For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ടു നോക്കി ലക്കി ബാംബൂ വച്ചാല്‍ പണമാണ് ഫലം

|

വീട്ടില്‍ ഭാഗ്യവും ധനവുമെല്ലാം വരാന്‍ നാം പല തരത്തിലുള്ള വിശ്വാസങ്ങളേയും കൂട്ടു പിടിയ്ക്കാറുണ്ട്. ഇതനുസരിച്ചു പല വസ്തുക്കളും വീട്ടില്‍ സൂക്ഷിയ്ക്കുകയും ചെയ്യും.

വീട്ടില്‍ ഭാഗ്യത്തിനും ധനാഗമത്തിനുമെല്ലാമായി ചൈനീസ് വിശ്വാസങ്ങള്‍ പ്രധാനപ്പെട്ടവയാണ്. ഇതനുസരിച്ചു ചില പ്രത്യേക സസ്യങ്ങളും വീട്ടില്‍ വളര്‍ത്തുന്നതു പ്രധാനമാണ്.

പൊതുവെ മണി പ്ലാന്റ് ഇത്തരത്തില്‍ പെട്ട ഒരു സസ്യമാണ്. ഇതല്ലാതെ ലക്കി ബാംബൂവും ഇത്തരത്തില്‍ പെട്ട ഒന്നാണ്.

ലക്കി ബാംബൂ പല തണ്ടുകള്‍, അതായത് ചില പ്രത്യേക എണ്ണം തണ്ടുകളില്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് പല തരത്തിലെ പ്രയോജനങ്ങളും നല്‍കും. ചിലത് സൂക്ഷിയ്ക്കാന്‍ പാടില്ലാത്തവയുമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ.

1

1

ഒരൊറ്റ തണ്ടുള്ള ബാംബൂവളർച്ചയെയാണ്‌ സൂചിപ്പിക്കുന്നത്. ബിസിനസ് ചെയ്യുന്നവർക്ക് സമ്മാനമായി നല്കുവാൻ അത്യുത്തമമാണിത്. വീട്ടിലും അഭിവൃദ്ധിയുണ്ടാകും.

2

2

2 എന്ന എണ്ണം കപ്പിള്‍ അഥവാ പങ്കാളികളെ സൂചിപ്പിയ്ക്കുന്നു. പ്രണയികള്‍ക്കും ദമ്പതികള്‍ക്കുമെല്ലാം സമ്മാനം നല്‍കാവുന്ന ഉത്തമമായ ഒന്നാണിത്.രണ്ടു തണ്ടു ബാംബൂ വയ്ക്കുന്നത് ദാമ്പത്യ, പ്രണയ ബന്ധങ്ങള്‍ക്കു നല്ലതാണ്

3

3

3 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് സന്തോഷവും ആയുസും പണവും സൂചിപ്പിയ്ക്കുന്നു.

4

4

4 തണ്ടുള്ള ബാംബൂ ഇതു പൊതുവേ നെഗറ്റീവ് ഊര്‍ജം സൂചിപ്പിയ്ക്കുന്ന ഒന്നുമാണ്. വിദ്യാഭ്യാസപരമായ ഉയര്‍ച്ച നല്‍കുമെങ്കിലും പൊതുവെ അത്ര നല്ലതല്ല. ഇത് മരണം വരെ സൂചിപ്പിയ്ക്കുന്നു. നാലു തണ്ടുള്ളത് ഒഴിവാക്കുക.

5

5

5 തണ്ടുള്ള ബാംബൂ പ്ലാന്റ് ധനസൂചന നല്‍കുന്ന ഒന്നാണ്. ജീവിതത്തിന്റെ അഞ്ച് ഏരിയകളില്‍ ധനം വരുമെന്ന സൂചന നല്‍കുന്ന ഒന്നാണിത്.

6

6

6 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് ഭാഗ്യവും അഭിവൃദ്ധിയും നല്‍കാന്‍ ഏറെ നല്ലതാണ്.ആരോഗ്യത്തിനും ഇതു നല്ലതാണ്.

7

7

7 തണ്ടു ബാംബൂവെങ്കില്‍ ഇത് നിങ്ങള്‍ക്കും കുടുംബത്തിനും ആരോഗ്യപരമായ ഉയര്‍ച്ചകള്‍ നല്‍കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക ഇത് വീട്ടില്‍ വയ്ക്കാം. ഗുണമുണ്ടാകും.

8

8

8 തണ്ടാണ് ബാംപൂവെങ്കില്‍ അഭിവൃദ്ധിയും ഉയര്‍ച്ചയും സൂചിപ്പിയ്ക്കുന്നു. ഗർഭധാരണസാധ്യത വർദ്ധിപ്പിക്കുന്നതിനും ഇത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു. നല്ല ഭാഗ്യവും അനുഗ്രഹവും ഇത് സ്വീകരിക്കുന്നവർക്ക് ലഭ്യമാകുന്നു. ജീവിതത്തിൽ വളരെ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കുന്നവർക്കുള്ളതാണിത്. ഇത് സമ്മാനമായി നല്കുമ്പോൾ, സ്വീകരിക്കുന്ന ആൾക്ക് അയാൾ ആഗ്രഹിക്കുന്ന വിധത്തിൽ എല്ലാം ലഭിക്കട്ടെ എന്നതാണ് അര്‍ത്ഥമാക്കുന്നത്.

9

9

9 എന്ന ലക്കി ബാംബൂ തണ്ടുകള്‍ സൗഭാഗ്യ സൂചനയാണ് നല്‍കുന്നത്. ഐശ്വര്യം വരുമെന്നു വേണം,പറയാന്‍

10

10

10 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് പരിപൂര്‍ണത ഉറപ്പു നല്‍കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ പരിപൂര്‍ണത ഉറപ്പു വരുത്തുന്ന ഒന്നെന്നു വേണം, പറയാന്‍

11

11

11 തണ്ടുകളുള്ള ബാംബൂച്ചെടി എറെ ശക്തിയുള്ളതാണ്. ധനത്തിനും ആരോഗ്യത്തിനും അഭിവൃദ്ധിയ്ക്കുമെല്ലാം ഉത്തമമാണ് ഇത്.

12

12

12 തണ്ടുള്ള ബാംബൂ പ്ലാന്റ് കാണിയ്ക്കുന്നത് ആരോഗ്യ സൂചനയാണ്. ഇത് നല്ല ആരോഗ്യത്തെ കാണിയ്ക്കുന്നു. ഇതു കൊണ്ടു തന്നെ സമ്മാനം ലഭിയ്ക്കാനും നല്‍കാനും ഇത് നല്ലതുമാണ്.

English summary

How To Place Lucky Bamboo For Better Luck

How To Place Lucky Bamboo For Better Luck
Story first published: Wednesday, January 2, 2019, 19:57 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more