For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി പ്രകാരം ഇവ ചെയ്താല്‍ സമ്പന്നനാകാം...

രാശി പ്രകാരം ഇവ ചെയ്താല്‍ സമ്പന്നനാകാം...

|

രാശി ഒരാളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിയ്ക്കുന്നുണ്ട്. രാശി അഥവാ സോഡിയാക് സൈന്‍ നിശ്ചയിക്കുന്നത് ഒരാള്‍ ജനിച്ച മാസവും ഡേറ്റും അടിസ്ഥാനപ്പെടുത്തിയുമാണ്. മിക്കവാറും ഒരു മാസം തന്നെ തന്നെ ഒരു രാശിയുടെ അവസാനവും മറ്റൊരു രാശിയുടെ തുടക്കവുമുണ്ടാകും. മേടത്തില്‍ തുടങ്ങി മീനത്തില്‍ അവസാനിയ്ക്കും വിധത്തിലാണ് രാശി കണക്കാക്കാറും.

രാശി പ്രകാരം ഓരോരുത്തര്‍ക്കും ദോഷം നീങ്ങാനും നല്ലതു വരുവാനും ആഗ്രഹിയ്ക്കുന്ന ഫലങ്ങള്‍ ചെയ്യുവാനുമെല്ലാം ചില പ്രത്യേക കാര്യങ്ങള്‍ വിവരിയ്ക്കുന്നുണ്ട്. നമ്മില്‍ പലരും പണമുണ്ടാക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. രാശി പ്രകാരം പണമുണ്ടാക്കാന്‍ ജ്യോതിഷവും ചില പ്രത്യേക വിധികള്‍ പറയുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് പൊതുവേ ധന കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഇവര്‍ ധന ഭാഗ്യത്തിനായി സൂര്യ ഭഗവാനെ പൂജിയ്ക്കുന്നതു നല്ലതാണ്. ഇവര്‍ ദിവസവും സൂര്യദേവന് ജലവന്ദനം അതായത് കിഴക്കോട്ടു തിരിഞ്ഞ് കയ്യില്‍ ജലം എടുത്ത് ഗായത്രീ മന്ത്രം ചൊല്ലുന്നതു ഗുണം നല്‍കും.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് പൊതുവേ മധ്യ വയസിനു ശേഷം മാത്രമേ ധനം നേടാന്‍ ഫലം കാണുന്നുള്ളൂ. ധനമുണ്ടാക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടിയും വരും. ശിവനെ പ്രസാദിപ്പിയ്ക്കുന്നതും ഭഗവാന് പ്രിയപ്പെട്ട ധാര, പിന്‍വിളക്കു വഴിപാടുകള്‍ കഴിയ്ക്കുന്നതും വെള്ള വസ്ത്രധാരണവും നല്ലതാണ്.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് ധന സമ്പാദനത്തിന് അല്‍പം ബുദ്ധിമുട്ടേണ്ടി വരുമെങ്കിലും പ്രശസ്തി പെട്ടെന്നു നേടാന്‍ കഴിയും പണം സമ്പാദിയ്ക്കുന്നതിനായി അധ്വാനിയ്ക്കുന്ന കാര്യത്തില്‍ ഇവര്‍ അല്‍പം മടിയരും അലസരുമാണ്. എന്നാല്‍ മടി മാറ്റി വച്ചു പ്രവര്‍ത്തിയ്ക്കുന്നതു ഗുണം നല്‍കും. ദേവീ പ്രസാദം ധന സമ്പാദനത്തിനു സഹായിക്കും. ഇതിനായ ദേവിയ്ക്ക് അഭീഷ്ടമായ വഴിപാടുകളും പൂജകളും നാമ ജപവുമെല്ലാം ആകാം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ടവര്‍ക്ക് ധനമുണ്ടാകാന്‍ ഹനുമാനെ പ്രസാദിപ്പിയ്ക്കാം. ഹനുമാന്‍ ചാലിസ ദിവസവും ജപിയ്ക്കാം. വട, വെറ്റില മാല വഴിപാടുകള്‍, കുങ്കുമാര്‍ച്ചന എന്നിവയും ഏറെ നല്ലതാണ്. പൊതുവേ ധനം നേടാന്‍ അധികം ബുദ്ധിമുട്ടില്ലാത്ത രാശിയാണിത്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയില്‍ പെട്ടവര്‍ക്ക് ധനത്തിനും കീര്‍ത്തിയ്ക്കും അല്‍പം പ്രയാസപ്പെടേണ്ടി വരും. ഇവര്‍ വിഷ്ണു പ്രീതി വരുത്തുന്നതു നല്ലതാണ്. താമസിയ്ക്കുന്ന സ്ഥലത്തു നിന്നും മാറി വേറെയിടത്തേയ്ക്കു മാറുന്നത് ഗുണകരമാകും. വാഴയെ പൂജിയ്ക്കുന്നതും വാഴയ്ക്കു വെള്ളമൊഴിയ്ക്കുന്നതും നല്ലതാണ്.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയില്‍ പെട്ടവര്‍ക്ക് പ്രശസ്തിയേക്കാള്‍ ധനത്തിനു താല്‍പര്യമുള്ളവരാകും. ശനിയെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്. ശനീശ്വര വഴിപാടുകള്‍, ദര്‍ശനം നടത്താം. കീര്‍ത്തേയേക്കാള്‍ പെട്ടെന്ന് ഇവര്‍ക്കു പണവും സമ്പാദിയ്ക്കാന്‍ സാധിയ്ക്കുന്നവരുമാണ്. ഇളം നീല നിറത്തിലെ വസ്ത്രമണിയുന്നത് ഇവര്‍ക്കു ഗുണകരമവുമാണ്.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയിലുള്ളവര്‍ക്ക് പൊതുവേ കീര്‍ത്തിയും പണവും ഫലമായി വരുന്നു. എന്നാല്‍ ധനം നേടുന്നതു പോലെ കൂടുതല്‍ ചിലവും വരുന്ന രാശിയാണിത്. ഇവര്‍ ശനിയാഴ്ച ദിവസങ്ങളില്‍ ഉപവാസമെടുക്കുന്നതും ആല്‍മരത്തിനു കീഴേ കടുകെണ്ണയില്‍ വിളക്കു തെളിയിക്കുന്നതും നല്ലതാണ്. ഇന്നേ ദിവസം ചുവന്ന വസ്ത്രങ്ങളും ഒഴിവാക്കുക.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ പൊതുവേ ധനത്തിനു ബുദ്ധിമുട്ടുന്നവരാകും. പണത്തിനു മാത്രമല്ല, കീര്‍ത്തിയ്ക്കും. ഇവര്‍ സൂര്യവന്ദനം ചെയ്യുന്നതും സൂര്യ പ്രീതി നേടുന്നതും നല്ലതാണ്. ഇളം മഞ്ഞ നിറത്തിലെ വസ്ത്രങ്ങളും ധരിയ്ക്കുക. ഇതെല്ലാം ധനം നേടാന്‍ സഹായിക്കുന്ന വഴികളാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയില്‍ പെട്ടവര്‍ക്കും പൊതുവേ ധനം നേടാന്‍ ബുദ്ധിമുട്ടേണ്ടി വരും. ഇവര്‍ക്കു കീര്‍ത്തി നേടുന്നതും അത്ര എളുപ്പമല്ല. ഹനുമാന്‍ പ്രസാദം ധനത്തിനും കീര്‍ത്തിയ്ക്കും അത്യാവശ്യം, ഹനുമാന്‍ ചാലിസ, കുങ്കുമാര്‍ച്ചന, വെറ്റില, വട വഴിപാടുകള്‍ എന്നിവ ഗുണം നല്‍കുന്നവയാണ്. ഹനുമാന്‍ ക്ഷേത്ര ദര്‍ശനവും ഗുണകരമാണ്. മദ്യം, നോണ്‍ വെജ് എ്ന്നിവ കഴിവതും ഉപേക്ഷിയ്ക്കുക

