Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ദിവസങ്ങള്‍ ഉല്‍പ്പാദനക്ഷമവും വിജയകരവുമാക്കാന്‍ വേണം മികച്ച പ്രഭാത ശീലങ്ങള്‍
നല്ലൊരു ദിവസം ആഗ്രഹിച്ചാണ് എന്നും രാവിലെ നമ്മള്‍ എഴുന്നേല്‍ക്കുന്നത്. പക്ഷേ പല കാര്യങ്ങള്‍ കൊണ്ടും ദിവസം നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ മികച്ചതോ ഉല്‍പ്പാദനക്ഷമമോ വിജയകരമോ ആയിരിക്കില്ല. ഒരു ദിവസത്തിന്റെ വിജയം നിര്‍ണ്ണയിക്കുന്നത് ചില പ്രഭാത ശീലങ്ങളും മനോഭാവങ്ങളും ആണ്. അതുകൊണ്ട് ജീവിതത്തില്‍ വിജയം നേടിയവര്‍ പിന്തുടരുന്ന, നിങ്ങളെ കൊണ്ട് സാധിക്കുന്ന ചില നല്ല പ്രഭാത ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ രാത്രി കിടക്കുമ്പോള്‍ അന്നത്തെ ദിവസമോര്‍ക്ക് അഭിമാനിക്കാനും സംതൃപ്തിയടയാനും സാധിക്കും.

ദിവസവും ഒന്നോ രണ്ടോ നല്ല ശീലങ്ങള്‍ തുടങ്ങിവെക്കുന്നതിലൂടെ നിങ്ങളെ ദിവസം മുഴുവന്‍ ചുറുചുറുക്കോടെ ഇരിക്കാന്‍ നിങ്ങളെ ശക്തരാക്കുന്ന പ്രഭാതചര്യ ക്രമേണ വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
ഇനിപ്പറയുന്ന പ്രഭാത ശീലങ്ങള്‍ പ്രഭാതചര്യയുടെ ഭാഗമാക്കിയാല്‍ ജീവിത വിജയത്തിലും മൊത്തത്തിലുള്ള ജീവിത ക്ഷേമത്തിലും നേട്ടങ്ങളിലും കാര്യമായ വ്യത്യാസങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങും.
നിശബ്ദമായി ദിവസം ആരംഭിക്കുക
എല്ലാ ദിവസങ്ങളും ഉല്‍പ്പാദനക്ഷമമാക്കി മാറ്റുന്ന ആളുകള്‍ നിശബ്ദമായി ആണ് അവരുടെ ദിവസങ്ങള്‍ ആരംഭിക്കുന്നത്. ധ്യാനം, വായന, പ്രാര്‍ത്ഥന, അല്ലെങ്കില്‍ നിശബ്ദമായിരുന്ന് ഒരു കപ്പ് കാപ്പി കുടിക്കുക തുടങ്ങിയ ശീലങ്ങള്‍ ബഹളമയമല്ലാതെ, സമാധാനചിത്തരായി ഒരു ദിവസം തുടങ്ങാന്‍ സഹായിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് ഏതാണോ അത് പിന്തുടരുക. നിശബ്ദതയുടെ ഈ സമയം അശുഭചിന്തകള്‍ നീക്കി മനസ്സിന് തെളിച്ചമേകാനും, ഒരു ദിവസത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കാനും ഏകാഗ്രതയും വ്യക്തതയും ഉണ്ടാക്കാനും സഹായിക്കും.
ചലനങ്ങളിലൂടെ ശരീരത്തെ ഉണര്‍ത്തുക
രാത്രിയില്‍ മതിയായ വിശ്രമം ലഭിച്ച ശരീരത്തെ പതുക്കെ ഉണര്‍ത്തിയെടുക്കുകയെന്നതാണ് മറ്റൊരു നല്ല ശീലം. നടക്കാന്‍ പോകുക, യോഗ ചെയ്യുക, ജിമ്മില്‍ പോയി വ്യായാമം ചെയ്യുക എന്നിങ്ങനെ രാവിലെ ശരീരത്തെ സജീവമാക്കുന്നത് ഊര്‍ജ്ജമേകാനും മൂഡുകള്‍ മെച്ചപ്പെടുത്താനും ബൗദ്ധികതലത്തിലുള്ള പ്രവര്‍ത്തനങ്ങളെ മികച്ചതാക്കാനും സഹായിക്കും. വ്യായാമം എന്‍ഡോര്‍ഫിന്‍ എന്ന സ്വാഭാവികമായി തന്നെ മൂഡിനെ മെച്ചപ്പെടുത്തുന്ന രാസവസ്തു ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. ഉത്സാഹം നിലനിര്‍ത്താനും ഒരു ദിവസം ചെയ്യാനുള്ള കാര്യങ്ങള്‍ക്കായി തയ്യാറെടുക്കാനും എന്‍ഡോര്‍ഫിന്‍ സഹായിക്കും.
