For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എരിവാണോ ഇഷ്ടം, ഇഷ്ടരുചി പറയും നിങ്ങളുടെ സ്വഭാവം

|

ഭക്ഷണത്തിന്റെ കാര്യത്തില്‍ പലര്‍ക്കും പല ഇഷ്ടങ്ങളായിരിക്കും. ചിലര്‍ക്ക് ഇഷ്ടം മധുരമായിരിക്കും, ചിലര്‍ക്ക് എരിവ്, ചിലര്‍ക്കാകട്ടെ കയ്പ്പായിരിക്കും ഇഷ്ടം. എന്നാല്‍ ഇങ്ങനെ ഓരോ രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഓരോ തരത്തിലുള്ള അടിസ്ഥാന സ്വഭാവങ്ങള്‍ ഉണ്ട് എന്നാണ് പറയുന്നത്. ഏത് രുചിയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ന് അനുസരിച്ചായിരിക്കും ഇവരുടെ സ്വഭാവത്തെക്കുറിച്ച് പറയുന്നത്. വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഓരോ രുചിക്കും അതിന്റേതായ ഒരു പ്രത്യേകതയുണ്ട്. അതിലുപരി ആ രുചി ഇഷ്ടപ്പെടുന്നവര്‍ക്ക് അതുണ്ടാക്കുന്ന ഗുണങ്ങളും ചില്ലറയല്ല.

രുചിയ്ക്ക് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് പറയാന്‍ സാധിയ്ക്കും എന്നാണ് പറയുന്നത്. വിവിധ രുചികള്‍ എങ്ങനെ നിങ്ങളുടെ സ്വഭാവം പറയും എന്ന് നോക്കാം. പലപ്പോഴും ഈ രുചികള്‍ക്ക് അത്രയേറെ പ്രാധാന്യമാണ് നമ്മുടെ ജീവിതത്തില്‍ ഉള്ളത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രുചി എരിവായാലും ഉപ്പായാലും അതിന്റെ പിന്നില്‍ ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

<strong>Most read: ഈ നക്ഷത്രങ്ങള്‍ വിവാഹത്തിന് ഒരിക്കലും ചേര്‍ക്കരുത്</strong>Most read: ഈ നക്ഷത്രങ്ങള്‍ വിവാഹത്തിന് ഒരിക്കലും ചേര്‍ക്കരുത്

രുചികള്‍ നോക്കി നമുക്ക് ഇത്തരത്തിലുള്ള പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. രുചിക്ക് ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ കഴിയും എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ നോക്കി പലതും നമുക്ക് തീരുമാനിക്കാന്‍ സാധിക്കുന്നു. എന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ട രുചികള്‍ മധുരമോ, പുളിയോ, എരിവോ എന്തുമാകട്ടെ അത് നിങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഇതിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

എരിവാണോ ഇഷ്ടം

എരിവാണോ ഇഷ്ടം

ചിലര്‍ക്ക് എരിവ് കൂടുതല്‍ കഴിക്കുന്നതിനായിരിക്കും ഇഷ്ടം. എന്നാല്‍ ഇവര്‍ ഒരിക്കലും മറ്റ് രുചികള്‍ ഇഷ്ടപ്പെടാത്തവരും ആയിരിക്കുകയില്ല. എങ്കിലും എരിവ് കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ നമുക്കിടയില്‍ ചുരുക്കമല്ല. എരിവ് കൂടുതല്‍ കഴിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പൊതുവേ ദേഷ്യം കൂടുതലുള്ളവരായിരിക്കും എന്നാണ് പറയുന്നത്. അമിത കോപം പെട്ടെന്ന് തന്നെ ഇവര്‍ക്ക് വിനയായി തീരും. എങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് അല്‍പം പ്രത്യേകത പല കാര്യത്തിലും ഉണ്ടായിരിക്കും. ദേഷ്യം എന്ന പ്രശ്‌നത്തെ അകറ്റി നിര്‍ത്തിയാല്‍ ഇവര്‍ വളരെ നല്ല സ്വഭാവത്തിന് ഉടമകളായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലും മുന്‍പന്തിയില്‍ എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

ഇഷ്ടം കയ്പ്പാണോ?

ഇഷ്ടം കയ്പ്പാണോ?

ചിലര്‍ക്ക് ഏത് രുചിയേക്കാള്‍ ഇഷ്ടം കയ്പ്പായിരിക്കും. കയ്പ്പിനെ ഇഷ്ടപ്പെടുന്നവരോ എന്ന് അത്ഭുതപ്പെടേണ്ടതില്ല. കയ്പ്പിനെ ഇഷ്ടപ്പെടുന്നവരും ഉണ്ടായിരിക്കും. ഇവരെക്കുറിച്ച് മോശം ധാരണയായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇത് പിന്നീട് മാറുന്നതാണ്. മാത്രമല്ല വളരെയധികം ഉള്‍വലിഞ്ഞ സ്വഭാവക്കാരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഇത് ജീവിതത്തില്‍ പല വിധത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. എങ്കിലും പല വിധത്തിലും ജീവിതത്തിലെ മുന്നോട്ട് നയിക്കുന്നതിലേക്ക് തന്നെയായിരിക്കും നിങ്ങളെ എത്തിക്കുക. സ്വന്തം അധ്വാനത്തിലൂടെ മുന്നോട്ടെത്തുന്നതിനാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുക.

