Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
സ്വപ്‌നങ്ങള്‍ ഇല്ലാത്ത മനുഷ്യരുണ്ടാകുമോ ഈ ലോകത്ത്? , സംശയമാണ്. എന്തെങ്കിലുമൊക്കെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയുമോ. സ്വപ്‌നം കാണാന്‍ വളരെ എളുപ്പമാണ്. പണ്ടാരോ പറഞ്ഞത് പോലെ, സ്വപ്‌നം കാണാന്‍ ചിലവൊന്നുമില്ലല്ലോ. പക്ഷേ ആ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമല്ല. അക്ഷീണ പരിശ്രമവും നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും ആത്മവിശ്വാസവും സഹനശക്തിയും അങ്ങനെ നിരവധി നിരവധി ഘടകങ്ങള്‍ അതിന് പിന്നിലുണ്ട്. അതുകൊണ്ട് പലരും സ്വപ്‌നം കാണുക മാത്രമേ ചെയ്യാറുള്ളൂ, അവ യാഥാര്‍ത്ഥ്യമാക്കുന്നവര്‍ വളരെ കുറവായിരിക്കും.

പക്ഷേ നമ്മുടെ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ചില എളുപ്പവഴികളുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതെ, സത്യമാണ്. സ്വപ്നത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നത് മുതല്‍ പ്രപഞ്ചത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് വരെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ആഗ്രഹിച്ച ജീവിതം കയ്യെത്തിപ്പിടിക്കാനും ചില എളുപ്പവഴികളുണ്ട്.
വ്യക്തമായ കാഴ്ചപ്പാട്
വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കുക എന്നതാണ് നമ്മള്‍ ആഗ്രഹിക്കുന്ന ജീവിതയാത്രയിലേക്ക് ചാടികയറാനുള്ള ആദ്യത്തെ പടി. കാഴ്ചപ്പാടുകള്‍ എഴുതിയ ഒരു ബോര്‍ഡ് തയ്യാറാക്കുകയോ അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ വിശദമായി എഴുതിവെക്കുകയുമെല്ലാം കാഴ്ചപ്പാടുകളില്‍ വ്യക്തത വരുത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
സംശയം, പേടി എന്നിവ പടിക്ക് പുറത്ത്
നേടിയെടുക്കാനുള്ള ലക്ഷ്യങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചും വ്യക്തമായ ഒരു ധാരണ വന്നുകഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ള എല്ലാ ഭയങ്ങളും സംശയങ്ങളും കൈവെടിയുക എന്നതാണ് അടുത്ത പടി. എന്തെങ്കിലും നേടണമെങ്കില്‍ പോസിറ്റീവ് ആയ മനോഭാവവും ആത്മവിശ്വാസവും പ്രപഞ്ചത്തില്‍ വിശ്വാസവും ഉണ്ടായിരിക്കണം. നമ്മള്‍ ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കാന്‍ പ്രപഞ്ചം ഒപ്പമുണ്ടാകുമെന്നല്ലേ പറയപ്പെടുന്നത്.
സ്വാഭാവം പരുവപ്പെടുത്തുക
സ്വഭാവത്തെ പരുവപ്പെടുത്തിയെടുക്കുക എന്നാല്‍ സ്വപ്‌നം നേടുന്നതിനായി നമ്മളെ സ്വയം പരുവപ്പെടുത്തിയെടുക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. നിങ്ങളില്‍ തന്നെ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നും ഉള്ള സ്വഭാവങ്ങള്‍ പാകമാക്കിയെടുത്തും നിങ്ങളുടെ ഏറ്റവം മികച്ച തലത്തിലാണ് നിങ്ങളെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ചും സ്വയം പരുവപ്പെടുത്തുക. ജോലി ചെയ്യല്‍, സംസാരിക്കല്‍, വസ്ത്രം ധരിക്കല്‍, ഭക്ഷണം കഴിക്കല്‍ എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാ ശീലങ്ങളിലും നിങ്ങള്‍ ഭാവിയിലെ നിങ്ങള്‍ക്കിണവുന്ന അവസ്ഥയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരണം.
പരീക്ഷണങ്ങളെ അതിജീവിക്കുക
സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള പരിശ്രമത്തിനിടയില്‍ ഉണ്ടാകുന്ന തടസ്സങ്ങളും വെല്ലുവിളികളും പ്രപഞ്ചം നിങ്ങള്‍ക്ക് നല്‍കുന്ന പരീക്ഷണങ്ങളാണ്. പലതരത്തില്‍ ഇത്തരം വെല്ലുവിളികള്‍ ഉണ്ടാകാം. കാര്യങ്ങളെല്ലാം നേര്‍വിപരീതദിശയില്‍ നടക്കുക, ആശയക്കുഴപ്പം ഉണ്ടാകുക, മറ്റ് കാര്യങ്ങള്‍ മാര്‍ഗ്ഗതടസ്സമാകുക എന്നിങ്ങനെയുള്ള പരീക്ഷകളില്‍ ധൈര്യം ചോരാതെ ആത്മവിശ്വാസം കൈവെടിയാതെ ശക്തരായി നിലകൊള്ളുക.
കൃതജ്ഞത പ്രകടിപ്പിക്കുക
നിങ്ങള്‍ക്ക് എന്താണോ ഉള്ളത് അതില്‍ തൃപ്തരായിരിക്കും അതില്‍ കൃതജ്ഞതയുള്ളവരായിരിക്കുകയും ചെയ്യുക. നിലവിലെ അവസ്ഥയില്‍ കൃതജഞത ഉണ്ടെങ്കില്‍ മാത്ര ലക്ഷ്യങ്ങളിലേക്കും സ്വപ്‌നങ്ങളിലേക്കും മുന്‍ധാരണകളൊന്നും ഇല്ലാതെ നടന്നടുക്കാന്‍ സാധിക്കൂ.
അസൂയ പ്രചോദനമാക്കി മാറ്റുക
മറ്റുള്ളവരോടുള്ള അസൂയ പ്രചോദനമാക്കി മാറ്റുക എന്നത് നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതയാത്ര ആരംഭിക്കുന്നതിനുള്ള ആദ്യപടിയാണ്. അസൂയയെ പോസിറ്റീവ് ശക്തിയാക്കി മാറ്റി മറ്റുള്ളവരുടെ വിജയത്തില്‍ പ്രചോദനം കൊള്ളുന്നവര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ നേടാന്‍ സാധിക്കും.
സഹനശക്തി വളര്‍ത്തിയെടുക്കുക
സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സമയമെടുക്കും എന്ന സത്യം ആദ്യം തന്നെ അംഗീകരിക്കുക. എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ സമയമുണ്ട് എന്ന വസ്തുത അംഗീകരിച്ചാല്‍ ലക്ഷ്യത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കാനും പോസിറ്റീവ് മനോഭാവം നിലനിര്‍ത്താനും സമയം പോകെ നിരാശയുടെ പടുകുഴിയില്‍ വീഴാതിരിക്കാനും സഹായിക്കും.
പ്രപഞ്ചത്തെ വിശ്വസിക്കുക
മുമ്പ് പറഞ്ഞതുപോലെ പ്രപഞ്ചത്തെ വിശ്വസിക്കുന്നത് നമ്മളെ എപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഊര്‍ജ്ജത്തെ വിശ്വസിക്കുന്നതിന് തുല്യമാണ്. കാര്യങ്ങളെല്ലാം നടക്കുമെന്ന് വിശ്വസിക്കുക. ഈ വിശ്വാസം ആശങ്കകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും സ്വപ്‌നങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications











