Just In
Don't Miss
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Automobiles
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- Finance
നടപ്പു വര്ഷം ബാങ്കുകള് നല്കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സാമ്പത്തിക നേട്ടം പറയും രാശിയിതാണ്
നല്ലതു പ്രതീക്ഷിച്ചാണ് ഓരോ പുലരിയിലേയ്ക്കും നാം മിഴികള് തുറക്കുന്നത്, പ്രാര്ത്ഥനയോടെ ഉണര്ന്നെഴുന്നേല്ക്കുന്നത്. എന്നാല് എപ്പോഴും ഈ പ്രാര്ത്ഥനകള് സഫലമാകണം എന്നില്ല. നല്ല ദിവസവും ചിലപ്പോള് മോശം ദിവസവുമെല്ലാം നമ്മെ കാത്തിരിയ്ക്കുന്നുണ്ടാകും.
പല ഘടകങ്ങളും ഒരു ദിവസത്തെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതില് നല്ലതും മോശവുമെല്ലാം പെടും. നമ്മുടെ കര്മങ്ങളും ചിന്തകളും മുതല് നമുക്കു നിയന്ത്രിയ്ക്കാനാകാത്ത ശക്തികള് വരെ ഇതിലുണ്ട്.
സോഡിയാക് സൈന് അഥവാ സൂര്യരാശി പ്രകാരം 2019 ജൂലായ് 28 വെള്ളി എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ചില തീരുമാനങ്ങളെടുക്കുവാന് ബുദ്ധിമുട്ടുണ്ടാകുന്ന ദിവസമാണ്. എന്നാലും ഏകാഗ്രതയോടെ ഉറച്ചു നില്ക്കുക. നിങ്ങളുടെ ഇമോഷനുകള് നിങ്ങള്ക്ക് വിലങ്ങു തടിയായേക്കാം, എന്നാല് ഇതു പരിഹരിച്ചാല് പിന്നെ ഇതില് നിന്നും വിട്ടു പോകുകയും അരുത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ മടിയുള്ള, ചിട്ടയില്ലാത്ത ദിവസമാകും. പ്രധാനപ്പെട്ട പല ടാസ്കുകളും മാറ്റി വയ്ക്കും. എന്നാല് ഈ പ്രവണത മാറ്റിയില്ലെങ്കില് പ്രധാനപ്പെട്ട പല അവസരങ്ങളും നഷ്ടപ്പെടും. മറ്റുള്ളവര് ഇതു നേട്ടമാക്കുകയും ചെയ്യും. ഇത് പ്രൊഫണനും ബിസിനസിനുമെല്ലാം ദോഷവുമാകും. ഇതൊഴികെ പൊതുവേ നല്ല ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആഘോഷങ്ങളുടെ ദിവസമാണെങ്കിലും ഇതില് ഒഴുകിപ്പോകാതെ സൂക്ഷിയ്ക്കുക. കുടുംബവുമായും കൂട്ടുകാരുമായും സമയം ചെലവഴിയ്ക്കും. പിക്നിക് പോലുള്ള കാര്യങ്ങള്ക്കായി പ്ലാനുകളുണ്ടാക്കും.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസം. വീട്ടിലെ ഭാരങ്ങള് മനസിന് ബുദ്ധിമുട്ടാകും. എന്നിരുന്നാലും ഇത് കരിയറിനെയോ ബിസിനസിനെയോ ബാധിയ്ക്കാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക. ഇത് നിങ്ങളുടെ കഴിവു കൂടിയാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് എറെ ഇമോഷണലായ ദിവസമാണ്. ഇത് നിങ്ങളുടെ അടുപ്പക്കാരുമായി പങ്കു വയ്ക്കുന്ന ദിവസവുമാണ്. സാധാരണയില് നിന്നും വ്യത്യസ്തമായ ദിവസമാണ്. ഓഫീസിലെ പ്രശ്നങ്ങളില് നിങ്ങള്ക്കു പുതിയ കാഴ്ചപ്പാടുണ്ടാകും. വിവാഹബന്ധങ്ങള്ക്കു സാധ്യത.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് വിജയത്തിലേയ്ക്കുള്ള യാത്ര തുടങ്ങുന്ന ദിവസമാണ്. ബുദ്ധിമുട്ടേറിയ ചില ജോലികള് നിങ്ങളുടെ ഉയര്ച്ചയില് പ്രധാനമാകും. ചില പുതിയ അവസരങ്ങള് വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്. കാരണം ഇവ വല്ലാത്ത റിസ്കായിരിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ ഭാഗ്യകരമായ ദിവസമാണ്. സാമ്പത്തികമായി നേട്ടമുണ്ടാകുന്ന ദിവസം. കുട്ടികളെക്കുറിച്ചു നല്ല വാര്ത്തകള് കേള്ക്കാനിടയാകും. ബിസിനസുകളില് നിക്ഷേപം നടത്തുവാന് അനുകൂലമായ ദിവസമാണ്. ഫിനാന്ഷ്യല് ഇന്വെസ്റ്റര്മാര്ക്കും ഷെയര് ബ്രോക്കര്മാര്ക്കും ഏറെ നല്ല ദിവസമാണ്.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സാധാരണ പോലെ മടുപ്പിയ്ക്കുന്ന, പുതുമയില്ലാത്ത ദിവസമാണ്. എന്നാല് ഇന്നിങ്ങനെ എന്നു കരുതി നാളെ ഇത് ഇങ്ങനെ ആകണം എന്നില്ല. പ്രതീക്ഷ എപ്പോഴും കൂടെയുണ്ടാകണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കഠിനാധ്വാനത്തിന് നല്ല ഫലം ലഭിയ്ക്കുന്ന ദിവസമാണ്. കുടുംബവും കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കുന്ന ദിവസവും. പൊതുവേ ഫണ് ഡേ എന്നു പറയാം.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് പ്രശ്നങ്ങള് വന്നാലും ശാന്തമായി കൈകാര്യം ചെയ്യുകയെന്നതു പ്രധാനം. നിങ്ങള്ക്കു ചുറ്റുമുള്ളവരുമായി തര്ക്കമുണ്ടാകരുത്. ഇവരെക്കുറിച്ചു മുന്ധാരണകളും വേണ്ട. ഇത് ചിലപ്പോള് നിങ്ങള്ക്കു നഷ്ടമുണ്ടാക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഏറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളുമുണ്ടാകുന്ന ദിവസമാണ്. എന്നാല് ഇതില് നിന്നെല്ലാം രക്ഷപ്പെടുവാനും സാധിയ്ക്കും. ജോലി സംബന്ധമായി പൊതുവേ നല്ല ദിവസമാണ്. പുതിയ ബിസിനസ് ഡീലുകള്ക്കും സാധ്യതയുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഗുണ ദോഷ സമ്മിശ്രമായ ദിവസമാണ്. ഭാഗ്യ നിര്ഭാഗ്യങ്ങള് ഒരുപോലെയുള്ള ദിവസം. റിസ്കുകള് എടുത്താല് ഒന്നുകില് നല്ലതാകും, അല്ലെങ്കില് മോശമാകും. ചിലപ്പോള് എത്ര സൂക്ഷിച്ചാലും കണക്കു കൂട്ടലുകള്ക്കപ്പുറത്തേയ്ക്കു കാര്യങ്ങള് പോകും. പ്രതീക്ഷിച്ച വിജയം നേടാനാകില്ല, ഇതു കൊണ്ടു തന്നെ പൊതുവേ ബുദ്ധിമുട്ടുള്ള ദിവസവുമാകും.