Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
സൗരയൂഥം ഛിന്നഭിന്നമാകും, ഭൂമിയെ സൂര്യന് വിഴുങ്ങും, മറ്റ് ഗ്രഹങ്ങളും ക്രമേണ നശിക്കും: പഠനം
സൗരയൂഥത്തെ നമുക്കെല്ലാം അറിയാം. നടുക്ക് സൂര്യനെന്ന ഭീമന് നക്ഷത്രവും അതിനെ വലംവയ്ക്കുന്ന എട്ട് ഗ്രഹങ്ങളും മറ്റനേകം ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും കുള്ളന്‍ ഗ്രഹങ്ങളും പിന്നെയും അനേകം ഉല്‍ക്കകളും വാല്‍നക്ഷത്രങ്ങളും ഗ്രഹാന്തരീയ പടലങ്ങളും അടങ്ങിയ ജ്യേതിര്വസ്തുക്കളുടെ സമൂഹം. ഈ പ്രപഞ്ചത്തിലെ അനേകം ആകാശഗംഗകളില്‍ ക്ഷീരപദമെന്ന ആകാശഗംഗയിലാണ് സൗരയൂഥമുള്ളത്. നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥത്തിന്റെ ഭാഗമാണ്.

നക്ഷത്രങ്ങള്‍ക്ക് മരണമുണ്ടെന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ നക്ഷത്രം രൂപപ്പെട്ട് അനേകായിരം ശതകോടി വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും അതിന്റെ മരണം സംഭവിക്കുക. അപ്പോള്‍ സ്വാഭാവികമായും നമുക്കൊരു സംശയം തോന്നാം. നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനും മരണമുണ്ടോ.
സൂര്യന് മരണമുണ്ടോ?
എന്നും രാവിലെ നമ്മള് എഴുന്നേല്ക്കുന്നതും രാത്രി ഉറങ്ങുന്നതും ദിനരാത്രങ്ങള്‍ നമുക്ക് നല്കാന് സൂര്യന് അവിടെ ഉള്ളതുകൊണ്ടാണ്. അപ്പോള്‍ സൂര്യന് അവിടെ ഇല്ലാതായാലോ. ഈ ഭൂമിയില്‍ നമ്മളും ഉണ്ടാകുമോ. അതിനിട നല്‍കിക്കൊണ്ട് സൂര്യന് ഒരുനാള്‍ ഇല്ലാതാകുമോ. സൗരയൂഥം ഒന്നാകെ ഇല്ലാതാകുമോ?
ഒരു നക്ഷത്രമായ സൂര്യനും മരണമുണ്ട് എന്ന് തന്നെയാണ് ശാസ്ത്രലോകം കരുതുന്നത്. പക്ഷേ ഇനിയും ശതകോടി വര്‍ഷങ്ങളുടെ ആയുസ്സ് സൂര്യനുണ്ട്. എല്ലാ നക്ഷത്രങ്ങളെയും പോലെ സൂര്യന് ഊര്‍ജ്ജമേകുന്ന ഇന്ധനമായ ഹൈഡ്രജന്‍ ഇല്ലാതാകുമ്പോള്‍ മാത്രമേ സൂര്യന് ഭൂമുഖത്ത് നിന്നും ഇല്ലാതാകൂ. ഏകദേശം 5 ശതകോടി വര്‍ഷങ്ങള്‍ നിന്ന് കത്താനുള്ള ഇന്ധനം സൂര്യനില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഹൈഡ്രജന്‍ തീര്‍ന്നുകഴിഞ്ഞാല്‍ തന്നെ, രണ്ട് മുതല്‍ മൂന്ന് ശതകോടി വര്‍ഷങ്ങള്‍ കൊണ്ടേ സൂര്യന് ഒരു നക്ഷത്രമരണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ ഇല്ലാതാകൂ.
