For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നു ഭക്ഷണശേഷവും മുന്‍പും നിര്‍ദേശം, രഹസ്യമിത്

മരുന്നു ഭക്ഷണശേഷവും മുന്‍പും നിര്‍ദേശം, രഹസ്യമിത്

|

അസുഖങ്ങള്‍ക്കായി ഡോക്ടറെ കാണുന്നതും ഡോക്ടര്‍ മരുന്നുകള്‍ കുറിച്ചു നല്‍കുന്നതുമെല്ലാം സാധാരണയാണ്. ഇത് കഴിയ്ക്കാനുള്ള നിര്‍ദേശങ്ങളും ഡോക്ടര്‍ നല്‍കും. ഇതില്‍ കൃത്യമായ ഡോസുണ്ടാകും. കഴിയ്‌ക്കേണ്ട സമയവുമുണ്ടാകും.

പല മരുന്നുകളും ഭക്ഷണത്തിനു മുന്‍പ് അല്ലെങ്കില്‍ ഭക്ഷണ ശേഷം എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം നിര്‍ദേശങ്ങള്‍ പലരും കാര്യമായി എടുക്കാറില്ല. ഭക്ഷണ ശേഷം അല്ലെങ്കില്‍ ഭക്ഷണത്തിനു മുന്‍പ് എന്നത് നോക്കാതെ മുന്‍പു കഴിയ്‌ക്കേണ്ടത് ഭക്ഷണ ശേഷവും ശേഷം കഴിയ്‌ക്കേണ്ടത് ഭക്ഷണം കഴിയ്ക്കാതെ സമയം മാത്രം, അതായത് രാവിലെ ഉച്ചയ്ക്ക്, വൈകീട്ട് എന്നിങ്ങനെയുള്ള നേരത്തു കഴിയ്ക്കുന്നവരും ധാരാളമുണ്ട്.

എന്നാല്‍ ഡോക്ടര്‍മാരുടെ ഇത്തരം നിര്‍ദേശം അവഗണിച്ചു തള്ളേണ്ടതല്ല. ഏറെ കാര്യമായി എടുക്കേണ്ടതു തന്നെയാണ്. ഇത്തരം നിര്‍ദേശങ്ങള്‍ക്കു പുറകില്‍ കാര്യമായ കാരണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

വെറും വയറ്റില്‍ എന്തു കഴിച്ചാലും

വെറും വയറ്റില്‍ എന്തു കഴിച്ചാലും

വെറും വയറ്റില്‍ എന്തു കഴിച്ചാലും പെട്ടെന്നു തന്നെ ശരീരം അത് ആഗിരണം ചെയ്യും. അതായത് അതിന്റെ ഗുണം ശരീരത്തിനു പെട്ടെന്നു തന്നെ ലഭിയ്ക്കും. ഇതാണ് പല കാര്യങ്ങളും ഭക്ഷണത്തിനു മുന്‍പ്, വെറും വയറ്റില്‍ കഴിയ്ക്കണം എന്നൊക്കെ പറയുന്നത്. ചില മരുന്നുകളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ശരീരം പൂര്‍ണമായും ഉപയോഗപ്പെടുത്തണം എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

എന്നാല്‍ ചില മരുന്നുകള്‍

എന്നാല്‍ ചില മരുന്നുകള്‍

എന്നാല്‍ ചില മരുന്നുകള്‍ ഭക്ഷണ ശേഷം എന്നു പറയുന്നത് ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍ വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നതു കൊണ്ടാണ് ഇത്തരം നിര്‍ദേശം. വയറ്റില്‍ അസിഡിറ്റിയ്ക്കും ഗ്യാസിനും ചിലപ്പോള്‍ മനംപിരട്ടലിനും ഛര്‍ദ്ദിയ്ക്കും വരെ ഇതു കാരണമാകാം. ഇവയിലെ കെമിക്കലുകള്‍ തന്നെയാണ് വില്ലന്മാരാകുന്നത്. ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനാണ് മരുന്നുകളുടെ കാര്യത്തില്‍ ഇത്തരം നിര്‍ദേശം ഡോക്ടര്‍മാര്‍ പറയുന്നത്.

