Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
സൂര്യഗ്രഹണത്തിന് മായന്‍ ജനത രക്തം ബലി നല്‍കിയിരുന്നു; ഈ വിചിത്ര ആചാരത്തിന് പിന്നില്‍
സൂര്യഗ്രഹണം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. 54 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ആ അപൂര്‍വ്വ പ്രതിഭാസത്തെ ഏറെ ആവേശത്തോടെയാണ് ലോകം സ്വീകരിച്ചത്. പ്രപഞ്ചത്തെ കൂടുതല്‍ അറിയുന്നതിനുള്ള അതുല്യ അവസരത്തെ ജ്യോതിശാസ്ത്ര ലോകവും വേണ്ടവിധത്തില്‍ ഉപയോഗിച്ചു. സൂര്യഗ്രഹണം പോലുള്ള ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളെ പ്രാചീന സംസ്‌കാരങ്ങളും വളരെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ഇതില്‍ മായന്‍ സംസ്‌കാരത്തില്‍ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഒരു വിചിത്ര ആചാരം എന്താണെന്ന് നോക്കാം.

ദുശ്ശകുനം
മായന്‍ സംസ്‌കാരത്തെ സംബന്ധിച്ച് സൂര്യഗ്രഹണം ഒരു ദുശ്ശകനുമായിരുന്നു. മരണം, വിഘടിക്കല്‍ എന്നിവയുടെ സൂചനയായിട്ടാണ് അവര്‍ സൂര്യഗ്രഹണത്തെ കണ്ടിരുന്നത്. ദുഷ്ടശക്തികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് അന്നേ ദിവസം മായന്‍ ജനത രക്തം ബലി നല്‍കിയിരുന്നു.
അക്കാലത്തെ ജ്യോതിശാസ്ത്രം
മായന്‍ ജനത അക്കാലത്തെ ഏറ്റവും മികച്ച ആകാശ നിരീക്ഷകരായിരുന്നു. മികച്ച ഗണിതശാസ്ത്രജ്ഞര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ആകാശ നിരീക്ഷണം നടത്തി സൂര്യന്റെയും നക്ഷത്രങ്ങളുടെയും മറ്റ് ഗ്രഹങ്ങളുടെയും ചലനങ്ങള്‍ അവര്‍ കൃത്യമായി കുറിച്ചുവെച്ചിരുന്നു. ആ നിരീക്ഷണഫലങ്ങള്‍ ഉപയോഗിച്ച് അവരിലെ ഗണിതശാസ്ത്രജ്ഞര്‍ സങ്കീര്‍ണ്ണമായ കലണ്ടര്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. അയനങ്ങളും വിഷുവങ്ങളും നിരീക്ഷിക്കുന്നതിനായി പിരമിഡ് പോലുള്ള നിര്‍മ്മിതികളെ അവര്‍ ആശ്രയിച്ചിരുന്നു.
ഇത്തരം നിരീക്ഷണങ്ങള്‍ അവര്‍ കോഡുകളായി അത്തിമരത്തിന്റെ തൊലി കൊണ്ടുണ്ടാക്കിയ പുസ്തകങ്ങളില്‍ കുറിച്ചുവെച്ചിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഡ്രെസ്‌ഡെന്‍ കോഡെക്‌സ് എന്നത് ഇന്ന് ലോകത്ത് ബാക്കിയുള്ള നാല് പുരാതന മായന്‍ രേഖകളില്‍ ഒന്നാണ്. അതില്‍ ജ്യോതിശാസ്ത്രപരമായുള്ള പല അറിവുകളും മതത്തെ അടിസ്ഥാനമാക്കിയുള്ള വിശദീകരണങ്ങളും മായന്‍ ജനതയ്ക്ക് സൂര്യഗ്രഹണം പ്രവചിക്കാന്‍ സാധിച്ചിരുന്നു എന്നതിനുള്ള തെളിവുകളും ഉണ്ട്.
