Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ബഹിരാകാശത്ത് ഒരുഗ്രന്‍ പൊട്ടിത്തെറി നടക്കും, രാത്രിയില്‍ അത് തിളങ്ങും; ഭൂമിയിലും അത് ദൃശ്യമാകും
നിങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ ഇഷ്ടമാണോ. നമ്മളില്‍ നിന്നും പ്രകാശവര്‍ഷങ്ങള്‍ അകലെ നടക്കുന്ന അപൂര്‍വ്വ പ്രതിഭാസങ്ങളെ കുറിച്ചറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ. എങ്കില്‍ നിങ്ങള്‍ക്ക് വിരുന്നൊരുക്കാന്‍ അങ്ങകലെ ബഹിരാകാശത്ത് ഒരു അപൂര്‍വ്വ പ്രതിഭാസം തയ്യാറെടുക്കുന്നുണ്ട്.

ഇപ്പോള്‍ തുടങ്ങി സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഭൂമിയില്‍ നിന്നും 3,000 പ്രകാശവര്‍ഷങ്ങള്‍ അകലെയായി രാത്രിയാകാശത്ത് ഒരു വലിയ ഗോളം ദൃശ്യമാകും. ബഹിരാകാശ പ്രേമികള്‍ക്ക് ജീവിതത്തിലൊരിക്കല്‍ മാത്രം കാണാന്‍ അവസരം ലഭിക്കുന്ന അപൂര്‍വ്വ പ്രതിഭാസമായിരിക്കും അത്.
പൊട്ടിത്തെറിയുടെ കാരണം
കൊറോണ ബോറിയാലിസ് എന്ന നക്ഷത്രസമൂഹത്തിലെ ഇരട്ട നക്ഷത്രം അഥവാ ദ്വന്ദ്വ താരമായ (ഒരു പൊതുകേന്ദ്രത്തെ ആധാരമാക്കി കറങ്ങുന്ന രണ്ട് നക്ഷത്രങ്ങള്‍) നോര്‍ത്തേണ്‍ ക്രൗണ്‍ തിളക്കം തീരെ കുറവായതിനാല്‍ സാധാരണയായി നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാറില്ല. എന്നാല്‍ എല്ലാ 80 വര്‍ഷത്തിലൊരിക്കല്‍ ഇവയില്‍ ഒരു ആണവസ്ഫോടനം നടക്കും. ഈ പൊട്ടിത്തെറിയുടെ പ്രകാശം പ്രപഞ്ചത്തിലൂടെ സഞ്ചരിച്ച് പുതിയൊരു നക്ഷത്രത്തെ പോല്‍ തോന്നിക്കും വിധത്തില്‍ ആകാശത്തില്‍ ഒരു തിളക്കമുണ്ടാക്കും. കുറച്ച് ദിവസങ്ങള്‍ ഈ അപൂര്‍വ്വ കാഴ്ച ആകാശത്ത് കാണാനാകും.
ആദ്യം കണ്ടെത്തിയത് 1866ല്‍
കുറഞ്ഞത് മൂന്നാംതവണയാണ് മനുഷ്യര്‍ ഈ ഇരട്ടനക്ഷത്രത്തിലെ പൊട്ടിത്തെറിക്ക് സാക്ഷിയാകുന്നത്. 1866ല്‍ ഐറിഷ്് പണ്ഡിതനായിരുന്ന ജോണ്‍ ബ്രിമിംഗ്ഹാം ആണ് ആദ്യമായി ഇത് കണ്ടെത്തുന്നത്. പിന്നീട് 1946ലും ഈ പ്രതിഭാസം ദൃശ്യമായി.
ഒരു വെള്ളക്കുള്ളനും ചുവന്ന ഭീമനും
ക്ഷീരപദത്തിലും അടുത്തുള്ള മറ്റ് ആകാശഗംഗകളിലും ഇതുവരെ പത്തോളം ആവര്‍ത്തിക്കുന്ന നക്ഷത്ര വിസ്ഫോടനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. സാധാരണ ഇത്തരത്തിലുള്ള പൊട്ടിത്തെറികള്‍ ഓരോ 100,000 വര്‍ഷങ്ങളിലാണ് നടക്കാറുള്ളത്. എന്നാല്‍ ആവര്‍ത്തിച്ച് നടക്കുന്ന നക്ഷത്ര വിസ്ഫോടനങ്ങള്‍ നൂറുവര്‍ഷത്തിലൊരിക്കല്‍ എന്ന കണക്കില്‍ സംഭവിക്കാറുണ്ട്.
ഇവിടെ ഇരട്ട നക്ഷത്രങ്ങളില്‍ ഒന്ന് തണുത്ത, ഒരു വെള്ളക്കുള്ളനും മറ്റേത് ഭീമനായ ചുവന്ന നക്ഷത്രവും ആയിരിക്കും. ഇന്ധനമെല്ലാം കത്തിത്തീര്‍ന്ന് സങ്കല്‍പ്പത്തിനപ്പുറം വികസിച്ചിരിക്കുന്ന അവസ്ഥയിലായിരിക്കും അത്. ഈ രണ്ട് നക്ഷത്രങ്ങളുടെയും വലുപ്പത്തില്‍ ഭീമമായ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ടി കൊറോണ ബോറിയാലിസിലെ വെള്ളക്കുള്ളന് ചുവന്ന ഭീമനെ വലംവെക്കുന്നതിന് 227 ദിവസങ്ങള്‍ വേണ്ടിവരുന്നുണ്ട്. ഈ രണ്ട് നക്ഷ്ത്രങ്ങളും വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ചുവന്ന ഭീമനില്‍ നിന്നും തെറിക്കുന്ന ദ്രവ്യം വെള്ളക്കുള്ളന്റെ ഉപരിതലത്തില്‍ ശേഖരിക്കപ്പെടുന്നത്രയും അടുത്ത്.
വെള്ളക്കുള്ളനില്‍ ഭൂമിയുടെ പിണ്ഡം വരുന്ന ദ്രവ്യം അടിഞ്ഞുകൂടിക്കഴിഞ്ഞാല് -80 വര്‍ഷം കൊണ്ടാണ് ഇത് നടക്കുന്നത്- ഒരു തെര്‍മോന്യൂക്ലിയര്‍ റിയാക്ഷന് തുടക്കമിടുന്നതിന് ആവശ്യമായ നിലയില്‍ ഈ ദ്രവ്യം ചൂടുപിടിക്കും. താപനില 100-200 മില്യണ്‍ ഡിഗ്രി സെല്‍ഷ്യസില്‍ എത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വന്‍ സ്ഫോടനം ബഹിരാകാശത്ത് നടക്കും.
നിങ്ങള്‍ക്കും കാണാം
ജെയിംസ് വെബ് ടെലസ്കോപ്പ് പോലുള്ള ഭീമന് ടെലസ്കോപ്പുകളും ആ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച് ഒരു ഉപകരണങ്ങളും കൂടാതെ തന്നെ ഈ കാഴ്ച കാണാമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്. കൊറോണ ബോറിയാലിസ് നക്ഷത്രസമൂഹത്തിന്റെ ദിശയിലേയ്ക്ക് നോക്കുക മാത്രം ചെയ്താല്‍ ആര്‍ക്കും ഇത് കാണാനാകും.



Click it and Unblock the Notifications
