Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഇന്ന് കാണുന്ന ചന്ദ്രനായിരുന്നില്ല ശതകോടി വര്ഷങ്ങള്ക്ക് മുമ്പ്, ദ്രവരൂപത്തിലുള്ള ചന്ദ്രന് ശാന്തനായതെങ്ങനെ?
നമ്മുടെ ഉപഗ്രഹമായ ചന്ദ്രന് ഉണ്ടായതെങ്ങനെയാണെന്ന് അറിയാമോ? 4.5 ശതകോടി വര്ഷങ്ങള് മുമ്പ് യുവദശയിലുള്ള ഭൂമിലേക്ക് ഒരു ചെറിയ ഗ്രഹം വന്നിടിക്കുകയും ഇടിയുടെ ആഘാതത്തില് ദ്രവാവസ്ഥയിലുള്ള ഒരു ഭീമന് ശില ബഹിരാകാശത്തേക്ക് എറിയപ്പെടുകയും ചെയ്തു. ഈ ശിലയിലെ ലാവ പതുക്കെ തണുത്തുറയുകയും ഖരാവസ്ഥയിലേക്ക് എത്തി ഇന്നത്തെ നിലയിലുള്ള ചന്ദ്രനായി മാറുകയും ചെയ്തുവെന്നാണ് ചന്ദ്രന്റെ രൂപീകരണം സംബന്ധിച്ച് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള തിയറി. എങ്കിലും ലാവക്കടല് (magma ocean) ആയിരുന്ന ഒരിടം എങ്ങനെ ഇന്നത്തെ രൂപത്തില് ഖരാവസ്ഥയിലേക്ക് എത്തിയെന്നത് എന്നും ശാസ്ത്രലോകത്തെ അമ്പരിപ്പിക്കുന്ന കാര്യമായിരുന്നു.

ചന്ദ്രന്റെ രൂപീകരണം
ചന്ദ്രന്റെ രൂപീകരണവും അവിടുത്തെ ഭൂപ്രകൃതിയും സംബന്ധിച്ച് ഇന്ന് നമുക്കുള്ള എല്ലാ അറിവുകളും അമ്പത് വര്ഷം മുമ്പ് അപ്പോളോ ബഹിരാകാശ യാത്രികര് ചന്ദ്രനില് നിന്നും ശേഖരിച്ച പാറക്കഷ്ണങ്ങള് പഠനവിധേയമാക്കിയതിന്റെ ഫലമായുള്ളതാണ്. ഇതിനനുസരിച്ചുള്ള സൈദ്ധാന്തിക മാതൃകകള് ശാസ്ത്രജ്ഞര് മുന്നോട്ടുവെക്കുകയായിരുന്നു.
ചന്ദ്രനില് നിന്നും ശേഖരിച്ച പാറക്കഷ്ണങ്ങളില് അത്ഭുതപ്പെടുത്തുന്ന വിധം ഉയര്ന്ന അളവില് ടൈറ്റാനിയത്തിന്റെ അളവ് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ സാറ്റലൈറ്റ് നിരീക്ഷണങ്ങളില് നിന്നും ടൈറ്റാനിയും അടങ്ങിയ ഈ പാറകള് പ്രധാനമായും ഭൂമിയില് നിന്നും ദൃശ്യമായ ചന്ദ്രോപരിതലത്തില് ആണ് കാണപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല് ഈ ശിലകള് എങ്ങനെ അവിടെ വന്നുവെന്ന് അടുത്തിടെ വരെ ആര്ക്കും ഒരു രൂപവുമുണ്ടായിരുന്നില്ല.
രൂപീകരണ സമയത്ത് ചന്ദ്രനില് വളരെ ഉയര്ന്ന ഊഷ്മാവ് ആയിരുന്നു. അതിനാല് തന്നെ ദ്രാവകാവസ്ഥയിലുള്ള മാഗ്മയുടെ ഒരു സമുദ്രം തന്നെ ചന്ദ്രോപരിതലത്തില് ഉണ്ടായിരിക്കാനാണ് സാധ്യത. ഉരുകിയ അവസ്ഥയിലുള്ള പാറകള് തണുക്കുകയും ഖരാവസ്ഥയിലാകുകയും ചെയ്തപ്പോള് അത് ചന്ദ്രന്റെ മാന്റിലാകുകയും പുറംഭാഗം ക്രസ്റ്റ് ആകുകയും ചെയ്തിരിക്കാം. ഈ ഭാഗമാണ് നമ്മള് ചന്ദ്രനെ നോക്കുമ്പോള് കാണുന്നത്. പക്ഷേ യുവദശയിലെ ചന്ദ്രന് ഉപരിതലത്തിന് കീഴിലുള്ള മേഖല സന്തുലിതാവസ്ഥയില് ആയിരുന്നിരിക്കില്ല. അതുകൊണ്ട് മാഗ്മ സമുദ്രത്തിന്റെ ചെറിയ ഭാഗങ്ങള് ക്രിസ്റ്റല് രൂപത്തിലുള്ള ടൈറ്റാനിയവും അയേണും അടങ്ങിയ ലിമനൈറ്റ് പോലുള്ള ധാതുക്കള് ആയി മാറിയിരിക്കാം.
ഈ ധാതുക്കള് താഴെയുള്ള മാന്റിലിനേക്കാള് സാന്ദ്രമായതിനാല് അവ ഗുരുത്വാകര്ഷണ അസ്ഥിരത ഉണ്ടാക്കും. അതിനാല് ഇത്തരം പാറകള് അടങ്ങിയ പാളി ചന്ദ്രന്റെ ഉള്വശത്തേക്ക് മുങ്ങിപ്പോകുമെന്നാണ് നമ്മള് പ്രതീക്ഷിക്കുന്നത്. എന്നാല് വര്ഷങ്ങള് കടന്നുപോയപ്പോള്, സാന്ദ്രത കൂടിയ ഈ പാറക്കഷ്ണങ്ങള് ചന്ദ്രന്റെ ഉള്വശത്തേക്ക് നീങ്ങുകയും അകത്തുള്ള മാന്റിലുമായി ചേര്ന്ന് ഉരുകി ടൈറ്റാനിയം അടങ്ങിയ ലാവ ഒഴുക്കായി ഉപരിതലത്തിലേക്ക് വീണ്ടും എത്തുകയും ചെയ്യുന്നു. ഇതാണ് ചന്ദ്രോപരിതലത്തില് ടൈറ്റാനിയം അടങ്ങിയ പാറക്കഷ്ണങ്ങള് കാണപ്പെടാനുള്ള കാരണം.
യഥാര്ത്ഥത്തില് ചന്ദ്രന്റെ ഉള്വശം സ്വയം പുറത്തേക്ക് വന്നുവെന്ന് പറയാം. അതേസമയം ചാന്ദ്രചരിത്രത്തിലെ ഈ സുപ്രധാന ഏടില് നടന്ന സംഭവവികാസങ്ങളുടെയും പ്രവര്ത്തനങ്ങളുടെയും ശരിയായ ക്രമം ഏതാണെന്ന് കണ്ടെത്തുന്നതിന് വളരെ കുറച്ച് തെളിവുകള് മാത്രമേയൂള്ളൂ. ഇക്കാര്യത്തില് പലതരത്തിലുള്ള അഭിപ്രായഭിന്നതകളും നിലനില്ക്കുന്നുണ്ട്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
