വിഷുവിന്റെ നക്ഷത്ര ഫലം അറിയാന്‍

Posted By:
Subscribe to Boldsky

വിഷു, പറയുമ്പോള്‍ തന്നെ ഗൃഹാതുരത മാത്രമാണേ അത് മലയാളിക്കും ഉണ്ടാവുന്നത്. വിഷുപക്ഷിയും വിഷുക്കണിയും എല്ലാമായി നാം ഓരോരുത്തരും വിഷുവിനെ വരവേല്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞു. രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി നമ്മള്‍ ആഘോഷിക്കുന്നത് ഈ വര്‍ഷത്തെ വിഷു പതിവില്‍ നിന്നും വിപരീതമായി മേടം രണ്ടിനാണ് വരുന്നത്. സംക്രമങ്ങള്‍ മാറി വരുന്നതിനനുസരിച്ചാണ് ഇത്തരത്തിലുള്ള മാറ്റം സംഭവിക്കുന്നത്. പുതുവര്‍ഷാരംഭം എന്നാണ് വിഷു അറിയപ്പെടുന്നത്. പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ ആദ്യം കാണുന്ന കണി അനുസരിച്ചാണ് ആ വര്‍ഷം മുഴുവന്‍ ഉള്ള ഫലങ്ങള്‍ വരുന്നത്.

ചരിത്രപ്പെരുമകളില്‍ നിറഞ്ഞ് വീണ്ടും ഒരു വിഷുക്കാലം

വിഷുഫലം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് വരുന്നത്. ചിലരില്‍ ഭാഗ്യം ഉദിച്ച് നില്‍ക്കുമ്പോള്‍ ചിലരില്‍ നിര്‍ഭാഗ്യത്തിനായിരിക്കും ഈ വിഷുദിനം കാരണമാകുക. എന്നാല്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലായിരിക്കും ഫലങ്ങള്‍ വരുന്നത്. കാര്‍ഷിക സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും നന്മയിലേക്കാണ് നമ്മള്‍ കണ്ണു തുറക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള നക്ഷത്രഫലമാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ മേടപ്പുലരിയില്‍ നമുക്ക് ഓരോ രാശിക്കാര്‍ക്കും ഉള്ള നക്ഷത്ര മാറ്റങ്ങളെക്കുറിച്ച് നോക്കാം. ഇത് ഇവരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് നോക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് വിഷുഫലം എത്തരത്തില്‍ ആയിരിക്കും എന്ന് നോക്കാം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള ഫലങ്ങളും ലഭിക്കുന്നു. കുടുംബത്തിന്റെ പിന്തുണ, കുടുംബത്തിന്റെ സമൃദ്ധി, അംഗീകാരങ്ങള്‍ എന്നിവയൊക്കെ ലഭിക്കുന്നു. അനുകൂലമായ ഒരു വര്‍ഷമായിരിക്കും അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം. സാമ്പത്തിക നേട്ടവും ഈ വര്‍ഷം ഉണ്ടാവുന്നു. ഏത് കാര്യത്തിനും വിജയം നേടാന്‍ കഴിയുന്നു.

ഭരണി

ഭരണി

ഏത് കാര്യവും സത്യസന്ധമായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നു. അഭിമാനവും പ്രശസ്തിയും നിങ്ങളെ തേടിയെത്തും. സന്തോഷകരമായ കുടുംബ ജീവിതമായിരിക്കും ഉണ്ടാവുക. എന്നാല്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പല വിധത്തില്‍ പണം ചിലവാക്കുന്നത് ഒഴിവാക്കാന്‍ശ്രദ്ധിക്കുക. ഇത് ചിലപ്പോള്‍ നിങ്ങളെ കടക്കെണിയില്‍ കൊണ്ട് ചെന്നെത്തിക്കാനുള്ള സാധ്യതയുണ്ട്. പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഒരു വര്‍ഷമായിരിക്കും.

കാര്‍ത്തിക

കാര്‍ത്തിക

സാമ്പത്തിക കാര്യങ്ങളില്‍ പണം നിക്ഷേപിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ധനത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി വരുന്നു. കലാകാരന്‍മാര്‍ക്ക് പല മേഖലകളില്‍ നിന്നും അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുണ്യപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഭാഗ്യാനുഭവങ്ങള്‍ ധാരാളം ഉണ്ടാവുന്നു. എന്നാല്‍ അതിനു ശേഷം കാര്യങ്ങളെല്ലാം ഒന്ന് ശ്രദ്ധിച്ച് ചെയ്യാന്‍ ശ്രമിക്കുക.

