Latest Updates
-
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
ശുക്രനില്‍ പണ്ട് വെള്ളമുണ്ടായിരുന്നോ, അന്തരീക്ഷ പരിണാമം ശുക്രനെ ഇങ്ങനെയാക്കിയതാണോ?
ഭൂമിയുടെ സഹോദര ഗ്രഹമെന്നാണ് ശുക്രന് അറിയപ്പെടുന്നത്. ഭൂമിയുടേതിന് സമാനമായ വലുപ്പവും ഭൂമിയെ പോലെ സമാനമായ വസ്്തുക്കള്‍ കൊണ്ടാണ് ശുക്രനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുതയും കാരണമാണ് ശുക്രനെ അങ്ങനെ വിളിക്കുന്നത്. എന്നാല്‍ പല കാര്യങ്ങളിലും ഭൂമിയില്‍ നിന്നും ഏറെ വ്യത്യസ്തനാണ് ശുക്രന്. ഉദാഹരണത്തിന് ഭൂമി ജലത്താല്‍ സമൃദ്ധമാണ്. എന്നാല്‍ ശുക്രനില്‍ ജലമില്ല. ശുക്രനിലെ ചോര്‍ച്ചയാണ് ഇതിന് കാരണമെന്ന് ശാസ്ത്രലോകം പറയുന്നു. എന്താണ് 'ശുക്രനിലെ ചോര്‍ച്ച' എന്ന് നോക്കാം.

'ശുക്രനിലെ ചോര്‍ച്ച'
ശുക്രനിലെ ഉപരിതല ഊഷ്മാവ് വളരെ കൂടുതലാണ്. ഏതാണ്ട് 475 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത്. ശുക്രനില്‍ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെയും മറ്റ് വാതകങ്ങളുടെയും കട്ടി കൂടിയ അന്തരീക്ഷമാണ് ഉള്ളത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ശുക്രനില്‍ ജലമില്ലാത്തത്. എന്നിരുന്നാലും ഭൂതകാലത്തെപ്പോഴെങ്കിലും ശുക്രനില്‍ ജലമുണ്ടായിരുന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.
പുതിയ കണ്ടെത്തല്‍
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും ജപ്പാന് എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയുടെയും സംയുക്ത ദൗത്യമായ ബെപികൊളംബോ ദൗത്യം ശുക്രനുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു കണ്ടെത്തല്‍ നടത്തി. ശുക്രന്റെ അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്ത് നിന്നും ഓക്സിജന്‍ ഉള്‍പ്പടെയുള്ള വാതകങ്ങള്‍ പുറത്തേക്ക് പോകുന്നുണ്ടെന്നാണ് ബുധനെ കുറിച്ച് പഠിക്കുന്ന ഈ ദൗത്യസംഘം കണ്ടെത്തിയത്. നേച്ചര്‍ അസ്ട്രോണമി ജേണലില്‍ പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശുക്രന്റെ അന്തരീക്ഷ പരിണാമത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതിന്റെ പ്രാധാന്യമാണ് ദൗത്യസംഘത്തിന്റെ കണ്ടെത്തല്‍ അടിവരയിടുന്നത്.
ശുക്രനില്‍ ഭൂമിയില്‍ ഉള്ളതുപോലെ ശക്തമായ കാന്തിക മണ്ഡലം ഇല്ല. മാത്രമല്ല, ശുക്രന്റെ അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്ത് സൗരവാതവും സൂര്യനില്‍ നിന്നും പുറന്തള്ളപ്പെടുന്ന ചാര്‍ജ്ജിത കണങ്ങളുടെ ഒഴുക്കും അനുഭവപ്പെടുന്നുണ്ട്. സൗരവാതവും ശുക്രന്റെ അന്തരീക്ഷവും തമ്മിലുള്ള ഈ ഇടപെടല്‍ കാരണം അയോണുകള്‍, പ്രത്യേകിച്ച് ഹൈഡ്രജന്‍, ഓക്സിജന്‍ അയോണുകള്‍ ശുക്രനില്‍ നിന്നും ബഹിരാകാശാത്തേക്ക് പുറന്തള്ളപ്പെടാന്‍ ഇടയാകുന്നു. സൗരവാതമാണ് ഈ അയോണുകള്‍ ശുക്രനില്‍ നിന്നും പുറന്തള്ളപ്പെടാനുള്ള പ്രധാനകാരണം. അറ്റ്മോസ്ഫറിക് എസ്കേപ്പ് എന്നറിയപ്പെടുന്ന അയോണുകളുടെ ഈ പുറന്തള്ളല്‍ മൂലം പതിയെപ്പതിയെ ശുക്രനിലെ അന്തരീക്ഷം തന്നെ ഇല്ലാതാകും.
ഈ പ്രക്രിയയ്ക്ക് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചാല്‍ ശുക്രനിലെ അന്തരീക്ഷ പരിണാമത്തെ കുറിച്ചും ശുക്രന്റെ നിലവിലെ അവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും കൂടുതല്‍ അറിയാന്‍ സാധിക്കും.
ഭൂമിയെ പോലെ ആയിരുന്നോ ശുക്രന്?
ബെപികൊളംബോ ഡാറ്റ ശേഖരിച്ച വിവരങ്ങളിലൂടെയാണ് ശുക്രനിലെ കാന്തിക മണ്ഡലം സംബന്ധിച്ച രാസ, ഭൗതിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉള്‍ക്കാഴ്ച ലോകത്തിന് ലഭിച്ചത്. ശക്തമായ ഒരു കാന്തിക മണ്ഡലം ശുക്രനില്‍ ഇല്ലെങ്കിലും സൗരവാതം മൂലം ശുക്രനില്‍ ഒരു കാന്തിക അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ട്.
ബെപികൊളംബോയിലെ മാസ് സ്പെക്ട്രം അനലൈസറും മെര്‍ക്കുറി അയോണ്‍ അനലൈസറും ഉപയോഗപ്പെടുത്തിയുള്ള പഠനം ഭൂമിയില്‍ നിന്നും വിഭിന്നമായ ശുക്രന്റെ പരിണാത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ പരിണാമ പ്രക്രിയയുടെ ഫലമായിട്ടാകാം ശുക്രനിലെ അന്തരീക്ഷം വറ്റിഉണങ്ങിയത്.
അതിനാല്‍, നിലവില്‍ ശുക്രനില്‍ നിന്നും അയോണുകള്‍ രക്ഷപ്പെടുന്നതിനെ കുറിച്ച് വിശദമായി പഠിക്കുന്നത് അവിടുത്തെ അന്തരീക്ഷ പരിണാമത്തെ കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നതിന് സഹായകമാകുമെന്ന് ശാസ്ത്രലോകം കരുതുന്നു. മാത്രമല്ല, അത്തരം പഠനങ്ങള്‍ ഭൂമിയെ പോലുള്ള ഗ്രഹങ്ങളുടെയും എക്സോപ്ലാനറ്റുകളുടെയും പരിണാമത്തെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും ജീവന് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനുള്ള സാഹചര്യങ്ങളെ കുറിച്ചും കൂടുതല്‍ അറിവുകള്‍ ലോകത്തിന് നല്‍കിയേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications