പല്ലിന്റെ ഷേപ്പിലുണ്ട് നിങ്ങളെക്കുറിച്ച് ചിലരഹസ്യം

Posted By:
Subscribe to Boldsky

ഓരോരുത്തര്‍ക്കും ശാരീരികമായ പ്രത്യേകതകള്‍ ഓരോ തരത്തിലായിരിക്കും. ഒരിക്കലും ഒരാളെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ല എന്നതാണ് സത്യം. ഒരാളെപ്പോലെ ഏഴ് പേര്‍ ഉണ്ടാവുമെന്ന് പറയുമെങ്കിലും ഒരിക്കലും ഇത്തരത്തില്‍ ഒരേ പോലെ ശാരീരിക പ്രത്യേകതള്‍ ഉള്ള ആളുകളെ കണ്ടെത്താന്‍ കഴിയില്ല. നിങ്ങളുടെ പല്ലിന്റെ ആകൃതി നോക്കി നമുക്ക് ഒരാളുടെ വ്യക്തിത്വത്തെ വിലതിരുത്താവുന്നതാണ്. പലര്‍ക്കും പല്ലിന്റെ ആകൃതി പല വിധത്തിലായിരിക്കും.

ഇത് നോക്കി നമുക്ക് അയാളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച ്ധാരണ വെക്കുന്നത് എന്തുകൊണ്ടും മറ്റുള്ളവരെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പല്ലിന്റെ ആകൃതിക്ക് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് നോക്കാം. ഇതിലൂടെ ഒരാളുടെ വ്യക്തിത്വവും സ്വഭാവവും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ചതുരാകൃതിയില്‍

ചതുരാകൃതിയില്‍

പല്ലിന്റെ ആകൃതി ചതുരമാണോ, ഇവര്‍ നല്ല ഹൃദയത്തിന് ഉടമകളായിരിക്കും. സ്‌നേഹത്തിന് എന്തിനേക്കാള്‍ വില കൊടുക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല തനിക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്ക് വെക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല തന്നേക്കാള്‍ പങ്കാളിയേയും കുടുംബത്തേയും സ്‌നേഹിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. വിശ്വാസ്യതയുടെ കാര്യത്തില്‍ വളരെ മുന്നിലായിരിക്കും. ഏത് കാര്യത്തിനും നമുക്ക് ഇവരെ വിശ്വസിച്ച് കൂടെക്കൂട്ടാവുന്നതാണ്.

വൃത്താകൃതിയില്‍

വൃത്താകൃതിയില്‍

നിങ്ങളുടെ പല്ല് വൃത്താകൃതിയില്‍ ഉള്ളതാണെങ്കില്‍ നിങ്ങളൊരു അസാധാരണ വ്യക്തിയായിരിക്കും. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും ജീവിതത്തില്‍ തളരാതെ അതിന് മുന്നില്‍ ചിരിച്ച് കൊണ്ട് നേരിടാന്‍ ഇവര്‍ക്ക് കഴിയുന്നു. നിങ്ങളുടെ അര്‍പ്പണ മനോഭാവം കണ്ട് ജീവിതത്തില്‍ നിങ്ങളോട് കൂട്ട് കൂടാന്‍ പലരും ശ്രമിക്കുന്നതാണ്. എന്നാല്‍ നെഗറ്റീവ് ഊര്‍ജ്ജം നല്‍കുന്ന ആളുകളുമായി കൂടാന്‍ ഒരിക്കലും നിങ്ങള്‍ ശ്രമിക്കുകയില്ല.

ത്രികോണാകൃതിയില്‍

ത്രികോണാകൃതിയില്‍

നിങ്ങളുടെ പല്ലിന്റ ആകൃതി ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെയാണോ, എങ്കില്‍ ഏത് കാര്യത്തിനും നിങ്ങള്‍ തന്നെയാവും ശ്രദ്ധാ കേന്ദ്രം. പാര്‍ട്ടിയിലായാലും എന്തിനായാലും നിങ്ങളായിരിക്കും അതിന്റെ ആത്മാവ്. എന്തിനേയും ചിരിച്ച് മയക്കാനും ചിരിച്ച് കൊണ്ട് നേരിടാനും നിങ്ങള്‍ക്ക് കഴിയും. ഇത് പലപ്പോഴും നിങ്ങളുടെ പ്രയാസങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല നിങ്ങള്‍ ജനകീയരായ ആളുകളായിരിക്കും. മാത്രമല്ല സാമൂഹ്യപ്രതിബന്ധത നിങ്ങള്‍ക്ക് അല്‍പം കൂടുതലായിരിക്കും.

ദീര്‍ഘചതുരാകൃതി

ദീര്‍ഘചതുരാകൃതി

നിങ്ങളുടെ പല്ല് ദീര്‍ഘചതുരാകൃതിയില്‍ ഉള്ളതാണെങ്കില്‍ ദയാലുക്കളായിരിക്കും നിങ്ങള്‍. മാത്രമല്ല മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള ഒരു മനസ്സും നിങ്ങള്‍ക്കുണ്ടാവും. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെയാണ് ജീവിതത്തില്‍ നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുക. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. മറ്റുള്ളവരിലെ കള്ളത്തരം നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ആളുകളെ അറിഞ്ഞ് പെരുമാറാനുള്ള കരുത്ത് നിങ്ങളിലുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സഹായിക്കുന്നത്.

English summary

What Does The Shape Of Your Teeth Reveal About Your Personality

Do you know that the shape of your teeth can reveal a lot about your personality? From the 4 different types of teeth, pick up the shape of your teeth and find out on what is in store for you!
Story first published: Friday, April 6, 2018, 10:50 [IST]