Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
കുളിയില്ല, നനയില്ല; ബഹിരാകാശ സഞ്ചാരികള്‍ എങ്ങനെ അവിടെ ജീവിക്കുന്നു, ചില വസ്തുതകള്‍
ബഹിരാകാശത്തെ ജീവിതത്തെ കുറിച്ച് വളരെ രസകരമായ സങ്കല്‍പ്പങ്ങളാണ് നമുക്ക് മനസ്സിലുള്ളത്. സിനിമകളില്‍ കാണുന്നതും വായിച്ചുകേള്ക്കുന്നതുമായ ബഹിരാകാശ ജീവിതം ഒരിക്കലെങ്കിലും അവിടെ പോകാന്‍ കഴിഞ്ഞെങ്കിലെന്ന ആഗ്രഹം പലരിലും ഉണ്ടാക്കാറുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ ബഹിരാകാശത്തെ ജീവിതം എങ്ങനെയാണ്. ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ ഉള്ളത് പോലെ തന്നെയാണോ അവിടെയും ജീവിക്കുന്നത്.

ബഹിരാകാശത്ത്, ബഹിരാകാശ സഞ്ചാരികള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. നിത്യജീവിതത്തിലെ പല അടിസ്ഥാനപരമായ കാര്യങ്ങളും ബഹിരാകാശത്ത് ചെയ്യാന്‍ കഴിയില്ല എന്നതാണ് അതിലൊന്ന്. ഒന്ന് വൃത്തിയായി കുളിക്കാനോ കിടക്കയില്‍ കിടന്ന് ഉറങ്ങാനോ അവര്‍ക്ക് സാധിക്കില്ല. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റി അഥവാ ഗുരുത്വാകര്ഷ അവസ്ഥ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ വിഘാതമാകും. അതുകൊണ്ടുതന്നെ ഉറങ്ങാനും ശുചിത്വകാര്യങ്ങള്ക്കുമായി പല പ്രത്യേക ഉപകരണങ്ങള്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ആവശ്യമായി വരും.
ബഹിരികാശ സഞ്ചാരികളുടെ ജീവിതത്തെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍ അറിയാം
ബഹിരാകാശ സഞ്ചാരികള്‍ കരയാറില്ല
ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റി കാരണം ഭൂമിയിലെ പോലെ കരയുമ്പോള്‍ കണ്ണീര് താഴേയ്ക്ക് വരില്ല. അതുകൊണ്ട് ബഹിരാകാശ സഞ്ചാരികളുടെ കണ്ണ നിറഞ്ഞൊഴുകില്ല. അഥവാ കരച്ചില് വരികയോ കണ്ണില്‍ വെള്ളം നിറയുകയോ ചെയ്താല്‍ കണ്ണീര് കണ്ണിന് ചുറ്റുമായി തങ്ങിനില്ക്കും. സംഭവം വളരെ രസകരമാണെങ്കിലും ബഹിരാകാശ സഞ്ചാരികള്‍ അത് അത്ര രസകരമായി കരുതാനിടയില്ല. കാരണം ഒന്ന് കരയാനോ കരഞ്ഞാല്‍ തന്നെ കണ്ണീര് ഒഴുക്കി കളയാനോ കഴിയാത്ത അവസ്ഥ അസ്വസ്ഥത ഉളവാക്കുന്നതാണ്.
കുളിക്കാന്‍ പറ്റില്ല
ദിവസവും കുളിക്കുകയെന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ ശുചിത്വ ആവശ്യങ്ങളില്‍ ഒന്നാണ്. പക്ഷേ ഗുരുത്വാകര്‍ഷണം ഇല്ലാത്തത് കൊണ്ട് ബഹിരാകാശത്ത് വെള്ളം താഴേയ്ക്ക് ഒഴിക്കാന്‍ പറ്റില്ല. വെള്ളം ദേഹത്ത് കൂടി ഒഴിക്കാന്‍ പറ്റാതെ പിന്നെ എങ്ങനെ കുളിക്കും. വെള്ളം കൊണ്ടുള്ള കഴുകല്‍ ആവശ്യമില്ലാത്ത ഷാംപൂവും ടവ്വലുകളുമാണ് ബഹിരാകാശ സഞ്ചാരികള്‍ ശരീരം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുക.
