Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
ഇതുവരെ ഭൂമിയില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന പാമ്പിന്റെ ഫോസില്‍ ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നും കണ്ടെത്തിയ വാര്‍ത്ത ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 15 മീറ്ററോളം നീളവും (50 അടി) ആയിരം കിലോഗ്രാമിനടുത്ത് ഭാരവും ഈ ഭീമാകാരന്‍ പാമ്പിന് ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പാലിയന്റോളജിയിലെ(ഫോസിലുകളെ കുറിച്ചുള്ള പഠനം) സമീപകാലത്തെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ പാമ്പിന്റെ ഈ ഭീമാകാരന്‍ ഫോസില്‍.

ഹിന്ദു പുരാണത്തില്‍ പരമശിവന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുന്ന നാഗരാജാവായ വാസുകിയുടെ പേരാണ് ഈ ഭീമന്‍ പാമ്പിന് നല്‍കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പാമ്പോ?
ഐഐടി റൂര്‍ക്കിയില്‍ നിന്നുള്ള ഗവേഷകരാണ് 47 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഈ പാമ്പിന്റെ ഫോസില്‍ കണ്ടെത്താന്‍ മുന്‍കൈ എടുത്തത്. വാസുകി ഇന്‍ഡിക്കസ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഭീമന്‍ പാമ്പ് ജീവിച്ചിരുന്നപ്പോള്‍ ഏതാണ്ട് 11 മീറ്ററിനും 15 മീറ്റിനും ഇടയില്‍ (36 അടി മുതല്‍ 49 അടിവരെ) നീളമുണ്ടായിരുന്നിരിക്കാമെന്ന് ഗവേഷകരായ പ്രഫസര്‍ സുനില്‍ ബാജ്‌പേയിയും ദേബ്ജിത്ത് ദത്തയും അഭിപ്രായപ്പെടുന്നു. ഇതിന്റെ ചില കശേരുക്കളുടെ ഭാരം പരിഗണിക്കുമ്പോള്‍ ഏതാണ്ട് ആയിരം കിലോഗ്രാമിനടുത്ത് ഭാരവും വാസുകിക്ക് ഉണ്ടായിരുന്നിരിക്കാം.
വാസുകിയുടെ 27 കശേരുക്കളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചില കശേരുക്കള്‍ അതിന്റെ യഥാര്‍ത്ഥസ്ഥാനത്ത് തന്നെയാണ് ഉണ്ടായിരുന്നത്. ഒരു ഭീമന്‍ പെരുമ്പാമ്പിനെ പോലെ, വിഷമില്ലാത്ത പാമ്പായിരുന്നിരിക്കാം വാസുകി എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വാസുകിയുടെ വലുപ്പം പരിഗണിക്കുമ്പോള്‍ വളരെ പതുക്കെ ഇഴയുന്ന ഒരു പാമ്പായിരുന്നിരിക്കാം അതെന്നും അനാക്കോണ്ടയെയും പെരുമ്പാമ്പിനെയും പോലെ ഞെരുക്കിയാകാം അവ ഇരകളെ കീഴ്‌പ്പെടുത്തിയിരുന്നിരിക്കുകയെന്നും ഐഐടി റൂര്‍ക്കിയിലെ പാലിയന്റോളജി വിഭാഗം പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകനും പഠനത്തന് നേതൃത്വം നല്‍കിയ ഗവേഷകനുമായ ദേബ്ജിത്ത് ദത്ത പറയുന്നു. ആഗോള താപനില ഇന്നുള്ളതിനേക്കാള്‍ വളരെ കൂടുതലായിരുന്ന ഒരു കാലത്ത് തീരമേഖലയോട് ചേര്‍ന്ന ചതുപ്പിലായിരുന്നിരിക്കാം ഈ പാമ്പ് ജീവിച്ചിരുന്നിരിക്കുകയെന്നും അവര്‍ ഗവേഷകര്‍ പറയുന്നു.
2005ലാണ് ഈ പാമ്പിന്റെ നട്ടെല്ലിന്റെ അവശിഷ്ടം ആദ്യമായി കണ്ടെത്തുന്നത്.
ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ പാമ്പെന്ന് കരുതപ്പെട്ടിരുന്ന കൊളംബിയയിലെ ടൈറ്റന്‍ബവോയുടെ വലുപ്പത്തെ കടത്തിവെട്ടുന്ന വലുപ്പമാണ് വാസുകിക്ക് ഉണ്ടായിരുന്നതെന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. 2002ലാണ് ടൈറ്റന്‍ബാവോയുടെ ഫോസില്‍ കണ്ടെത്തിയത്. 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടൈറ്റന്‍ബവോ ഭൂമിയില്‍ ജീവിച്ചിരുന്നതെന്നാണ് ഗവേഷകരുടെ അനുമാനം.
ഭക്ഷണം എന്തായിരുന്നിരിക്കാം?
വാസുകി നമ്മുടെ സങ്കല്‍പ്പത്തേക്കാള്‍ വലിയ ഒരു പാമ്പായിരുന്നിരിക്കുമെന്നാണ് ദേബ്ജിത്ത് ദത്ത പറയുന്നത്. മിക്ക ദിവസങ്ങളും തന്റെ ഭീമന്‍ ശരീരത്തിന്റെ തണലില്‍ തല ചായ്ച്ച് വിശ്രമിക്കുകയോ അല്ലെങ്കില്‍ ചതുപ്പിലൂടെ വളരെ പതുക്കെ ഇഴയുകയോ ചെയ്തിരുന്നിരിക്കാം.
വാസുകിയുടെ ഭക്ഷണം എന്തായിരുന്നിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ശാസ്ത്രജ്ഞര്‍ക്ക് വ്യക്തത വന്നിട്ടില്ല. വലുപ്പം പരിഗണിക്കുമ്പോള്‍ മുതലകളെ ആയിരുന്നിരിക്കാം അവ ആഹാരമാക്കിയിരിക്കുക. പാമ്പിന്റെ ഫോസിലുകളോട് ചേര്‍ന്ന് തന്നെ മുതലയുടെയും ആമയുടെയും ഫോസിലുകള്‍ കണ്ടെത്തിയത് ഈ അഭിപ്രായത്തിന് ബലം പകരുന്നു. മീനിന്റെയും രണ്ട് തിമിംഗലങ്ങളുടെയും ഫോസിലും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്.
പുരാണത്തിലെ വാസുകി