 രോഹിണി

രോഹിണി

നേട്ടങ്ങളുടെ വര്‍ഷമായിരിക്കും രോഹിണി നക്ഷത്രക്കാര്‍ക്ക്. പണം സമ്പാദിക്കുക എന്നതിലുപരി ഭാവിയിലേക്ക് ഉപകരിക്കാന്‍ പറ്റുന്ന തരത്തില്‍ സൂക്ഷിച്ച് വെക്കാന്‍ സാധിക്കുന്നു. തൊഴില്‍ മേഖലയില്‍ പല വിധത്തില്‍ നേട്ടം നേടാന്‍ സാധിക്കുന്നു. തൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക നേട്ടം തന്നെയാണ് ഇവര്‍ക്കും പ്രധാനമായി വരുന്നത്.

മകയിരം

മകയിരം

ഏത് പ്രതിസന്ധിയേയും നേരിടാന്‍ ഇവര്‍ തയ്യാറാവും. സാമ്പത്തിക സ്ഥിതി നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. സന്തോഷം ഉണ്ടാവുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. വിദ്യാലാഭം, വിദേശയാത്രകള്‍ എന്നീ നേട്ടങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ എന്തിനും പണം ചിലവാക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിക്കാന്‍ നോക്കണം. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിനുള്ള പ്രവണത കൂടുതലായിരിക്കും.

തിരുവാതിര

തിരുവാതിര

ഏത് കാര്യത്തിനും ആത്മവിശ്വാസത്തോടെ നേരിടാന്‍ സാധിക്കുന്നു. മാത്രമല്ല തളര്‍ന്നു പോവുന്ന ഘട്ടങ്ങളില്‍ പോലും ഇത്തരം ആത്മവിശ്വാസം ഇവര്‍ക്ക് കൂട്ടായുണ്ടാവും. ഗൃഹനിര്‍മാണം, ഉദ്യോഗ കയറ്റം എന്നിവ നിങ്ങള്‍ക്ക് വിഷുഫലം സാധ്യമാക്കുന്നു. ബന്ധു ബലം വര്‍ദ്ധിക്കുന്നു. വിവാഹം പോലുള്ള മംഗള കാര്യങ്ങള്‍ക്ക് പോസിറ്റീവ് ആലോചന ഉണ്ടാവുന്നു.

പുണര്‍തം

പുണര്‍തം

ജോലിക്കാര്യത്തില്‍ വിചാരിച്ചിരിക്കാത്ത സമയത്ത് നേട്ടങ്ങളും ഉയര്‍ച്ചയും സംഭവിക്കുന്നു. സന്തോഷത്തോടെയും ഐശ്വര്യത്തോടെയും ഉള്ള കുടുംബ ജീവിതമായിരിക്കും നിങ്ങള്‍ക്ക്. യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കുടുംബത്തെ വിട്ട് നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. സാമ്പത്തിക നേട്ടം സംഭവിക്കുന്നു. സ്ഥലം വില്‍ക്കുന്നതിനും വാങ്ങുന്നതിനും സാധ്യതയുണ്ട്.

പൂയം

പൂയം

പൂയം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ധാരാളം ഉണ്ടാവുമെങ്കിലും എല്ലാ കടവും ബാധ്യതകളും പരിഹരിക്കപ്പെടുന്നു. ചെലവുകളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങള്‍ക്ക് ഇല്ലാതാക്കാം. ഏത് കാര്യവും ആത്മാര്‍ത്ഥതയോടെ ചെയ്ത തീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. മാത്രമല്ല തൊഴില്‍രംഗത്ത് സത്യസന്ധത ഉണ്ടാവുന്നു.

ആയില്യം

ആയില്യം

എത്ര വലിയ പ്രയാസമുണ്ടെങ്കിലും അതെല്ലാം ലഘൂകരിക്കപ്പെടുന്നു. സാമ്പത്തിക ബാധ്യതകള്‍ പൂര്‍ണമായും മാറുന്നു. സന്തോഷത്തോടുകൂടിയുള്ള കുടുംബ ജീവിതത്തിന് സാധ്യതയുണ്ട്. ഉദ്ദേശിച്ച കാര്യങ്ങലും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പിന്നോക്കം നില്‍ക്കുന്നവരാണെങ്കില്‍ പോലും ഈ വര്‍ഷത്തോടെ അതിന് മാറ്റം വരാന്‍ കഴിയുന്നു. പഠന രംഗത്തും ഇത് പ്രതിഫലിക്കും.