നല്ല ഭക്ഷണത്തിലൂടെ ശരീരത്തിന് ഊര്‍ജ്ജമേകുക
ആരോഗ്യദായകവും പോഷകസമ്പുഷ്ടവുമായ പ്രഭാതഭക്ഷണം ദിവസം മുഴുവനുമുള്ള നിങ്ങളുടെ ഊര്‍ജ്ജനിലവാരത്തെയും തീരുമാനമെടുക്കലിനെയും സ്വാധീനിക്കുന്നു. മധുരം അധികമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പ്രഭാത ഭക്ഷണം കഴിക്കാതിരിക്കലും വളരെ മോശം ശീലങ്ങളാണ്. മുട്ട, തൈര്, അണ്ടിപ്പരിപ്പുകള്‍ തുടങ്ങി പ്രോട്ടീന്‍ ധാരളമായി അടങ്ങിയ ആഹാരസാധനങ്ങളും ധാന്യം, പഴങ്ങള്‍ തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ വിഭവങ്ങളും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ദിവസത്തേക്കുള്ള പദ്ധതികളും നയങ്ങളും തയ്യാറാക്കുക
ദിവസവും 10-15 മിനിട്ട് എടുത്ത് അന്നത്തെ ദിവസത്തെ ഫലപ്രദമാക്കുന്ന ഒരു പദ്ധതി തയ്യാറാക്കുക. മാനസിക പിരിമുറുക്കം കുറയ്ക്കാനും ദിവസം കൂടുതല്‍ ഉല്‍പ്പാദനക്ഷമമാകാനും ഏറ്റവും നല്ല ശീലമാണിത്. ചെയ്യാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക, മുന്‍ഗണന നല്‍കേണ്ട കാര്യങ്ങള്‍ ചിട്ടപ്പെടുത്തുക, പ്രധാനപ്പെട്ട മീറ്റിംഗുകളും അപ്പോയ്‌മെന്റുകളും ഷെഡ്യൂള്‍ ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഒരു ദിവസത്തെ പദ്ധതി തയ്യാറാക്കുന്നതില്‍ പ്രധാനം. കൃത്യമായൊരു പ്ലാന്‍ ഉണ്ടെങ്കില്‍ ദിവസം മുഴുവന്‍ അതിനൊത്ത് നീങ്ങാനും പെട്ടെന്നുണ്ടാകുന്ന നേട്ടങ്ങളില്‍ അമിതാവേശിതരാകാതിരിക്കാനും സാധിക്കും.
കൃതജ്ഞതയുള്ളവരായിരിക്കുക
മൊത്തത്തിലുള്ള ക്ഷേമത്തിലും കാഴ്ചപ്പാടിലും വളരെ സ്വാധീനമുള്ള ഒരു കാര്യമാണ് കൃതജ്ഞതാശീലം. ജീവിതത്തില്‍ നമുക്ക് ലഭിച്ച നല്ല കാര്യങ്ങളെ ഓര്‍ക്കാനും അവയില്‍ സന്തുഷ്ടരും കൃതജ്ഞതയുള്ളവരും ആകാനും രാവിലെ അല്‍പ്പസമയം കണ്ടെത്തുക. അത് നിങ്ങളുടെ ആരോഗ്യമാകാം, പ്രിയപ്പെട്ടവര്‍ ആകാം ഒരു കപ്പ് കാപ്പി പോലും ആകാം. അവയോടെല്ലാം കടപ്പെട്ടിരിക്കുക. ദിവസത്തെ വളരെ പോസിറ്റീവ് ആക്കാനും ആത്മവിശ്വാസം നല്‍കാനും ഈ ശീലം സഹായിക്കും.
രാവിലെ തന്നെ ഫോണും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും ഉപയോഗിക്കാതിരിക്കുക
ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ വാര്‍ത്ത ഇവയൊക്കെ പരിശോധിക്കാന്‍ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഫോണോ മറ്റ് ഇലക്ട്രോണിക് സാധനങ്ങളോ കയ്യിലെടുക്കാനുള്ള പ്രവണതയെ തടഞ്ഞുനിര്‍ത്തുക. രാവിലെ തന്നെ ഇവയിലൂടെ ഒരുപാട് അനാവശ്യ കാര്യങ്ങള്‍ ചിന്തകളിലേക്കും മനസ്സിലേക്കും കടന്നുവരും. ഇതിന് പകരം മനസ്സിനെ ഉന്മേഷമുള്ളതാക്കുന്ന, അന്നത്തെ ദിവസം ഉല്‍പ്പാദനക്ഷമമാക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുക.
ഇത്തരം പ്രഭാത ശീലങ്ങള്‍ തുടങ്ങിവെച്ചാല്‍ മാത്രം പോര. അവ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടക്കത്തില്‍ ഈ പ്രഭാത ശീലങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുന്നത് വെല്ലുവിളിയായി തോന്നാം. എന്നാല്‍ അവ തുടര്‍ന്നുകൊണ്ട് പോകുന്നതിലൂടെ നിങ്ങളുടെ ഊര്‍ജ്ജനിലവാരത്തിലും ഉല്‍പ്പാദനക്ഷമതയിലും മൊത്തത്തിലുള്ള ക്ഷേമത്തിലും കാര്യമായ വ്യത്യാസങ്ങള്‍ അനുഭവിച്ചറിയാനാകും.



Click it and Unblock the Notifications











