For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റെടുക്കും കാര്യത്തില്‍ വിജയം നേടും രാശി

|

ദിവസങ്ങള്‍ നമുക്കെപ്പോഴും ശുഭ പ്രതീക്ഷ നല്‍കുന്നവയാണ്. ഇതാകാം, ജീവിയ്ക്കുവാന്‍ നമ്മെ പ്രേരിപ്പിയ്ക്കുന്നത്. നല്ലതും മോശവുമെല്ലാം ജീവിതത്തിലെ വിവിധ ഘട്ടങ്ങൡ നമ്മെ തേടിയെത്തുമെങ്കിലും നല്ലതു പ്രതീക്ഷിച്ച് ഓരോ ദിവസവും തള്ളി നീക്കുന്നവരാണ്, ലക്ഷ്യ പ്രയാണം നടത്തുന്നവരാണ് നാമോരോരുത്തരും. ഇതാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്.

ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകളില്‍ രാശി, ഗ്രഹ സ്വാധീനവും പ്രധാനമാണ്. രാശിയും ഗ്രഹങ്ങളും അനുകൂലമെങ്കില്‍ അനുകൂല ഫലം. അല്ലെങ്കില്‍ പ്രതികൂലമാകും. ഇന്നത്തെ പോലെ ആകണമെന്നില്ല, നാളെ. ഇന്നു നല്ലതെങ്കില്‍ നാളെ മോശമാകാം, മറിച്ചുമാകാം. ഇതും ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ പെടുന്നു.