ഹിന്ദു പുരാണം അനുസരിച്ച് ഭഗവാന്‍ പരമശിവന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുന്ന പാമ്പിന്റെ പേര് വാസുകി എന്നാണ്. പുരാണ ഗ്രന്ഥങ്ങളില്‍ വാസുകിയെ കുറിച്ച് പരാമര്‍ശമുണ്ട്. കശ്യപന്റെയും കദ്രുവിന്റെ മക്കളിലൊരാളായ വാസുകി വളരെ ശക്തിയുള്ള പാമ്പും പ്രധാന ശിവ ഭക്തരില്‍ ഒരാളുമായിരുന്നു. പുരാണങ്ങളില്‍ പറയുന്നതനുസരിച്ച് ശിവന്റെ വില്ലിന് അമ്പായി നിന്ന് ത്രിപുരദഹനത്തിന് ശിവനെ സഹായിച്ചത് വാസുകി ആണ്.
ശിവനും വാസുകിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല ഐതിഹ്യങ്ങള്‍ ഉണ്ട്. സര്‍പ്പരാജാവായ വാസുകിക്ക് ശിവനെ കൂടാതെ ഒരു നിലനില്‍പ്പില്ല. പാലാഴിമഥനം നടന്നപ്പോള്‍ സമുദ്രത്തില്‍ നിന്നും കാളകൂടം വിഷം പുറത്ത് വന്നു. മൂന്ന് ലോകങ്ങളിലുമുള്ള ജീവജാലങ്ങളെ വിഷത്തില്‍ നിന്നും സംരക്ഷിക്കാന്‍ പരമശിവന്‍ ആ വിഷം കുടിച്ചു. ശിവനെ കൂടാതെ ചില പാമ്പുകളും ആ വിഷം കുടിക്കുകയുണ്ടായി. അതിലൊരു പാമ്പായിരുന്നു വാസുകി. ആ സമയത്ത് സമുദ്രം കടയുന്നതിനുള്ള കയറായി വാസുകി ഒരു പര്‍വ്വതത്തില്‍ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. കാളകൂടം കുടിച്ചിട്ടും വാസുകി പരാതിയൊന്നും പറഞ്ഞില്ല. ഇത് കണ്ട് പ്രീതനായ പരമശിവന്‍ അന്നുമുതല്‍ വാസുകിയെ ഒരു ഹാരമായി അണിയാന്‍ തീരുമാനിച്ചു എന്നാണ് കഥ.



Click it and Unblock the Notifications