ഈ രാശിക്കാര്‍ക്ക് ഫെബ്രുവരി ധനനഷ്ടം

Posted By:
Subscribe to Boldsky

സോഡിയാക് സൈന്‍ അഥവാ സൂര്യരാശി, അഥവാ രാശിയ്ക്ക് പല കാര്യങ്ങളും പ്രവചിയ്ക്കാന്‍ കഴിയും. ഭൂതവും ഭാവിയും വര്‍ത്തമാവുമെല്ലാം ഇതില്‍ പെടുന്നു.

ഒരാളുടെ സ്വഭാവ, രൂപ സവിശേഷതകളെക്കുറിച്ചും രാശികളിലൂടെ തിരിച്ചറിയാനും സാധിയ്ക്കും. വരാന്‍ പോകുന്ന പല കാര്യങ്ങളും രാശികളിലൂടെയാണ് തിരിച്ചറിയുക.

2018 ഫെബ്രുവരിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്, അതായത് ഓരോ സോഡിയാക് സൈനിലും സംഭവിയ്ക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിയൂ,

ഏരീസ് March 21-April 19

ഏരീസ് March 21-April 19

ഏരീസ് സൈനില്‍ പെട്ടവര്‍ക്ക് കരിയര്‍ സംബന്ധമായി ഏറെ ഉയര്‍ച്ചയുണ്ടാകുന്ന സമയമാണ് ഫെബ്രുവരി. ഇവരെ തടഞ്ഞു നിര്‍ത്താന്‍ ആളുകളുണ്ടെങ്കിലും ഇതെല്ലാം മറി കടന്ന് മുന്‍പോട്ടു പോകേണ്ട സമയമാണിത്. പ്രണയസംബന്ധമായ കാര്യങ്ങളിലും ഉയര്‍ച്ചയുണ്ടാകുന്ന സമയം.

ടോറസ് April 20-May 20

ടോറസ് April 20-May 20

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്കു മാസാദ്യം അത്ര കണ്ട് നല്ലതല്ലെങ്കിലും മാസത്തിന്റെ പകുതിയോടെ കാര്യങ്ങള്‍ നടന്നു തുടങ്ങും. ഫെബ്രുവരി അവസാനമാകുമ്പോഴേയ്ക്കും ഏറെക്കാലമായി നടക്കാത്ത പല കാര്യങ്ങളും നടക്കുകയും ചെയ്യും.

ജെമിനി May 21-June 20

ജെമിനി May 21-June 20

ജെമിനി സൈനില്‍ വരുന്നവര്‍ക്ക് ഈ മാസം ആദ്യപകുതി റൊമാന്‍സ് സംബന്ധമായ അനുഭവങ്ങളുണ്ടാകും. എന്നാല്‍ മാസത്തിന്റെ പകുതി മുതല്‍ അത്ര നല്ല കാര്യങ്ങളാകില്ല നടക്കുന്നത്.

ക്യാന്‍സര്‍ June 21-July 22

ക്യാന്‍സര്‍ June 21-July 22

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകള്‍ ഏറെ ടെന്‍ഷനും മറ്റും നിറഞ്ഞതാകും. സാമ്പത്തിക പ്രശ്‌നങ്ങളും വഴക്കുകളും ക്യാന്‍സര്‍ സൈനില്‍ പെട്ടവരെ അലട്ടും. എന്നാല്‍ മാസാവസാനത്തോടെ ഇവര്‍ക്ക് കരിയറില്‍ വലിയ വളര്‍ച്ചയുമുണ്ടാകും. പ്രത്യേകിച്ചും ഇവര്‍ കാത്തിരുന്ന അവസരം.

ലിയോ July 23-Aug 23

ലിയോ July 23-Aug 23

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ മാസം പൊതുവെ ശുഭകരമാണ്. ഭാഗ്യവും പ്രണയവുമെല്ലാം ലഭിയ്ക്കുന്ന മാസം. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയില്‍ ആശയവിനിമയം കൊണ്ടുണ്ടാകുന്ന ചില പ്രശ്‌നങ്ങളൊഴികെ പൊതുവെ ആരോഗ്യകരമായ മാസമാണ് ഫെബ്രുവരി ഇവര്‍ക്ക്.

