Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഭൂമിക്കരികില്‍ ഭീമന് തമോഗര്‍ത്തം; സൂര്യനേക്കാള്‍ 33 മടങ്ങ് വലുത്, കണ്ടെത്തിയതില്‍ ഏറ്റവും വലുത്
നമ്മുടെ ആകാശഗംഗയായ ക്ഷീരപദത്തില്‍ സൂര്യനേക്കാള്‍ 33 മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തത്തെ കണ്ടെത്തി. BH3 എന്ന് പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തം ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറിയുടെ ഫലമായി ഉണ്ടായതാണ്. ഭൂമിയില്‍ നിന്നും 2,000 പ്രകാശ വര്‍ഷങ്ങള്‍ അകലെ, അക്വില നക്ഷത്രസമൂഹത്തിലാണ് ഈ തമോഗര്‍ത്തം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ തമോഗര്ത്തമാണ് BH3.

തമോഗര്‍ത്തിന്റെ രൂപീകരണം
സൂര്യനേക്കാള്‍ എട്ട് മടങ്ങ് പിണ്ഡമുള്ള ഒരു നക്ഷത്രത്തില്‍ ഇന്ധനം ഇല്ലാതാകുമ്പോള്‍ അതിന് സൂപ്പര്‍നോവ പൊട്ടിത്തെറി സംഭവിക്കും. അതിന്റെ കേന്ദ്രം തകരുകയും അത് ഒരു തമോഗര്‍ത്തമായി മാറുകയും ചെയ്യും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ്യ ദൗത്യത്തില്‍ നിന്നുള്ള വിവരങ്ങളും യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെ ടെലസ്കോപ്പ് നിരീക്ഷണവും അനുസരിച്ച് BH3 തമോഗര്‍ത്തത്തിന് സൂര്യനേക്കാള്‍ 33 മടങ്ങ് ഭാരമുണ്ട്.
ഈ തമോഗര്‍ത്തത്തെ ഭ്രമണം ചെയ്യുന്ന നക്ഷത്രത്തെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി നിരന്തരമായി നിരീക്ഷിക്കുന്നതിനിടെയാണ് തമോഗര്‍ത്തം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെട്ടത്. തമോഗര്‍ത്തത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷം മൂലം ഈ നക്ഷത്രത്തിന്റെ ചലനത്തില്‍ കാര്യമായ ഉലച്ചില്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു.
ആശ്ചര്യപ്പെടുത്തുന്ന കണ്ടെത്തല്‍
വിദൂരമായ മറ്റ് ആകാശഗംഗകളില്‍ ഗുരുത്വാകര്‍ഷണ വലിവിന്റെ ഫലമായി നേരത്തേ കണ്ടെത്തിയിട്ടുള്ള തമോഗര്ത്തങ്ങളുടേതിന് സമാനമായ ഭാരമാണ് BH3-യ്ക്കും ഉള്ളത്. അവയും ക്ഷീരപദത്തിലെ തമോഗര്‍ത്തങ്ങളും തമ്മിലുള്ള ഒരു ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്രയും ഭാരമുള്ള തമോഗര്‍ത്തങ്ങളെ മുമ്പ് വിദൂര ആകാശഗംഗകളില്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളെന്നും BH3 തമോഗര്‍ത്തത്തിന്റെ കണ്ടെത്തല്‍ തികച്ചും ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈന്റിഫിക് റിസര്‍ച്ചിലെ (CNRS) ജ്യോതിശാസ്ത്രജ്ഞനായ പെസ്ക്വെല പനുസാവോ പ്രതികരിച്ചു.
നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന തമോഗര്‍ത്തങ്ങള്‍
ഭാരവും ഗുരുത്വാകര്‍ഷണഫലമായുള്ള വലിവും ഉണ്ടെങ്കില്‍ കൂടിയും സ്റ്റെല്ലാര്‍ ബ്ലാക്ക്ഹോളുകള്‍ അഥവാ നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായി ഉണ്ടാകുന്ന തമോഗര്‍ത്തങ്ങളെ കണ്ടുപിടിക്കുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പ്രത്യേകിച്ച് ഇത്തരം തമോഗര്‍ത്തങ്ങളെ വലംവെക്കാന്‍ നക്ഷത്രങ്ങളൊന്നും ഇല്ലാതിരിക്കുമ്പോള്‍. ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിന്റെ സാന്നിധ്യമാണ് BH3 എന്ന തമോഗര്‍ത്തവും അതിനെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും കണ്ടെത്താന്‍ സഹായിച്ചത്. നക്ഷത്രം രൂപപ്പെടുന്നതിന് കാലങ്ങള്‍ മുമ്പ് തന്നെ ഈ തമോഗര്‍ത്തം രൂപപ്പെട്ടിരിക്കാം എന്ന സൂചനയാണ് ശാസ്ത്രലോകം നല്‍കുന്നത്.



Click it and Unblock the Notifications
