For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തിന് 30 സെക്കന്റ് മുന്‍പ് സംഭവിക്കുന്നത്

ലക്ഷണങ്ങളാണ് ഇത്തരത്തില്‍ മരണത്തിന് സെക്കന്റുകള്‍ക്ക മുന്‍പ് ഉണ്ടാവുന്നത് എന്ന് നോക്കാം

|

മരണം എന്നും ഭയത്തോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒരു വസ്തുതയാണ്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും എന്നെങ്കിലും ഒരിക്കല്‍ നമ്മളെല്ലാവരും മരണത്തെ സ്വീകരിച്ചേ പറ്റൂ. എന്നാല്‍ മരണത്തിനു മുന്‍പ് അല്ലെങ്കില്‍ മരണ ശേഷം നമുക്ക് എന്ത് സംഭവിക്കുന്നു എന്ന് ശാസ്ത്രത്തിന് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അത്രക്ക് ദുരൂഹമാണ് പലപ്പോഴും മരണ ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍. മരണത്തെക്കുറിച്ചും മരണ ശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചും അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടാവും. ഇതിന്റെ രഹസ്യം കണ്ടെത്തുന്നതിനായി പല വിധത്തിലുള്ള പഠനങ്ങളും നിരീക്ഷണങ്ങളും ഇന്നും തുടര്‍ന്ന് പോരുകയാണ്.

എന്നാല്‍ മരണത്തിന് വെറും സെക്കന്റുകള്‍ക്ക് മുന്‍പ് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? അത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. മരണത്തിന് മുന്‍പ് എന്തൊക്കെ ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നോക്കാം. മരണത്തിന് സെക്കന്റുകള്‍ക്ക് മുന്‍പ് നടക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സ്ഥലകാല ബോധം നഷ്ടപ്പെടുന്നു

സ്ഥലകാല ബോധം നഷ്ടപ്പെടുന്നു

മരണം അടുത്തെത്തിയെന്ന് തോന്നുമ്പോള്‍ ആദ്യം സംഭവിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് ഇത്. നമുക്ക് നാം ആരെന്നും എവിടെയെന്നും മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുന്നതാണ് ഇതിന് പ്രധാന കാരണം. ചിന്തിക്കാനുള്ള കഴിവും സംസാരിക്കുന്നതിനുള്ള കഴിവും എല്ലാം നഷ്ടപ്പെടുന്നു.

ടണലിലേക്കെത്തപ്പെട്ട അവസ്ഥ

ടണലിലേക്കെത്തപ്പെട്ട അവസ്ഥ

മരണത്തിന്റെ അടുത്തെത്തുന്നതിനു മുന്‍പ് ടണലിലേക്ക് എത്തപ്പെട്ട അവസ്ഥ ഉണ്ടാവുന്നു. ഇത്തരം അനുഭവം പലരും പറഞ്ഞിട്ടുള്ള ഒന്നാണ്. കാഴ്ച ശക്തി കുറയുകയും വെളിച്ചം കൂടുതല്‍ അനുഭവപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥ പലപ്പോഴും മരണത്തിന്റെ വഴിയായാണ് പലരും കണക്കാക്കുന്നത്. ഇതും തലച്ചോറിന്റെ ഒരു കളിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മരണത്തിന്റെ സെക്കന്റുകള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാവുന്നത്.

ഭാരമില്ലാത്ത അവസ്ഥ

ഭാരമില്ലാത്ത അവസ്ഥ

ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ട അവസ്ഥ ഉണ്ടാവുന്നു. വായുവില്‍ പൊങ്ങിപ്പറക്കുന്നതിലൂടെയാണ് തോന്നുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയാണ് പലരിലും അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ മരണത്തിന് മുന്‍പ് സംഭവിക്കുന്ന അവസ്ഥകള്‍ വളരെ ഭീകരമായിരിക്കും.

ലക്ഷണങ്ങള്‍ ഇവയാണ്

ലക്ഷണങ്ങള്‍ ഇവയാണ്

മരണം അടുത്തെത്തിയെന്ന് കാണിക്കുന്ന ചില ശാരീരിക ലക്ഷണങ്ങള്‍ ഉണ്ട്. പ്രായ്മായവരിലും മറ്റും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് മരണത്തിന് മുന്നോടിയായാണ് എന്ന കാര്യം മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മയാണ് മരണത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ഇഷ്ടപ്പെട്ട ആഹാരം പോലും നമുക്ക് വേണ്ട എന്ന അവസ്ഥയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നാം അറിയാതെ തന്നെ മരണത്തെ നമ്മളിലേക്ക് എത്തിക്കുന്നു.

വിറയല്‍

വിറയല്‍

തണുപ്പ് കാലത്ത് വിറയലും ബുദ്ധിമുട്ടും നമുക്ക് മനസ്സിലാക്കാം, എന്നാല്‍ മരണം അടുത്തെത്തിക്കഴിഞ്ഞാല്‍ ഏത് കാലാവസ്ഥയിലും വിറയല്‍ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. തണുപ്പ മാത്രമല്ല ഏത് അവസ്ഥയിലും ഇത് ശരീരത്തിന് തണുപ്പിന് കാരണമാകുന്നു.

സംസാരിക്കാനുള്ള ബുദ്ധിമുട്ട്

സംസാരിക്കാനുള്ള ബുദ്ധിമുട്ട്

മരണം അടുത്തെത്തിയാല്‍ നമുക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സംസാരിയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകാതെ വരുന്നു.

ശ്വാസതടസ്സം നേരിടുന്നു

ശ്വാസതടസ്സം നേരിടുന്നു

സ്ഥിരമായി കാണുന്ന മരണ ലക്ഷണങ്ങളില്‍ പരിചിതമാണ് ശ്വാസതടസ്സം. സ്വാഭാവിക രതിയില്‍ ശ്വാസമെടുക്കാനുള്ള തടസ്സം ഉണ്ടാകുന്നു.

വയറിന്റെ നിയന്ത്രണം

വയറിന്റെ നിയന്ത്രണം

വയറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. മാത്രമല്ല വയറിലെ മസിലുകളുടെ പ്രവര്‍ത്തനത്തിലും പ്രശ്നമുള്ളതായി നമുക്ക് തോന്നുന്നു.

മരണസാന്നിധ്യം തിരിച്ചറിയുന്നു

മരണസാന്നിധ്യം തിരിച്ചറിയുന്നു

താന്‍ മരിക്കറായി എന്ന തോന്നല്‍ മനസ്സില്‍ ശക്തമാകുന്നു. പലപ്പോഴും മരിക്കുന്നതിനെക്കുറിച്ച് മാത്രം നമ്മുടെ ചിന്ത പോകുന്നു.

ശാരീരികമായി ബലം കുറയുക

ശാരീരികമായി ബലം കുറയുക

ഭക്ഷണം കഴിച്ചാലും പലപ്പോഴും നമ്മുടെ ശാരീരിക ബലം നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. അപ്പോള്‍ പിന്നെ ഭക്ഷണം കഴിയ്ക്കാതിരുന്നാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ. മാനസികമായും ശാരീരികമായും നമ്മള്‍ തളര്‍ന്നു പോകുന്നു.

Read more about: insync സ്പന്ദനം
English summary

what happens in the 30 seconds before you die

what happens in the 30 seconds before you die read on to know more.
Story first published: Wednesday, June 20, 2018, 12:43 [IST]
X
Desktop Bottom Promotion