Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
അന്യഗ്രഹജീവികളെ കുറിച്ചുള്ള മനുഷ്യന്റെ ജിജ്ഞാസയും സംശയങ്ങളും ആരംഭിച്ചിട്ട് കാലങ്ങളായി. അന്യഗ്രഹ ജീവികളെ കണ്ടുവെന്ന വാര്‍ത്തകള്‍ പലപ്പോഴായി നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രലോകത്ത് നിന്നും വ്യക്തമായ സ്ഥിരീകരണമോ തെളിവുകളോ ഒന്നും ഇതുവരെയും ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി, അമേരിക്കയില്‍ യുഎഫ്ഒകളെ (Unidentified flying objetc) അല്ലെങ്കില്‍ അന്യഗ്രഹ ജീവികളെ കണ്ടതായി പലതവണ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ അന്യഗ്രഹ ജീവികളുടെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. യുഎഫ്ഒ എന്നാല്‍ തിരിച്ചറിയാന്‍ പറ്റാത്ത പറക്കുന്ന വസ്തുക്കള്‍ ആണ്. ഇവ മനുഷ്യനിര്‍മ്മിതമാണോ അല്ലെങ്കില്‍ ഭൂമിക്ക് പുറത്ത് നിന്നുള്ളവയാണോ എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

കാലിഫോര്‍ണിയയില്‍ കണ്ടത് എന്താണ്
കഴിഞ്ഞിടെ, ഓണ്‍ലൈന്‍ ലോകത്ത് പങ്കുവെച്ച ഒരു വീഡിയോയില്‍ കാലിഫോര്‍ണിയയിലെ സെക്കോയിയ പാര്ക്കിന് മുകളിലായി ആകാശത്ത് മനുഷ്യരൂപത്തിന് സമാനമായ ഒന്ന് പതുക്കെ നീങ്ങുന്നതായി കണ്ടിരുന്നു. അത് ഒരു മനുഷ്യനായിരിക്കാമെന്ന അഭിപ്രായമാണ് വീഡിയോ എടുത്തയാള്‍ പങ്കുവെച്ചത്. എന്നാലിത് കുരിശ് ആകാമെന്നും അന്യഗ്രഹ ജീവി ആകാമെന്നും ഒക്കെയുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ ലോകത്ത് നിന്നും വന്നത്.
അതിനൊപ്പം തന്നെ ഇത് വിവാദമായ ബ്ലൂ ബീം പ്രോജക്ടാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പ്രോജക്ട് ബ്ലൂ ബീം എന്നത് ഒരു സാങ്കല്‍പ്പിക പ്രോജക്ട് സംബന്ധിച്ച ഗൂഢാലോചനാ സിദ്ധാന്തമാണ്. ലോകത്തെ നിയന്ത്രിക്കുന്നതിനായി ഒരു രണ്ടാംവരവിന് വഴിയൊരുക്കുക എന്ന ലക്ഷ്യമാണ് ഈ സാങ്കല്‍പ്പിക പ്രോജക്ടിനുള്ളതെന്ന് പറയപ്പെടുന്നു.
എന്നാല്‍ കാലിഫോര്‍ണിയയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത വ്യക്തി ആകാശത്ത് കണ്ടത് ഒു മനുഷ്യനെ പോലെ തന്നെയാണ് തനിക്ക് തോന്നിയതെന്ന് അഭിപ്രായപ്പെടുന്നു. അതിന്റെ വശത്ത് എന്തോ ഉണ്ടായിരുന്നുവെന്നും ആ രൂപത്തിനെന്തോ പ്രശ്നമുണ്ടായിരുന്നുവെന്നും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇദ്ദേഹം പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയായി. ചിലരിതിനെ തമാശ രൂപത്തിലാണ് കണ്ടതെങ്കില്‍ മറ്റുചിലര്‍ ഇത് സര്‍ക്കാരിന്റെ രഹസ്യ പദ്ധതികളുടെ ഭാഗമായിരിക്കാം എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
രസകരമായ വസ്തുത എന്തെന്നാല്‍ ഏഴുവര്‍ഷം മുമ്പ്, അതായത് 2016 നവംബറില്‍ ജെയ് സി ഏരിയല്‍ അനോമലി എന്ന യുട്യൂബ് ചാനലിലും സമാനമായ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജൊനാഥന് ക്രിസ്റ്റോ എന്നയാളാണ് ഈ വീഡിയോ എടുത്ത് ഫൂട്ടേജ് പങ്കുവെച്ചിരിക്കുന്നത്. തന്റെ വീടിന് മുമ്പിലാണ് ഈ സംഭവം കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ക്രിസ്റ്റോ തന്റെ ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം മിക്ക വീഡിയോകളിലും കാണുന്നത് പല മാനങ്ങളിലുള്ള (interdimensional) വസ്തുക്കളാണെന്നാണ് ക്രിസ്റ്റോ പറയുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