അപ്പോള്‍ സൗരയൂഥത്തിന്റെ ഭാവി
സൂര്യനില്ലാതാകുമ്പോള് സൗരയൂഥത്തിന്റെ ഭാവി എന്താകും എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടാകും. നക്ഷത്ര മരണത്തിന്റെ ഭാഗമായി സൂര്യന് വെള്ളക്കുള്ളനാകുമ്പോള് അത് ഗുരുത്വാകര്‍ഷണത്തിലൂടെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്ന പൊടിപടലങ്ങളാല്‍ സൗരയൂഥവും ക്രമേണ ഇല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്ന സൂര്യന് വിഴുങ്ങിയില്ലെങ്കിലാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ഒരു അന്ത്യം സൗരയൂഥത്തിന് ഉണ്ടാകുക.
സൂര്യനില്‍ ഇന്ധമില്ലാതാകുമ്പോള് അത് വെള്ളക്കുള്ളനായി മാറും. അപ്പോള്‍ അതില്‍ നിന്നുമുള്ള വലിയ തോതിലുള്ള ഗുരുത്വാകര്‍ഷണം ചിലപ്പോള്‍ സൗരയൂഥത്തിനെ ഒന്നാകെ വിഴുങ്ങും. വെള്ളക്കുള്ളനില്‍ സൗരയൂഥം തകര്‍ന്നടിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വെള്ളക്കുള്ളനായി മാറുന്നതിന് മുമ്പ് സൂര്യന് ഭൂമിയെ വിഴുങ്ങാനാണ് സാധ്യതയെന്ന് വാര്‍വിക് സര്‍വ്വകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം പ്രഫസറായ ബോറിസ് ഗയീന്‍സിക് പറയുന്നു.
സൗരയൂഥത്തിലെ ബാക്കി ജ്യോതിര്വസ്തുക്കളുടെ ഭാവി
ഗ്രഹങ്ങള്‍ കഴിഞ്ഞാല്‍ സൗരയൂഥത്തില്‍, ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹങ്ങളും, വ്യാഴത്തിന്റെ ചില ഉപഗ്രഹങ്ങളും അവയുടെ ഭ്രമണപഥങ്ങളില്‍ നിന്നും പുറത്താക്കപ്പെടുമെന്നും വെള്ളക്കുള്ളനായി മാറിയ സൂര്യനരുകിലേയ്ക്ക് എത്തി പൂര്‍ണ്ണമായും ചിതറിത്തെറിക്കുമെന്നും ഗയീന്‍സിക് വിശദീകരിക്കുന്നു.
ഛിന്നഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, ഗ്രഹങ്ങള്‍ തുടങ്ങി വെള്ളക്കുള്ളന്മാര്ക്ക് അരികിലൂടെ സഞ്ചരിക്കുന്നവയുടെ വിധി എന്താകുമെന്ന് ഇവയുടെ സ്ഥാനചലനം വിലയിരുത്തിക്കൊണ്ട് ഗവേഷകര്‍ പരിശോധിച്ചിരുന്നു. ഇത്തരം വസ്തുക്കള്‍ നക്ഷത്രങ്ങള്‍ക്കരികിലൂടെ പോകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രകാശം ചെറുതായി മങ്ങാറുണ്ട്. ഛിന്നഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഗ്രഹങ്ങളും വെള്ളക്കുള്ളന്മാരുടെ അടുത്ത് എത്തുമ്പോള്‍ നക്ഷത്രത്തിന്റെ ഭീമമായ ഗുരുത്വാകര്‍ഷം അവയെ ഛിന്നഭിന്നമാക്കുമെന്ന് മുന്‍ ഗവേഷണങ്ങള്‍ പറയുന്നതായി തായ്ലന്ഡിലെ നരേസുവാന്‍ സര്‍വ്വകലാശാലയിലെ ഡോ.അമോര്ന്രാഥ് പറയുന്നു. ഇത്തരത്തില്‍ ഛിന്നഭിന്നമാക്കപ്പെടുന്ന ആകാശവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരസ്പരം കൂട്ടിമുട്ടി പൊടിപടലമായി മാറുകയും അത് വെള്ളക്കുള്ളനില്‍ വന്നടിയുകയും ചെയ്യും. ഈ പൊടി പരിശോധിക്കാനായാല്‍ ഗ്രഹങ്ങളുടെ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കണ്ടെത്താനാകും.