ഉപ്പ് കഴിക്കാനിഷ്ടമാണോ

ഉപ്പ് കഴിക്കാനിഷ്ടമാണോ

ചിലര്‍ക്കാകട്ടെ മറ്റേത് രുചികളേക്കാള്‍ ഇഷ്ടം ഉപ്പ് കഴിക്കുന്നതിനായിരിക്കും. എന്നാല്‍ ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നവര്‍ ധൈര്യവാന്‍മാരായിരിക്കും. എന്തും തുറന്ന് പറയാന്‍ ഇവര്‍ എപ്പോഴും പ്രവണത കാണിയ്ക്കും. മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് ഒരു മനസ്സുണ്ടാവുന്നു. ജീവിതത്തില്‍ ഒരിക്കലും തോറ്റ് മടങ്ങേണ്ട അവസ്ഥ ഇവര്‍ക്കുണ്ടാവില്ല. എത്രയൊക്കെ കഷ്ടപ്പെട്ടിട്ടായാലും ഇഷ്ടപ്പെട്ട ജീവിതം നേടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. പലതും ഇവരെ പിന്നോട്ട് വലിക്കാന്‍ ശ്രമിച്ചാലും അതൊന്നും ഇവരെ ബാധിക്കുകയേ ഇല്ല. അതുകൊണ്ട് തന്നെ ഉപ്പ് കഴിക്കുന്നവര്‍ എന്നും അല്‍പം പ്രത്യേകതയുള്ളവര്‍ തന്നെയാണ്.

 പുളിയാണോ ഇഷ്ടം

പുളിയാണോ ഇഷ്ടം

ചിലര്‍ക്കിഷ്ടം പുളിയെന്ന രുചിയായിരിക്കും. എത്രയൊക്കെ ജീവിതത്തില്‍ പ്രതികൂല അവസ്ഥയുണ്ടായാലും അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് കുതിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല ഒരിക്കലും തോറ്റു കൊടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇവരെ തോല്‍പ്പിക്കാം എന്ന് വിചാരിക്കുന്നത് വെറും മണ്ടത്തരം മാത്രമായിരിക്കും. പുളി ഇഷ്ടപ്പെടുന്നവര്‍ അല്‍പം പ്രത്യേകത ഉള്ളവര്‍ തന്നെയായിരിക്കും. അതുകൊണ്ട് ഇവരെ അല്‍പം ബഹുമാനിക്കുന്നതും പ്രഥമസ്ഥാനം കൊടുക്കുന്നതും നല്ലതായിരിക്കും.

 മധുരത്തിനോട് ഇഷ്ടം

മധുരത്തിനോട് ഇഷ്ടം

മധുരം എത്ര കഴിച്ചാലും മതിയാവാത്ത സ്വഭാവക്കാരാണോ നിങ്ങള്‍, എന്നാല്‍ നിങ്ങള്‍ അല്‍പം സ്‌പെഷ്യലാണ്. കാരണം യാതൊരു പ്രശ്‌നത്തിനും വഴക്കിനും പോവാത്തവരായിരിക്കും ഇവര്‍. ഏറ്റവും ശാന്തമായ ജീവിതം ആഗ്രഹിക്കുന്നവരായിരിക്കും. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന ചിന്തയായിരിക്കും ഇവര്‍ക്കുള്ളത്. ജീവിതത്തില്‍ തനിക്കുള്ളതെല്ലാം നേടിയെടുക്കുന്നതിന് വളരെയധികം താല്‍പ്പര്യവും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ താഴെ കിടക്കുന്നവരാണെങ്കില്‍ പോലും ഉയര്‍ച്ചയില്‍ എത്തുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല ഇവര്‍ക്ക് ദയ, കരുണ, സ്‌നേഹം എന്നിവയെല്ലാം വളരെ കൂടുതലായിരിക്കും.

പ്രത്യേക ഭക്ഷണങ്ങളോട് താല്‍പ്പര്യം

പ്രത്യേക ഭക്ഷണങ്ങളോട് താല്‍പ്പര്യം

എന്നാല്‍ ചിലര്‍ക്കെങ്കിലും ചില പ്രത്യേക ഭക്ഷണങ്ങളോട് താല്‍പ്പര്യം ഉള്ളവരായിരിക്കും. ചില പ്രത്യേക ഭക്ഷണങ്ങളോട് താല്‍പ്പര്യം കാണിയ്ക്കുന്നവരും കുറവല്ല. ഇവരാകട്ടെ പ്രത്യേക ജീവിതസാഹചര്യം മാത്രം ഇഷ്ടപ്പെടുന്നവരായിരിക്കും. ഏത് സാഹചര്യത്തിലും സന്തോഷത്തോടെ ജീവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. പണം ഇവരെ സംബന്ധിച്ചിടത്തോളം അത്ര വലിയ ഒരു ഘടകമായിരിക്കുകയില്ല എന്നതാണ് സത്യം.

അമിത വൃത്തിക്കാര്‍

അമിത വൃത്തിക്കാര്‍

എന്നാല്‍ ഇവയിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്. അവരാണ് അമിത വൃത്തിക്കാര്‍. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്‍പം വൃത്തികൂടുതലുള്ളവരായിരിക്കും. മറ്റുള്ളവരുമായ് അമിത സൗഹൃദം പുലര്‍ത്താന്‍ ഇവര്‍ക്ക് ഒരിക്കലും താല്‍പ്പര്യം ഉണ്ടായിരിക്കില്ല. ഇതെല്ലാം ജീവിതത്തിലെ ഓരോ കാര്യത്തിലും പ്രതിഫലിക്കുന്നു.

English summary

your sense of taste says about your personality

Here in this article says your sense of taste says about your personality, read on
X
Desktop Bottom Promotion