Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
പ്രധാന തീരുമാനമെടുക്കേണ്ടി വരും രാശി
നല്ല ദിവസം പ്രതീക്ഷിച്ചാകും, നമ്മുടെ ഓരോ ദിവസവും തുടങ്ങുക. ഇതിനായി പ്രാര്ത്ഥനകളോടെ ഉണര്ന്നെഴുന്നേല്ക്കുന്നവാകും, നാം. കാരണം നല്ല തുടക്കം നല്ല ഒടുക്കത്തിനും പ്രധാനമായതു കൊണ്ടു തന്നെ.
ജീവിതത്തിന്റെ ഗതി മാറ്റങ്ങളില് നമുക്കു പോലും നിയന്ത്രിയ്ക്കാന് കഴിയാത്ത ശക്തികളുണ്ട്. പ്രപഞ്ച ശക്തികളെന്നു പറയാം. ഇതില് പെടും, രാശി, ഗ്രഹ സ്വാധീനം. നല്ല രാശിയെങ്കില് നല്ല ദിവസവും അല്ലെങ്കില് മോശവുമെന്നതാണ് ഫലം.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ജൂണ് 11 ചൊവ്വ നിങ്ങളുടെ രാശി ഫലം എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ ഊര്ജമുള്ള, പാര്ട്ടികളിലും ഇതു പോലെയുള്ള ചടങ്ങുകളിലും പങ്കെടുക്കുന്ന ദിവസമാണ്. ജോലിയിലും ഇത്തരം സന്തോഷങ്ങളിലും ബാലന്സ് കണ്ടെത്താനാകുന്ന ദിവസവുമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് വിദ്യാര്ത്ഥികള്ക്ക് ഏറെ നല്ല ദിവസമാണ്. പ്രത്യേകിച്ചും ഹയര് സ്റ്റഡീസിനു ശ്രമിയ്ക്കുന്നവര്ക്ക്. ഹയര് സ്റ്റഡീസിനായി പ്ലാനുകള് ഉണ്ടാക്കേണ്ട ദിവസവുമാണ്. ഇവ സാധ്യമാകാന് സാധ്യതകളുമുണ്ട്. ജോലിയുള്ളവര്ക്കും പൊതുവേ പൊസറ്റീവായ ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സഹകരിയ്ക്കുന്ന ദിവസമാണ്. പ്രാക്ടിക്കലായുള്ള നിങ്ങളുടെ കഴിവിനാല് അവരുടെ പ്രശ്നങ്ങള്ക്കു പരിഹാരം കണ്ടെത്തുവാന് സാധിയ്ക്കുന്ന ദിവസം. ഇന്ന് ഏതു തീരുമാനമെടുത്താലും വരും വരായ്കകള് മുന്നില് കണ്ടു തീരുമാനിയ്ക്കുക.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് ഏതെങ്കിലും ഡോക്യുമെന്റ് ഒപ്പിടുന്നതിനു മുന്പ് കാര്യമായി ശ്രദ്ധിയ്ക്കുക. ബ്രോക്കര്മാര്ക്കും ട്രേഡിംഗ് രംഗത്തുള്ളവര്ക്കും അല്പം ബുദ്ധിമുട്ടുള്ള ദിവസമാണ്. ഇതിനാല് ഇടപാടുകള് നടത്തുമ്പോള് ശ്രദ്ധ അത്യാവശ്യമാണ്. ബിസിനസില് ആവറേജ് ഗുണമേ ലഭിയ്ക്കൂ. ആത്മവിശ്വാസം കൈ വിടാതിരിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പല യുദ്ധങ്ങളും ആദ്യം നടക്കുന്നതും വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം സ്വന്തം തലയില് തന്നെയാണെന്ന വാസ്തവം വെളിപ്പെടുന്ന ദിവസം. നിങ്ങളുടെ ശ്രമങ്ങള്ക്ക് കാര്യമായ ഗുണം ലഭിയ്ക്കും. നിങ്ങളുടെ സങ്കല്പ്പങ്ങള് ചിറകു വിരിയ്ക്കാനും ഇതു വഴി വിജയം വരിയ്ക്കാനുളള പുതിയ വഴികള്ക്കും അവസരമൊരുക്കുക. ലക്ഷ്യം നേടുന്ന ദിവസമാണ് ഇന്ന്.