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിക്കാര്‍ക്ക് പൊതുവേ ധനഭാഗ്യമുണ്ടാകുന്നത് മധ്യ വയസിലാണ്. 35-40 വയസിനിടയിലാണ് ഈ ഭാഗ്യമുണ്ടാകുക എന്നു വേണം, പറയാന്‍. സ്വയം അധ്വാനം കൊണ്ടു കീര്‍ത്തിമാനാകാനും ബുദ്ധിമുട്ടുണ്ട്. ചൊവ്വാഴ്ച ദിവസങ്ങളില്‍ മധുരം ദാനം ചെയ്യുന്നത് നല്ലതാണ്. ഹനുമാനെ പ്രസാദിപ്പിയ്ക്കുകയും വഴിപാടുകള്‍ ചെയ്യുകയും ആകാം. ഇതെല്ലാം നല്ല ഫലം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ധനം നേടാന്‍ അത്ര എളുപ്പമല്ലെങ്കിലും കീര്‍ത്തി നേട്ടം എളുപ്പമാണ്. പൊതുവേ സാമ്പത്തികം കുറവായ രാശിയാണ് ഇതെന്നു വേണം, പറയാന്‍. ഇവര്‍ ശിവ ഭഗവാനെ പൂജിയ്ക്കുന്നതു ഗുണകരമാണ്. തിങ്കളാഴ്ച ഉപവാസമെടുത്ത് ശിവനെ പ്രസാദിപ്പിയ്ക്കുന്നതും നല്ലത്.

മീന രാശി

മീന രാശി

പൊതുവേ ധന ഭാഗ്യമുള്ള രാശിയാണ് മീന രാശി. പണമാണ് ആദ്യമുണ്ടാകുക. ശേഷം കീര്‍ത്തിയും. ഇവര്‍ വെളുത്ത വസ്ത്രം ധരിയ്ക്കുന്നത് ഗുണകരമാണ്. വെള്ളിയുടെ വള കയ്യില്‍ അണിയുകയും ചെയ്യാം. ഇതെല്ലാം ഏറെ ഫലം നല്‍കും.

English summary

Money Making Rituals To Follow For Each Zodiac Signs

Money Making Rituals To Follow For Each Zodiac Signs, Read more to know about,
X
Desktop Bottom Promotion