സോഡിയാക് പ്രകാരം നിങ്ങളുടെ ഭാഗ്യനമ്പര്‍ അറിയൂ

Posted By:
Subscribe to Boldsky

വിതത്തില്‍ ഭാഗ്യം വരണമെന്നാഗ്രഹിയ്ക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി പല വിശ്വാസങ്ങളും പുലര്‍ത്തുന്നവരുമുണ്ടാകും, ഇതനുസരിച്ചു പ്രവര്‍ത്തിയ്ക്കുന്നവരുമുണ്ടാകും.

ജനിച്ച തീയതി പ്രകാരം ഒരോരുത്തര്‍ക്കും ഓരോ രാശികള്‍ അഥവാ സോഡിയാക് സൈനുകളുണ്ടാകും. ഇതനുസരിച്ച് ഭാഗ്യനമ്പറുകളും കാണും.

സോഡിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനമ്പര്‍ ഏതെന്നു കണ്ടെത്തൂ. ഈ നമ്പര്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്നത് പല വിധത്തിലും ഭാഗ്യം കൊണ്ടുവരും.

സോഡിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ജനനത്തീയതിയനുസരിച്ച് ഭാഗ്യനമ്പര്‍ കണ്ടെത്തൂ.

1

1

ലിയോ വിഭാഗത്തില്‍ പെട്ടവരുടെ ഭാഗ്യനമ്പര്‍ 1 ആണ്. സൂര്യനാണ് ഇവരുടെ ഗ്രഹത്തിലെ അധിപന്‍. ജൂലായ് 23- ആഗസ്ത് 23 വരെ ജനിച്ചവരാണ് ലിയോ വിഭാഗത്തില്‍ പെടുന്നത്.

2

2

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2 ആണ് ഭാഗ്യനമ്പര്‍. ചന്ദ്രനാണ് ഇവരുടെ ഗ്രഹനിലയില്‍ മുന്നിട്ടു നില്‍ക്കുന്നത്. വളരെ ഇമോഷണലായ ഇവര്‍ക്ക് നെഗറ്റീവ്, പൊസറ്റീവ് ഗുണങ്ങള്‍ ഒരുപോലെയുണ്ടാകും.

3

3

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവരുടെ ഭാഗ്യനമ്പര്‍ 3 ആണ്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 21 വരെ ജനിച്ചവര്‍ ഇതില്‍ പെടുന്നു. ഉത്തരവാദിത്വ സ്വഭാവമുള്ള ഇവര്‍ വളരെ അച്ചടക്ക സ്വഭാവവും ഉള്ളവരാകും. എന്നാല്‍ അതേ സമയം മറ്റുള്ളവരെ ഭരിയ്ക്കുന്ന പ്രകൃതമുള്ളവരും.

3

3

പീസസ് വിഭാഗത്തില്‍ പെട്ടവരുടേയും ഭാഗ്യനമ്പര്‍ 3 ആണ്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 21 വരെ ജനിച്ചവരാണ് ഇതില്‍ പെടുന്നത്.

4

4

ലിയോ വിഭാഗത്തില്‍ പെടുന്നവര്‍ ജൂലൈ 23-ആഗസ്ത് 23 വരെയുള്ളവരാണ്. ഇവരുടെ ഭാഗ്യനമ്പര്‍ 4 ആണ്. സത്യം പറയുന്ന ഇവര്‍ സമൂഹവുമായി ഇട പഴകാന്‍ ആഗ്രഹിയ്ക്കുന്നവരുമാണ്.

5

5

ജെമിനി വിഭാഗത്തില്‍ പെട്ടവരുടെ ഭാഗ്യനമ്പര്‍ 5 ആണ്. മെയ് 21-ജൂണ്‍ 21 വരെ ജനിച്ചവരാണ് ഈ വിഭാഗത്തില്‍ പെടുന്നവര്‍. സ്വന്തം പദ്ധതികള്‍ ആവിഷ്‌കരിച്ചു ജീവിതത്തില്‍ വിജയം നേടുന്നവരാണിവര്‍.

5

5

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ ആഗസ്ത് 23 മുതല്‍ സെപ്റ്റംബര്‍ 22 വരെ ജനിച്ചവരാണ്. ഇവരുടെ ഭാഗ്യനമ്പറും 5 ത്‌ന്നെയാണ്.

6

6

ടോറസ് വിഭഗാത്തില്‍ പെട്ടവര്‍ക്കു ഭാഗ്യനമ്പര്‍ 6 ആണ്. എപ്രില്‍ 21 മുതല്‍ മെയ് 21 വരെയുള്ള സമയത്തു ജനിച്ചവരാണ് ഇവര്‍.

6

6

ലിബ്ര വിഭാഗത്തില്‍ പെട്ടവരുടെ ഭാഗ്യനമ്പറും 6 തന്നെയാണ്. ഇവര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവില്‍ ജനിച്ചവരാണ്.

7

7

ക്യാന്‍സര്‍ വിഭാഗത്തില്‍ പെ്ട്ടവരുടേയും പീസസ് വിഭാഗത്തില്‍ പെട്ടവരുടേയും ഭാഗ്യനമ്പര്‍ 7 ആണ്. ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ ജൂണ്‍ 22-ജൂലൈ 22 വരെയുളള കാലയളവില്‍ ജനിച്ചവരാണ്. പീസസ് വിഭാഗത്തില്‍ പെട്ടവര്‍ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയുള്ളവരാണ്.

8

8

കാപ്രികോണ്‍, അക്വാറിയസ് എന്നീ വിഭാഗത്തില്‍ പെട്ടവരുടെ ഭാഗാ്യനമ്പര്‍ 8 ആണ്. ഡിസംബര്‍ 23 മുതല്‍ ജനുവരി 20 വരെയാണ് കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവരുള്ളത്. ജനുവരി 20-ഫെബ്രുവരി 18 വരെയാണ് അക്വാറിയസ് വിഭാഗത്തില്‍ പെട്ടവര്‍ ജനിച്ചത്.

9

9

ഏരീസ്, സ്‌കോര്‍പിയോ എന്നീ സോഡിയാക് സൈനുകള്‍ക്ക് ഭാഗ്യനമ്പര്‍ 9 ആണ്. മാര്‍ച്ച് 21- ഏപ്രില്‍ 21 വരെയാണ് ഏരീസുകാര്‍ പെടുന്നത്. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 23 വരെ സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവരും.

English summary

What Is Your Lucky Number According To Your Zodiac Sign

What Is Your Lucky Number According To Your Zodiac Sign, read more to k now about,
Story first published: Tuesday, January 2, 2018, 14:21 [IST]