കര്‍പ്പൂരവും നെയ്യും നെഗറ്റീവ് എനര്‍ജി കളയും

രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 മെയ് 29 ബുധന്‍ നിങ്ങളുടെ ഫലം എന്തെന്നറിയൂ, നല്ലതോ മോശമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയുടെ കാര്യമെടുത്താല്‍ ഇന്നു നിങ്ങള്‍ക്ക് കൈ നിറയെ ജോലിയുണ്ടാകുന്ന ദിവസമാണ്. പ്ലാനിംഗുകളും മീറ്റിംഗുകളും മറ്റുമായി ധാരാളം ജോലി ചെയ്യാനുള്ള ദിവസം. മറ്റുള്ളവരില്‍ നിന്നും ജോലിയ്ക്കാവശ്യമായ കാര്യങ്ങള്‍ വേണ്ട സമയത്തു ലഭിയ്ക്കാത്തതിനാല്‍ നിങ്ങള്‍ക്കു ക്ഷീണവും അവഗണനയുമെല്ലാം അനുഭവപ്പെടും. എന്നാല്‍ പിന്നീടു പതിയെ കാര്യങ്ങള്‍ ശരിയായി വരും.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ഏറ്റെടുക്കുന്ന ഏതു കാര്യത്തിലും വിജയം നേടുന്ന ദിവസമാണ്. നിങ്ങള്‍ക്കു ലഭിയ്ക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഏറെ മിടുക്കോടെ ചെയ്യുന്ന ദിവസവും. മത്സരങ്ങളില്‍ പങ്കെടുക്കുന്നുവെങ്കില്‍ മറ്റുള്ളവരെ കടത്തി വെട്ടും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഇന്ന് ഏറെ ലാഭകരമായ ദിവസമാണ്. പൊതുവേ ഊര്‍ജസ്വലമായ, സന്തോഷകരമായ ദിവസം.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ജോലിയ്ക്കും കുടുംബത്തിനും വേണ്ടി ഒരേ പോലെ സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം. ജോലിയെ ബാധിയ്ക്കാതെ തന്നെ കുടുംബത്തിനൊപ്പം പുറത്തു പോകാനും സമയം ചെലവഴിയ്ക്കാനും സാധിയ്ക്കുന്ന ദിവസമാണ.് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസവും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ദേഷ്യം നിയന്ത്രിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. അല്ലെങ്കില്‍ ഇതു നിങ്ങളോട് അടുത്തവര്‍ക്ക് വിഷമമുണ്ടാക്കും. എഴുത്തുകാര്‍ക്ക് ഇന്ന് ഏറെ നല്ല ദിവസമാണ്. പുതിയ വെല്ലുവിളികള്‍ നേരിടേണ്ട സമയമായിരിയ്ക്കുന്നു.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് അനാവശ്യ ചെലവുകള്‍ക്കു സാധ്യതയുള്ള ദിവസമാണ്. ഇത് പെട്ടെന്നുള്ള തീരുമാനങ്ങളാലെങ്കിലും നിര്‍ബന്ധം കാരണം ചെലവാക്കേണ്ടി വരുന്നതാണെങ്കിലും അനാവശ്യ ചെലവിന് ഇതൊന്നും ന്യായീകരണങ്ങളാകില്ല.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ അദ്ഭുതപ്പെടുത്തുന്ന ദിവസമാണ്. ബിസിനസ് സംബന്ധമായി നല്ല വാര്‍ത്തകള്‍ക്കു സാധ്യത. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ഭാവിയില്‍ ഇവ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. ഭാവിയിലേയ്ക്കു പ്ലാനുകള്‍ തയ്യാറാക്കാനും സാധിയ്ക്കും. പ്രിയപ്പെട്ടവരുടെ ഉപദേശങ്ങള്‍ വിലക്കെടുക്കുന്നതില്‍ നാണക്കേട് വിചാരിയ്‌ക്കേണ്ടതില്ല. ഇത് ഗുണം ചെയ്യും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പഴയ അനുഭവങ്ങള്‍ ഭാവിയില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കും. നിങ്ങളുടേതായ വിലയേറിയ ഒരു വസ്തുവിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അല്‍പം സ്വാര്‍ത്ഥത തോന്നും. ചില കാര്യങ്ങളില്‍ നിങ്ങള്‍ക്കിന്ന് മാനസികമായി സ്‌ട്രെസ് അനുഭവപ്പെടുകയും ചെയ്യും. പൊതുവേ നല്ല രീതിയില്‍ ദിവസം കടന്നു പോകും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ചിന്തകള്‍ കാടു കയറിപ്പോകുന്ന ദിവസമാണ്. മനസ് ഏറെ യാത്ര ചെയ്യുന്ന ദിവസം. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു ചിന്തിയ്ക്കുക, പ്രവര്‍ത്തിയ്ക്കുക. എന്തെങ്കിലും പ്രധാനപ്പെട്ട നീക്കങ്ങള്‍ നടത്തും മുന്‍പ് നല്ലപോലെ ചിന്തിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ തന്നെ ജഡ്ജിയാകുന്ന ദിവസമാണ്. അതായത് നിങ്ങള്‍ തന്നെ ആത്മപപരിശോധന നടത്തി നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള കാരണങ്ങള്‍ കണ്ടെത്തുന്ന ദിവസം. ഇത് സമയമെടുക്കുമെങ്കിലും പരിഹാരങ്ങളും കണ്ടെത്തുവാന്‍ സാധിയ്ക്കും. എന്നാല്‍ ഇതിനു വേണ്ടി മാത്രം സമയം ചെലവഴിയ്ക്കാതെ ബാക്കി കാര്യങ്ങള്‍ കൂടി മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെ ജോലികള്‍ വന്നു ചേരുന്ന ദിവസമാണ്. ഇത് നിങ്ങളുടെ ഊര്‍ജത്തെ കെടുത്തുമെന്നു തോന്നുമെങ്കിലും ദിവസത്തിനൊടുവില്‍ ഇതെല്ലാം ചെയ്തു വിജയിയാകാനും നിങ്ങള്‍ക്കു സാധിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഒരു ലക്ഷ്യം മുന്നില്‍ കണ്ട്, വെല്ലുവിളികള്‍ നേരിട്ട് അതിനായി പ്രവര്‍ത്തിയ്‌ക്കേണ്ട ദിവസമാണ്. നിങ്ങളുടെ അഭ്യുദയകാംക്ഷികള്‍ നിങ്ങളുടെ നേട്ടങ്ങളില്‍ അഭിനന്ദിയ്ക്കും. കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവാക്കും.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വീട്ടിലോ ഓഫീസിലോ നേട്ടമുണ്ടാകുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ പ്രത്യേകതകളുള്ള ദിവസമാണ്. പ്രൊഫഷണില്‍ ഉയര്‍ച്ചയുണ്ടാകുന്ന ദിവസം.

English summary

Daily Horoscope 29th May 2019 Wednesday

Daily Horoscope 29th May 2019 Wednesday, Read more to know about
X