എന്തുകൊണ്ടാണ് മായന്‍ ജനത ജ്യോതിശാസ്ത്ര സംഭവങ്ങള്‍ വീക്ഷിച്ചിരുന്നത്
മുന്‍കരുതലെന്നോണമാണ് മായന്‍ ജനത സൂര്യഗ്രഹണം പോലുള്ള ആകാശ പ്രതിഭാസങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചതും വിലയിരുത്തിയിരുന്നതും. ഇത്തരം പ്രതിഭാസങ്ങള്‍ക്ക് മുന്നോടിയായി പുരോഹിതരും രാജാക്കന്മാരും പൂജാകളും പലവിധ ആചാരങ്ങളും നടത്തിയിരുന്നു.കൂടാതെ നാശം, പുനര്‍ജനി, വീണ്ടെടുക്കല്‍ എന്നീ ചാക്രിക പ്രക്രിയ തുടരുന്നതിനായി ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിന് അവര്‍ ബലികര്‍മ്മങ്ങളും നടത്തിയിരുന്നു.
സൂര്യാസ്തമയങ്ങള്‍ മരണവുമായും വിഘടിക്കലുമായും ബന്ധപ്പെട്ടതാണെന്ന് മായന്‍ ജനത വിശ്വസിച്ചിരുന്നു. സൂര്യദേവനായ കിനിച്ച് അഹൗല സൂര്യാസ്തമയത്തിന് ശേഷം മായന്‍ അധോലോകമായ സിബാല്‍ബയിലൂടെ ആപല്‍ക്കരമായ യാത്ര നടത്തുമെന്നും സൂര്യോദയത്തിന് വീണ്ടും ജനിക്കുമെന്നുമാണ് മായന്‍ ജനത കരുതിയിരുന്നത്.
പക്ഷേ മുറിഞ്ഞ സൂര്യനെ കാണുന്ന സൂര്യഗ്രഹണം അവരെ സംബന്ധിച്ചെടുത്തോളം സര്‍വ്വനാശത്തിന്റെ സൂചനയായിരുന്നു. സൂര്യന്‍ ചന്ദ്രന് താഴെ മറയുമ്പോള്‍ സൂര്യന്‍ മരിക്കുകയാണെന്നാണ് മായന്‍ ജനത കരുതിയിരുന്നത്. പ്രകൃതിയുടെ സന്തുലനം വീണ്ടെടുക്കുന്നതിനും സൂര്യനെ വീണ്ടെടുക്കുന്നതിനും പ്രതിവിധികള്‍ ചെയ്യണമെന്നും അവര്‍ വിശ്വസിച്ചു.
അതുകൊണ്ട് മായന്‍ ജനത, പ്രത്യേകിച്ച് രാജാക്കന്മാര്‍ ഗ്രഹണത്തിന് രക്തം ബലി നല്‍കുമായിരുന്നു. അന്നേ ദിവസം അവര്‍ അവരുടെ ശരീരം മുറിക്കുകയും അതില്‍ നിന്നുള്ള രക്ത തുള്ളികള്‍ കത്തിച്ച് സൂര്യന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രാജാക്കന്മാരുടെ രക്ത സമര്‍പ്പണം സമര്‍പ്പണങ്ങളില്‍ ഏറ്റവും ഉന്നതമായ സമര്‍പ്പണമായി കരുതുകയും അത് കിനിച്ച് അഹൗവിനെ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു മായന്‍ ജനത.
മായന്‍ വിശ്വാസം അനുസരിച്ച് സ്രഷ്ടാക്കളായ ദൈവങ്ങള്‍ ആദ്യത്തെ മനുഷ്യരെ സൃഷ്ടിക്കുമ്പോള്‍ അവരുടെ രക്തവും ചോളമാവില്‍ ചേര്‍ത്തിരുന്നു. ഇതിനുള്ള പ്രത്യുപകാരമായി ദൈവങ്ങളെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാന്‍ മനുഷ്യരും രക്തം ദൈവങ്ങള്‍ക്ക് ബലി നല്‍കണമെന്നതായിരുന്നു മായന്‍ ജനതയുടെ വിശ്വാസം.



Click it and Unblock the Notifications