ടോയ്ലെറ്റ് രീതികളും വ്യത്യസ്തമാണ്
സാധാരണ ഗതിയിലുള്ള ടോയ്ലെറ്റ് ഉപയോഗവും ബഹിരാകാശത്ത് പറ്റില്ല. അതിനും വിഘാതമാകുന്നത് മൈക്രോഗ്രാവിറ്റി തന്നെയാണ്. വിസര്‍ജ്യങ്ങള്‍ പുറന്തള്ളുന്നതിനായി സക്ഷന്‍ സിസ്റ്റങ്ങള്‍ (വിസര്‍ജ്യങ്ങള്‍ വലിച്ചെടുക്കുന്ന രീതി) ഉള്ള പ്രത്യേക ടോയ്ലെറ്റുകള് ആണ് ബഹിരാകാശത്ത് ബഹിരാകാശ സഞ്ചാരികള്‍ ഉപയോഗിക്കുന്നത്. ദുര്‍ഗന്ധം പുറത്ത് വരാതെയും ബഹിരാകാശ വാഹനത്തിനുള്ളില്‍ കൃത്യമായ ശുചിത്വം ഉറപ്പുവരുത്തിയും ബഹിരാകാശ സഞ്ചാരികള്‍ക്ക് കൃത്യമായ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ ഈ സംവിധാനങ്ങളിലൂടെ സാധിക്കും. ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളിലെ ബഹിരാകാശ സഞ്ചാരികള്‍ ഏറെക്കാലം ബഹിരാകാശത്ത് കഴിയാന്‍ ഇത് അത്യാവശ്യമാണ്.
മദ്യം ഉപയോഗിക്കാന്‍ പാടില്ല
സുരക്ഷാ ആശങ്കകള്‍ ഉള്ളതിനാലും മിഷന് പ്രോട്ടോക്കോളുകള്‍ കാരണവും ബഹിരാകാശ സഞ്ചാരികള്‍ ബഹിരാകാശത്ത് മദ്യം ഉപയോഗിക്കാറില്ല. മദ്യ ഉപയോഗം ബഹിരാകാശ സഞ്ചാരികളുടെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനമെടുക്കലിനും തടസ്സമാകും. ബഹിരാകാശ വാഹനത്തിലെ ജീവിതത്തിന് അത് വലിയ സുരക്ഷാഭീഷണി ഉയര്‍ത്തും. കൃത്യമായി ജോലികള്‍ നിര്‍വ്വഹിക്കുന്നതിനും ദൗത്യം വിജയമാക്കുന്നതിനും ബഹിരാകാശ സഞ്ചാരികള്‍ തികഞ്ഞ അച്ചടക്കം പാലിക്കേണ്ടതുണ്ട്.
സാധാരണ പേന ഉപയോഗിച്ച് എഴുതാന്‍ പറ്റില്ല
ബഹിരാകാശത്ത് സാധാരണ പേന ഉപയോഗിച്ച് എഴുതാന്‍ സാധിക്കില്ല. കാരണം ഗുരുത്വാകര്‍ഷണം ഉണ്ടെങ്കിലേ പേനകളിലെ മഷി താഴേക്ക് ഒഴുകുകയുള്ളൂ. ഇതിന് പകരമായി, ബഹിരാകാശ സഞ്ചാരികള്‍ എഴുത്ത് ആവശ്യത്തിന് പ്രത്യേകമായി രൂപം നല്കിയ സ്പെയ്സ് പേന ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മൈക്രോഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍ദ്ദം നല്കി മഷി പുറത്തേക്ക് വരുത്തുന്ന പേനയാണിത്. ഡാറ്റകള്‍ എഴുതിവെക്കേണ്ടത് ബഹിരാകാശത്തെ അത്യാവശ്യ കാര്യമായതിനാല്‍ ഇത്തരം പേനകള്‍ ബഹിരാകാശ ജീവിതത്തിലെ അത്യാവശ്യ സാധനങ്ങളിലൊന്നാണ്.
