For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിത വര്‍ക്കൗട്ട് ആമാശയം വരെ തിരിഞ്ഞ് പോയി

|

വര്‍ക്കൗട്ട് ചെയ്യുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. ഇന്നത്തെ കാലത്താകട്ടെ ശരീരം ഫിറ്റ് ആയി ഇരിക്കുന്നതിന് വേണ്ടി പലരും പല രീതിയിലുള്ള വര്‍ക്കൗട്ട് നടത്തുന്നവര്‍ ഉണ്ട്. പ്രത്യേകിച്ച് പുരുഷന്‍മാരില്‍. വര്‍ക്കൗട്ട് മാത്രമല്ല ഡയറ്റും ശരീരത്തിന്റെ ഫിറ്റ്‌നസിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്. തടി കുറക്കുന്നതിനും നല്ല കട്ട മസില്‍ ലഭിക്കുന്നതിനും വേണ്ടി വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിയാതെ ഓരോന്ന് വര്‍ക്കൗട്ടിന്റെ പേരില്‍ ചെയ്യുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം അമിത വര്‍ക്കൗട്ടിന്റെ ഫലമായി ആമാശയം വരെ തിരിഞ്ഞ പോവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. മരണത്തിന്റെ വക്കില്‍ നിന്ന് ആണ് ഇദ്ദേഹം ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെയധികം ആലോചിച് മാത്രമേ ഇറങ്ങിപ്പുറപ്പെടാവൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളെ മരണത്തിലേക്ക് വരെ എത്തിക്കുന്നു എന്നതാണ് അറിയേണ്ട കാര്യം. ഇദ്ദേഹത്തിന് അമിത വര്‍ക്കൗട്ട് മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കഠിന ഡയറ്റ്

കഠിന ഡയറ്റ്

കഠിനമായ ഡയറ്റ് ആണ് പലപ്പോഴും വര്‍ക്കൗട്ടിന് പോവുന്നതിന് മുന്‍പുള്ള ശീലം എന്നാണ് പലരുടേയും വിചാരം. എന്നാല്‍ കഠിനമായ ഡയറ്റിന് പല വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ട്. കഠിനമായ ഡയറ്റ് എടുത്ത യുവാവിന് സംഭവിച്ചത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ അനുഭവം മറ്റുള്ളവര്‍ക്ക് വരാതിരിക്കുന്നതിന് വേണ്ടി ഇദ്ദേഹം തന്നെ ഇപ്പോള്‍ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

 ബോഡിബില്‍ഡിംങ്

ബോഡിബില്‍ഡിംങ്

സിയന്‍ ടിയെര്‍നി എന്ന മുപ്പത്തിനാല്കാരനാണ് ബോഡിബില്‍ഡിംങ് ഒരു തലവേദനയായി മാറിയത്. ബോഡിബില്‍ഡിംങ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ദുരിതത്തില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയിലേക്കാണ് ഇത്തരം കാര്യങ്ങള്‍ ഇദ്ദേഹത്തെ എത്തിച്ചത്. എന്താണ് ഇദ്ദേഹത്തിന് സംഭവിച്ചത് എന്ന് നോക്കാം.

സംഭവിച്ചത്

സംഭവിച്ചത്

ബോഡിബില്‍ഡിംങ് മത്സരത്തില്‍ വിജയിയായിരുന്നു ഇദ്ദേഹം. അതിന് വേണ്ടി ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഇദ്ദേഹം ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് സ്ഥിരമാക്കുകയായിരുന്നു. അതിന് വേണ്ടി ദിവസവും പതിനൊന്ന് മണിക്കൂര്‍ വരെ ഇദ്ദേഹം ജിമ്മില്‍ ചിലവഴിച്ചിരുന്നു. അതിന് വേണ്ടി മിസ്റ്റര്‍ യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ കീഴിലാണ് ഇദ്ദേഹം പരിശീലിച്ച് കൊണ്ടിരുന്നത്.

 പ്രോട്ടീന്‍ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ഭക്ഷണങ്ങള്‍

എന്നാല്‍ വര്‍ക്കൗട്ടിന്റെ സമയത്ത് ക്ഷീണം തോന്നീതിരിക്കാന്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പ്രോട്ടീന്‍ പൗഡറും കഴിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ക്ഷീണവും ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സിയന്‍ കഴിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ഇയാള്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ പുറമേ യാതൊരു വിധത്തിലുള്ള ക്ഷീണവും ഇയാളെ ബാധിച്ചിരുന്നില്ല.

ഒരു ദിവസം വയറു വേദന

ഒരു ദിവസം വയറു വേദന

എന്നാല്‍ ഒരു ദിവസം പെട്ടെന്ന് സിയാന് അതികഠിനമായ വയറുവേദന ഉണ്ടായി. ഇതിനെത്തുടര്‍ന്ന് ഡോക്ടറെ കാണാന്‍ വേണ്ടി ഇദ്ദേഹം എത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശീലമാക്കിയപ്പോള്‍ വയറു വേദന മാറിയിരുന്നു. എങ്കിലും സിയാന്‍ പിന്നീടും തന്റെ പഴയ ആഹാര രീതിയിലേക്കും ജീവിത രീതിയിലേക്കും എത്തിയിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും വയറു വേദന സിയാനെ എത്തിച്ചു.

അപ്പന്റിക്‌സ് എന്ന പ്രശ്‌നം

അപ്പന്റിക്‌സ് എന്ന പ്രശ്‌നം

അതികഠിനമായ വയറു വേദന കൊണ്ട് പുളഞ്ഞ സിയാന്‍ ഇത്തവണ ആംബുലന്‍സ് വഴിയാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ അതികഠിനമായ വേദനയായിരുന്നത് കൊണ്ട് തന്നെ അപ്പന്റിക്‌സ് ആണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും അതുകൊണ്ട് തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് സിയാന്റെ ആമാശയം തിരിഞ്ഞ് പോയതായി കണ്ടെത്തിയത്. ഇത് വളരെ സങ്കീര്‍ണമായ ആരോഗ്യാവസ്ഥയാണ് ഇദ്ദേഹത്തിന് ഉണ്ടാക്കിയത്.

ഇതിന് പിന്നിലെ കാരണം

ഇതിന് പിന്നിലെ കാരണം

അതികഠിനമായ ഡയറ്റും ഏറെ നീണ്ട് നില്‍ക്കുന്ന വര്‍ക്കൗട്ടും ആയിരുന്നു ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമായത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ തന്റെ അവസ്ഥ വേറൊരാള്‍ക്കും ഉണ്ടാവാതിരിക്കുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ അങ്ങോളം ഇങ്ങോളം പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

English summary

Body builder’s bowel twisted inside his body because of high-protein diet

Body builder’s bowel twisted inside his body because of high-protein diet. Take a look
Story first published: Saturday, May 4, 2019, 12:21 [IST]
X
Desktop Bottom Promotion