For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എബോള ഭീതിയില്‍ വീണ്ടും അടിയന്തരാവസ്ഥ

|

പല കാലഘട്ടങ്ങളില്‍ പല വിധത്തിലുള്ള രോഗങ്ങളാണ് മനുഷ്യനെ ഭീതിയില്‍ ആക്കുന്നത്. നിപ നമ്മളെ ഭയപ്പെടുത്തിയ പോലെ നിരവധി രോഗങ്ങളാണ് ഇന്നുള്ളത്. പല കാലഘട്ടങ്ങളിലും ഇത്തരം രോഗങ്ങള്‍ വരുകയും അതിനെയെല്ലാം വരുതിയില്‍ ആക്കുകയും ചെയ്യുന്നുണ്ട് നമ്മള്‍യ പക്ഷേ ഇതല്ലാതെ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാണ് എബോള. മരണനിരക്ക് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്ന ഒരു ഗുരതാരാവസ്ഥയാണ് എബോള. എബോള സാധാരണ മൃഗങ്ങളില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.

<strong>Most read: എബോള ലക്ഷണങ്ങള്‍ തിരിച്ചറിയൂ</strong>Most read: എബോള ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ആഫ്രിക്കന്‍ രാജ്യമായ ഗോമയിലേക്ക് എബോള പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദശലക്ഷണക്കണക്കിന് ആളുകളാണ് ഈ സ്ഥലത്ത് തിങ്ങിപ്പാര്‍ക്കുന്നത്. കോംഗോയില്‍ നിന്ന് അതിര്‍ത്തി കടന്ന് ഉഗാണ്ടയിലേക്ക് പോയ രണ്ട് പേരും വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശം അയല്‍രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

Ebola Outbreak In Congo, WHO Declares Global Health Emergency

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാം തന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ട്. തുടര്‍ച്ചയായി എബോള ഭീഷണിയുള്ള രാജ്യമാണ് ആഫ്രിക്ക. മാസങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും വീണ്ടും എബോള സാന്നിധ്യം കണ്ടെത്തുകയായിരുന്നു. 201-16 വര്‍ഷങ്ങളില്‍ എബോള ബാധയില്‍ 11300-ലധികം ആളുകള്‍ മരിച്ചിരുന്നു. വളരെ ആശങ്കയോടെ കാണേണ്ട അടിയന്തര സാഹചര്യമാണ് എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 2014ലാണ് എബോള പൊട്ടിപ്പുറപ്പെടുന്നത്.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വീണ്ടും എബോള ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വീണ്ടും കുരുതിക്കളമാക്കുന്നതിന് വേണ്ടി എബോള ഭീതി പരന്നു കൊണ്ടിരിക്കുന്നു. സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തിനിടെ 1500-ലധികം പേരാണ് എബോള ബാധിച്ച് മരിച്ചത്. ഇതിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും എബോള സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. കഠിനമായ തലവേദന, ക്ഷീണം, ശ്വാസതടസ്സം, വിറയലോട് കൂടിയ പനി, ശരീര വേദന, കുരുക്കള്‍ എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

English summary

Ebola Outbreak In Congo, WHO Declares Global Health Emergency

The deadly Ebola outbreak in the Democratic Republic of the Congo has been declared a global health emergency by the WHO on Wednesday, July 18.
X
Desktop Bottom Promotion