കിടക്കയില്‍ കിടക്കാന്‍ പറ്റില്ല
മൈക്രോഗ്രാവിറ്റിയില്‍ ഭൂമിയില്‍ ഉള്ളത് പോലെ മുകളില്‍, താഴെ എന്ന സങ്കല്‍പ്പം ഇല്ല. അതിനാല്‍ ഭൂമിയിലെ പോലെ കിടക്ക താഴെയും മനുഷ്യന് അതിന് മുകളിലുമായുള്ള കിടപ്പ് സാധ്യമല്ല. ഇതിന് പകരം ബഹിരാകാശ സഞ്ചാരികള്‍ ബഹിരാകാശ വാഹന ഭിത്തികളോട് ചേര്‍ന്നുള്ള സ്ലീപ്പിംഗ് ബാഗുകളിലോ പ്രത്യേക സ്ലീപ്പ് സ്റ്റേഷനുകളിലോ ആണ് ഉറങ്ങുക. പൊങ്ങിപ്പോകാതിരിക്കാന്‍ ബെല്‍റ്റുകള്‍ കൊണ്ട് കിടക്കയില്‍ ലോക്ക് ചെയ്യും. ബഹിരാകാശത്തെ സവിശേഷ സാഹചര്യങ്ങളിലും സമാധാനത്തോടെ ഉറങ്ങാന്‍ ഇത് സഹായിക്കും.
പേശീബലം കുറയും
മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയില്‍ ബഹിരാകാശ സഞ്ചാരികള്‍ പേശീപിണ്ഡം നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികള്‍ നേരിടാറുണ്ട്. ഗുരുത്വാകര്‍ഷണം നല്കുന്ന പ്രതിരോധം ഇല്ലാത്തതിനാല്‍ പേശികള്‍ ക്രമേണ ദുര്‍ബലമാകും. ഇതിനെ പ്രതിരോധിക്കാന്‍, ബഹിരാകാശ സഞ്ചാരികള്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. ശരീരം ബലപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമുള്ള വ്യായാമങ്ങള്‍ ആയിരിക്കും കൂടുതലും.
മുഖത്തിന് മാറ്റം വരും
മൈക്രോഗ്രാവിറ്റി മൂലം ബഹിരാകാശ യാത്രികരില്‍ ഫ്ളൂയിഡ് റീടിസ്ട്രിബ്യൂഷന് സംഭവിക്കും. ശരീര ദ്രവങ്ങള്‍ പുനഃക്രമീകരിക്കപ്പെടുന്ന അവസ്ഥ. ഇതുമൂലം മുഖത്ത് നീര് വന്നതുപോലെയും മുഖം ചീര്‍ത്തത് പോലെയും തോന്നാം. ശരീര ദ്രവങ്ങള്‍ തലയുടെ ഭാഗത്തേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണിത്. താത്കാലികമായെങ്കിലും മുഖത്തിന്റെ ആകൃതി മാറാന്‍ ഇത് കാരണമാകും.
ഐ മാസ്ക് ഇല്ലാതെ ഉറങ്ങാന്‍ പറ്റില്ല
ബഹിരാകാശത്ത് ഓരോ 90 മിനിറ്റിലും സൂര്യന് ഉദിക്കും. അതുകൊണ്ട് സൂര്യപ്രകാശം മറഞ്ഞിട്ട് ഉറങ്ങുക സാധ്യമല്ല. ഇതുമൂലം ശരീരത്തിലെ ജൈവ ഘടികാരത്തിനനുസരിച്ച് ഉറങ്ങുന്നതിനായി ബഹിരാകാശ സഞ്ചാരികള്‍ ഐ മാസ്ക് അഥവാ കണ്ണ് മൂടിക്കെട്ടുന്ന മാസ്ക് ധരിക്കുന്നു. ഈ മാസ്കുകള്‍ സൂര്യപ്രകാശം മറച്ച് ഉറങ്ങുന്നതിന് ആവശ്യമായ ഇരുട്ട് നല്‍കും.



Click it and Unblock the Notifications