പുതിയ ഗവേഷണത്തില്‍, കഴിഞ്ഞ പതിനേഴുവര്‍ഷമായി നക്ഷത്രളുടെ തിളക്കത്തിലുള്ള വ്യത്യാസം പഠനവിധേയമാക്കിയിരുന്നു. എങ്ങനെയാണ് ഇത്തരം വസ്തുക്കള്‍ അന്യോന്യം സ്വാധീനിക്കപ്പെടുന്നതെന്നത് സംബന്ധിച്ച് ചില ഉള്‍ക്കാഴ്ചകള്‍ ലഭിക്കാന്‍ അതിലൂടെ സാധിച്ചു.
പ്രവചനാതീതം
വ്യത്യസ്്ത സ്വഭാവമുള്ള മൂന്ന് വെള്ളക്കുള്ളന്മാരെ വിശദമായി പഠിച്ചതിന്റെ ഗവേഷണഫലം റോയല്‍ അസ്്ട്രൊണോമിക്കല് സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും ഈ വെള്ളക്കുള്ളന്മാര്ക്ക് അരികിലൂടെ ഛിന്നഗ്രഹങ്ങളുടെയോ ഉപഗ്രഹങ്ങളുടെയോ ചിലപ്പോള്‍ ഗ്രഹങ്ങളുടെ തന്നെയും അവശിഷ്ടങ്ങള്‍ ആയിരിക്കാനിടയുള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായെന്ന് പ്രഫസര്‍ ഗയീന്‍സിക് പറയുന്നു. എന്നാല്‍ ഇവയുടെ സ്വഭാവത്തില്‍ വളരെ പെട്ടെന്ന്, കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടുതന്നെ മാറ്റങ്ങള്‍ വരാം.
പഠനം ശരിയായ ദിശയിലാണെന്ന് ഗവേഷകര്‍ കരുതുമ്പോഴും ഇവയുടെയെല്ലാം സ്വഭാവങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും ചിന്തകള്ക്കതീതമാണെന്നും പ്രഫസര്‍ കൂട്ടിച്ചേര്‍ത്തു. 2015ല്‍ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി WD 1145+017, എന്ന വെള്ളക്കുള്ളനെ പഠനവിധേയമാക്കിയിരുന്നു. ഗവേഷകരുടെ സൈദ്ധാന്തിക പ്രവചനങ്ങള്‍ക്കനുസരിച്ച് തന്നെയായിരുന്നു ഇതിന്റെ സ്വഭാവം. എന്നാല്‍ പുതിയ ഗവേഷണത്തില്‍ ഇവയ്ക്ക് ചുറ്റും ആകാശവസ്തുക്കളുടെ അവശിഷ്ടങ്ങളെ കണ്ടെത്താനായില്ല. 2015ല്‍ ഈ കുള്ളഗ്രഹത്തിന് ചുറ്റുമുണ്ടായിരുന്ന ആകാശ വസ്തുക്കളുടെ അവശിഷ്ടങ്ങളുടെ തമ്മിലിടി മൂലം ഉണ്ടായ പൊടി കാരണം കുള്ളന്‍ഗ്രഹത്തില്‍ നിന്നുള്ള പ്രകാശത്തില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്
ഇത്തരം അവശിഷ്ടങ്ങളുടെ ചലനം പ്രവചിക്കാനാകാത്തത് കൊണ്ട് ഇന്ന് കുള്ളന്‍ ഗ്രഹത്തിനരുകില് കാണുന്ന ഒന്ന് നാളെ അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല.



Click it and Unblock the Notifications