ഇതേ പോലെ

ഇതേ പോലെ

ഇതേ പോലെ ചില മരുന്നുകള്‍ ആഹാരത്തിനൊപ്പം കലരുമ്പോഴാണ് കൂടുതല്‍ ഗുണം നല്‍കുക. ഉദാഹരണത്തിന് വൈറ്റമിന്‍ എ കുറവിന് കഴിയ്ക്കുന്നതു പോലുള്ള മരുന്നുകള്‍ ആഹാരത്തിനൊപ്പെം കലരുമ്പോള്‍ പ്രയോജനം ഏറും. ഇതു കൊണ്ട് ഇവ ഭക്ഷണത്തോടു കൂടി എന്ന നിര്‍ദേശം നല്‍കാറുണ്ട്.

പെയിന്‍ കില്ലര്‍

പെയിന്‍ കില്ലര്‍

എന്നാല്‍ പെയിന്‍ കില്ലര്‍ പോലുള്ള ചില ഗുളികകള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ മുകളില്‍ പറഞ്ഞ വയറ്റിനുണ്ടാകുന്ന അസ്വസ്ഥതകള്‍ സാധാരണയുമാണ്. അതു കൊണ്ട് ഇത്തരം ഗുളികകള്‍ ഭക്ഷണ ശേഷം മാത്രമേ നിര്‍ദേശിയ്ക്കാറുമുള്ളൂ. ഇതേ സമയം തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കായുള്ള മരുന്നുകള്‍ വെറും വയറ്റില്‍ കഴിയ്ക്കണമെന്നു പറയും. ഇവ ശരീരം പൂര്‍ണമായി ആഗിരണം ചെയ്യുന്നതിനായാണ് ഇങ്ങനെ പറയുന്നതും.

മരുന്നുകള്‍ കഴിച്ച ശേഷം

മരുന്നുകള്‍ കഴിച്ച ശേഷം

ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കുവാന്‍ പറയുന്ന മരുന്നുകള്‍, അതായത് വെറുംവയറ്റില്‍ കഴിയ്ക്കാനുള്ള മരുന്നുകള്‍ കഴിച്ച ശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞു ഭക്ഷണം കഴിയ്ക്കുന്നതാണ് മരുന്നിന്റെ പ്രയോജനം പൂര്‍ണമായി ലഭിയ്ക്കുവാന്‍ നല്ലത്. വെള്ളം കുടിയ്ക്കാം. കഴിഞ്ഞു കഴിയ്‌ക്കേണ്ടത് ഭക്ഷണ ശേഷം അര മണിക്കൂര്‍ കഴിഞ്ഞാകാം. അല്ലെങ്കില്‍ തൊട്ടു പുറകേ കഴിച്ചാലും കുഴപ്പമില്ല. ഭക്ഷണത്തോടു ചേര്‍ന്നാല്‍ ഗുണം ലഭിയ്ക്കുന്ന വൈറ്റമിന്‍ എ പോലുള്ള ഗുളികകള്‍ പ്രത്യേകിച്ചും.

ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത് മരുന്നിന്റെ ഗുണം പൂര്‍ണമായി ലഭിയ്ക്കുവാനും മരുന്നു ദോഷം വരുത്താതിരിയ്ക്കാനുമാണെന്ന കാര്യം ഓര്‍ക്കുക. ഇത് വെറുതെ പറയുന്ന നിര്‍ദേശമല്ലെന്നും ഓര്‍ക്കുക.

ഇത്തരം നിര്‍ദേശങ്ങള്‍

ഇത്തരം നിര്‍ദേശങ്ങള്‍

ഇത്തരം നിര്‍ദേശങ്ങള്‍ നാം അവഗണിയ്ക്കുമ്പോള്‍ മരുന്നിന്റെ പ്രയോജനം ലഭിയ്ക്കുന്നില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും.

English summary

Secrets Behind Why Doctor Prescribes Medicine Before And After Food

Secrets Behind Why Doctor Prescribes Medicine Before And After Food, Read more to know about,
Story first published: Thursday, March 21, 2019, 12:30 [IST]
X
Desktop Bottom Promotion