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആത്മപരിശോധന നടത്തുന്ന ദിവസമാണ്. പൊതുവേ വ്യാകുലമായ മനസുള്ള ദിവസം. ശാന്തമായിരിയ്ക്കുക, നിങ്ങളില് ഒളിഞ്ഞിരിയ്ക്കുന്ന കഴിവുകള് കണ്ടെത്തുക. വൈകീട്ടോടെ സഹായം ആവശ്യമുളളവര്ക്ക് ഇതു നല്കാന് സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സര്ക്കാര് സംബന്ധമായ കാര്യങ്ങള്ക്ക് അനുകൂല ദിവസമല്ല. ഇതിനായി പുറപ്പെട്ടാല് ഫലം ലഭിയ്ക്കാന് സാധ്യത കുറവാണ്. അതിനാല് മറ്റൊരു ദിനം തെരഞ്ഞെടുക്കുക.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സാധാരണ ജോലിയില് നിങ്ങളുടെ ക്രിയേറ്റീവിറ്റി സഹായമാകും. ജോലിയില് കൃത്യനിര്വണതയോടെ മുന്നോട്ടു നീങ്ങും. അറിയാനുള്ള ആഗ്രഹം കാത്തു സൂക്ഷിയ്ക്കുക. ഇതു ജീവിതം സുന്ദരമാക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ജീവിതത്തില് പ്രധാനപ്പെട്ട തീരുമാനങ്ങള് എടുക്കേണ്ടി വരുന്ന ദിവസമാണ്. തിടുക്കം ഗുണം നല്കില്ല. ഭിവിഷ്യത്തുകളെക്കുറിച്ച് നല്ലതു പോലെ ചിന്തിച്ചു തീരുമാനമെടുക്കുക. ക്ഷമയോടെ ഇരിയ്ക്കുക.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് മറ്റുള്ളവരെ വിശാല മനസോടെ സഹായിക്കുവാന് ശ്രമിയ്ക്കും. സാധിയ്ക്കുന്ന വിധത്തില് മറ്റുള്ളവരെ സഹായിക്കും. മറ്റുള്ളവര് നിങ്ങളെ മുതലെടുക്കുവാന് അനുവദിയ്ക്കാതെ ശ്രദ്ധിയ്ക്കുക. ദിവസത്തിനൊടുവില് ഇത്തരം ടെന്ഷനുകള് നീങ്ങും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ലക്ഷ്യം മുന്നില് കണ്ടു വെടി വച്ചാലേ നേടൂവെന്നത് ഓര്ക്കുക. നിങ്ങളുടെ ഊര്ജം നിങ്ങളുടെ പ്ലാനുകള് നടപ്പാക്കുവാന് ഉപയോഗിയ്ക്കുക. സ്വഭാവികമായും ജോലിയില് ഏറ്റക്കുറച്ചിലുകളുണ്ടാകും. എന്നാല് വൈകീട്ടോടെ മറ്റേവരേക്കാളും ലാഭവുമുണ്ടാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സഹപ്രവര്ത്തകരുമായി ചേര്ന്ന് പ്രശ്നങ്ങള്ക്കു പരിഹാരം കണ്ടെത്തുവാന് ശ്രമിയ്ക്കും. ഇതു വഴി ജോലിയില് അനുകൂല സാഹചര്യം നേടും. ജോലിയില് നിങ്ങളുടെ ശ്രമങ്ങള്ക്ക് പൂര്ണ പ്രയോജനം ലഭിയ്ക്കും. ബിസിനസിലുള്ളവര്ക്ക് ഇന്നുണ്ടാക്കുന്ന ചില ബന്ധങ്ങള് ഭാവിയില് ഗുണം ചെയ്യും.