മകം

മകം

മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നില മെച്ചപ്പെടുന്നു. മാത്രമല്ല കുടുംബങ്ങളുടെ പിന്തുണ ലഭിക്കുന്നു. ഏത് കാര്യത്തിനും അധ്വാനിക്കുന്നതിന് ഇവര്‍ തയ്യാറാവുന്നു. സാമ്പത്തിക രംഗത്തെ നേട്ടമാണ് മറ്റൊന്ന്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ പുരസ്‌കാരങ്ങള്‍ എന്നിവ ലഭിക്കുന്നു.

പൂരം

പൂരം

തൊഴില്‍ മേഖലയില്‍ നേട്ടം ലഭിക്കുന്നു. സാമ്പത്തിക പുരോഗതി, കുടുംബത്തില്‍ സമാധാനം എന്നിവ ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നു. കലാകാരന്‍മാര്‍ക്ക് ഏറ്റവും മികച്ച വര്‍ഷമായിരിക്കും ഇത്. ആരോഗ്യ കാര്യത്തിനും പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പോവും.

ഉത്രം

ഉത്രം

കുടുംബത്തില്‍ ഐശ്വര്യം വരുന്നു. വിവാഹം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ സംഭവിക്കുന്നു. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കുന്നു. ധനലാഭം ഉണ്ടാവുന്നു. കാര്യവിജയം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാവുന്നു. കലാരംഗത്തെ നേട്ടങ്ങള്‍, വിജയാനുഭവങ്ങള്‍ എന്നിവ സംഭവിക്കുന്നു. മാത്രമല്ല പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നു.

അത്തം

അത്തം

പ്രതികൂല സാഹചര്യങ്ങളില്‍ അതിനെ നേരിടുന്നതിന് സാധിക്കുന്നു. എന്തിലും ജിവിത വിജയം കണ്ടെത്താന്‍ കഴിയുന്നു. കുടുംബത്തിന് ഐശ്വര്യം, നേട്ടം, ഭാഗ്യം എന്നിവയെല്ലാം സംഭവിക്കുന്നു. വിവാഹം നടക്കാത്തവര്‍ക്ക് അത് നടക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

 ചിത്തിര

ചിത്തിര

ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. ഏത് കാര്യത്തിനേയും മുന്‍കൂട്ടി കണ്ട് അപകടമാണെങ്കില്‍ അതില്‍ നിന്ന് പിന്‍വാങ്ങാന്‍ സാധിക്കുന്നു. അവസരത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. കര്‍മ്മരംഗത്ത് നേട്ടം ഉണ്ടാവുന്നു.

 ചോതി

ചോതി

ഐശ്വര്യം നിറഞ്ഞ കുടുംബ ജീവിതമായിരിക്കും ഉണ്ടാവുക. സന്താനലാഭം, ധനലാഭം എന്നിവസംഭവിക്കുന്നു. മാത്രമല്ല ഉപരിപഠനത്തിനും തൊഴിലിനും സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ മാറ്റം, സാമ്പത്തിക നേട്ടം എന്നിവ വളരെയധികം സഹായിക്കുന്നു. വിദ്യാഭ്യാസകാര്യങ്ങളില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

വിശാഖം

വിശാഖം

ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം സഹായിക്കുന്നു. ദൂരാത്രക്കുള്ള സാധ്യതയുണ്ട്. മംഗല്യ സൗഭാഗ്യം സംഭവിക്കുന്നു. ആരോഗ്യ സ്ഥിതിയില്‍ അല്‍പം ശ്രദ്ധിക്കണം. ഉദ്യോഗാര്‍ത്ഥികള്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് നല്ല സമയമാണ്. അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു.

 അനിഴം

അനിഴം

സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. മന്‌സിന് സന്തോഷം കുടുംബത്തിന് ഐക്യം എന്നിവയെല്ലാം ഉണ്ടാവുന്നു. മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാര്‍ഷിക ലാഭം ഉണ്ടാവുന്നു. ഐശ്വര്യപൂര്‍ണമായ കുടുംബ ജീവിതമായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാവുക. ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍സാധിക്കുന്നു.

 തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. ആഗ്രഹങ്ങള്‍ സഫലമാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ ലഭക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും പല വിധത്തില്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുമെങ്കിലും പൂര്‍ണമായും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു.

മൂലം

മൂലം

അനാവശ്യ ചെലവുകള്‍ ഉണ്ടാവുമെങ്കിലും സാമ്പത്തിക സ്ഥിതിയെ അത് ബാധിക്കുകയില്ല. തൊഴില്‍ രംഗത്ത് മികച്ച നേട്ടം ലഭിക്കുന്നു. എന്നാല്‍ പലപ്പോഴും കഠിനമായി അധ്വാനിക്കേണ്ടതായി വരുന്നു. പല രംഗത്തും നേട്ടങ്ങളും ഉണ്ടാവുന്നു.

പൂരാടം

പൂരാടം

തൊഴില്‍ മേഖലയില്‍ നൈപുണ്യം വര്‍ദ്ധിക്കുന്നു. കച്ചവടത്തില്‍ ലാഭം ഉണ്ടാവുന്നു. സാമാന്യ ജീവിതത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥമാണ് ഉണ്ടാവുക. എങ്കിലും നേട്ടങ്ങള്‍ പല രീതിയില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പരോപകാരം ചെയ്യുന്നു.

 ഉത്രാടം

ഉത്രാടം

ധനസ്ഥിതി വളരെ നല്ല രീതിയില്‍ മെച്ചപ്പെട്ടതായിരിക്കും. കര്‍ഷകര്‍ക്ക് ലാഭം ഉണ്ടാവുന്ന വര്‍ഷമായിരിക്കും. വിദേശത്ത് നിന്ന് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. തൊഴിലിന് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു.

തിരുവോണം

തിരുവോണം

ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കും. പ്രയാസങ്ങള്‍ വര്‍ഷാരംഭത്തില്‍ ഉണ്ടാവുമെങ്കിലും പലപ്പോഴും അത് മാറി മറിയാനുള്ള സാധ്യത, വളരെ കൂടുതലാണ്. പൊതു പ്രവര്‍ത്തന രംഗത്ത് മികവു കാണിക്കുന്നു. വിദേശ യാത്രക്കും സാധ്യതയുണ്ട്.

 അവിട്ടം

അവിട്ടം

പാരമ്പര്യമായി സ്വത്തുക്കള്‍ വന്ന് ചേരും. ഉദ്യോഗത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദൂരദേശത്ത് താമസിക്കുന്നവര്‍ക്ക് പല വിധത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു.

ചതയം

ചതയം

മുതിര്‍ന്നവരുടെ അഭിപ്രായത്തിന് വില നല്‍കുന്നു. ഗൃഹ നിര്‍മാണത്തിന് തുടക്കം കുറിക്കും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന് നേട്ടം ഉണ്ടാവുന്നു. അംഗീകാരങ്ങള്‍ പലപ്പോഴും നിങ്ങളെ തേടിയെത്തും. വര്‍ഷത്തിന്റെ ആരംഭം പല വിധത്തില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുമെങ്കിലും പിന്നീട് കാര്യങ്ങള്‍ ശരിയാവും.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരൂരുട്ടാതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ ധാരാളം ലഭിക്കുന്നു. കര്‍മ്മരംഗത്ത് പുരോഗതിയും നേട്ടവും ഉണ്ടാവുന്നു. മാത്രമല്ല വിവാഹ കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമുണ്ടാവുന്നു. സാമ്പത്തികപ്രയാസങ്ങള്‍ ഉണ്ടാവുമെങ്കിലും അത് പരിഹരിക്കപ്പെടുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി

ബുദ്ധി സാമര്‍ത്ഥത്തിലൂടെ പല കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. വിദേശ യാത്രക്കുള്ള സാധ്യകള്‍ ഉണ്ട്. ജോലിക്കാര്യത്തില്‍ ഉയര്‍ച്ചയും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായും വരുന്നു.

രേവതി

രേവതി

കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി പല കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ആയിരിക്കും. ബന്ധുക്കളുടെ പൂര്‍ണ പിന്തുണ് പല കാര്യങ്ങള്‍ക്കും ലഭിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ തുടങ്ങാനുള്ള സാധ്യതയുണ്ട്.

English summary

Vishu astrology star predictions

Get your year vishu phalam for the year 2018 read on.
Story first published: Friday, April 13, 2018, 14:19 [IST]