വിര്‍ഗോAug 24-Sept 23

വിര്‍ഗോAug 24-Sept 23

വിര്‍ഗോ സൈനില്‍ പെട്ടവര്‍ക്ക് ഈ മാസം പൊതുവെ നല്ല മാസമാണെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും പ്രണയത്തിന്റെ കാര്യത്തില്‍. സൗഹൃദങ്ങളുടെ കാര്യത്തിലും ഏറെ നല്ല സമയമാണിത്. ചില തര്‍ക്കങ്ങളുണ്ടാകുമെങ്കിലും ഇതെല്ലാം നല്ല രീതിയില്‍ കലാശിക്കും.

ലിബ്ര Sept 24-Oct 23

ലിബ്ര Sept 24-Oct 23

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫെബ്രുവരി അത്ര നല്ല മാസമല്ല. ഫ്‌ളൂ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകും. പിടിച്ചു നില്‍ക്കാന്‍ ശ്രമിയ്‌ക്കേണ്ടത് അത്യാവശ്യം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം കൂടിയാണിത്.

സ്‌കോര്‍പിയോ Oct 24-Nov 22

സ്‌കോര്‍പിയോ Oct 24-Nov 22

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അധ്വാനം അധികമാകുന്ന സമയമാണിത്. എന്തു കാര്യങ്ങളിലും കഠിനാധ്വാനം വേണ്ടിവരും. എന്നാല്‍ മാസാവസാനത്തോടെ ഇതിനുളള ഫലം ലഭിയ്ക്കുകയും ചെയ്യും. ആരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഇവര്‍ സ്വീകരിയ്ക്കുകയും വേണം.

സാജിറ്റേറിയസ് Nov 23-Dec 22

സാജിറ്റേറിയസ് Nov 23-Dec 22

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന ഒരു മാസമാണ് 2018 ഫെബ്രുവരി. പ്രണയത്തിന്റെ കാര്യത്തില്‍ നല്ലതു സംഭവിയ്ക്കുന്ന മാസം. ശാരീരികസംബന്ധമായി നല്ല ഊര്‍ജമുള്ള മാസം കൂടിയാണിത്.

കാപ്രികോണ്‍ Dec 23-Jan 20

കാപ്രികോണ്‍ Dec 23-Jan 20

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ ധനസംബന്ധമായി തര്‍ക്കങ്ങളുണ്ടാകാനിടയുള്ള സമയമാണിത്. ഇത്തരം തര്‍ക്കങ്ങള്‍ ബന്ധങ്ങളെ ബാധിയ്ക്കാതിരിയ്ക്കാന്‍ ഇവര്‍ ശ്രദ്ധിയ്ക്കുകയും വേണം. ബോണസ് ലഭിയ്ക്കാന്‍ സാധ്യതയുള്ള മാസമാണിത്.

അക്വേറിയസ് Jan 21-Feb 18

അക്വേറിയസ് Jan 21-Feb 18

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫെബ്രുവരി സോഷ്യല്‍ ജീവിതവും പ്രണയജീവിതവും ഏറെ ഉയരങ്ങളിലെത്തുന്ന സമയമാണിത്. ജോലിയില്‍ ഏറെ തിളങ്ങാന്‍ അവസരം കിട്ടുന്ന മാസം കൂടിയാണിത്. ഏറെക്കാലമായി നില നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവഗണിയ്ക്കാതെ പ്രശ്‌നപരിഹാരം കണ്ടെത്തേണ്ട സമയം കൂടിയാണിത്.

പീസസ് Feb 19-Mar 20

പീസസ് Feb 19-Mar 20

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പുതിയ തുടക്കങ്ങള്‍ക്കു സാധിയ്ക്കുന്ന മാസമാണിത്. ക്രിയേറ്റീവ് രംഗങ്ങളില്‍ അല്‍പം പിന്നോക്കം പോകുന്ന മാസം കൂടിയാണ് ഇവര്‍ക്കു ഫെബ്രുവരി. ഇതുകൊണ്ടുതന്നെ പഠനസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. തങ്ങളുടെ പ്രണയം നേടാന്‍ പറ്റിയ സമയം കൂടിയാണ് ഇവര്‍ക്ക് ഫെബ്രുവരി.

English summary

Zodiac Predictions For The Month Of February

Zodiac Predictions For The Month Of February, read more to know about
Story first published: Friday, February 2, 2018, 10:13 [IST]