the couple refused to do it. Now 6 years later the boy looks like this.
Story first published: Thursday, April 4, 2019, 16:14 [IST]
X
Desktop Bottom Promotion