For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികം മെച്ചപ്പെടും ഇതു വച്ചാല്‍

സാമ്പത്തികം മെച്ചപ്പെടും ഇതു വച്ചാല്‍

|

സാമ്പത്തികം നമ്മുടെയൊക്കെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. സാമ്പത്തികമല്ല ഏറ്റവും വലിയ കാര്യമെങ്കിലും സാമ്പത്തിക ഭദ്രതയില്ലാത്തത് പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നു കൂടിയാണ്.

എത്ര പണമുണ്ടാക്കിയാലും പണം നില നില്‍ക്കാത്തതും അനാവശ്യ ചെലവുകളും എല്ലാം വഴി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു സാധാരണയാണ്. ഇതിനു പുറകിലെ കാരണങ്ങള്‍ ആലോചിച്ചു തല പുകയ്ക്കുന്നവരുമുണ്ടാകും. ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള ഒരു ഉത്തരം വാസ്തുവാണെന്നു പറയാം.

വാസ്തു പ്രകാരം സാമ്പത്തികത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും വഴിയും കാരണങ്ങളുമുണ്ട്. വാസ്തു തെറ്റുകള്‍ പലപ്പോഴും പല പ്രശ്‌നങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണ്.

വാസ്തു തെറ്റുകള്‍ വീടിന്റെ പലയിടത്തും ഉണ്ടാകാം. ഇതുപോലെ ബാത്‌റൂമില്‍ നാം ചെയ്യുന്ന ചില വാസ്തു തെറ്റുകള്‍ വീട്ടിലെ സാമ്പത്തിക പ്രയാസത്തിനു കാരണമാകുന്ന ഒന്നാണ്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ വരുത്തുന്ന ബാത്‌റൂം വാസ്തു പ്രശ്‌നങ്ങള്‍, ഇതൊഴിവാക്കേണ്ട രീതികള്‍ എന്നിവയെക്കുറിച്ചറിയൂ,

നീല ബക്കറ്റിലെ വെള്ളം സാമ്പത്തികം നന്നാക്കും

വീട്ടിലെ ബാത്‌റൂമില്‍ വയ്ക്കുന്ന ബക്കറ്റിന്റെ നിറവും സാമ്പത്തികവും തമ്മില്‍ ബന്ധമുണ്ടെന്നു പറയാം. ബാത്‌റൂമില്‍ നീല നിറത്തിലുള്ള ബക്കററു വയ്ക്കുന്നത് സാമ്പത്തിക പ്രയാസം മാറാന്‍ ഏറെ നല്ലതാണ്. ഈ നിറത്തിലെ ബക്കറ്റ് വീട്ടിലെ വഴക്കുകളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ വാസ്തു നിര്‍ദേശിയ്ക്കുന്ന ഒന്നു തന്നെയാണ. ഈ നിറത്തിലെ ബക്കറ്റ് ബാത്‌റൂമില്‍ വയ്ക്കുന്നത് വീട്ടില്‍ സമൃദ്ധിയും ഐശ്വര്യവുമല്ലൊം നിറയാന്‍ കാരണമാകും. നീല ബക്കറ്റും ഇതില്‍ അല്‍പം വെള്ളവും ബാത്‌റൂമില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഏറെ നല്ലതാണ്.

ഒഴിഞ്ഞിരിയ്ക്കരുത്

ഒഴിഞ്ഞിരിയ്ക്കരുത്

ഇതുപോലെ ബാത്‌റൂമിലെ ബക്കറ്റ് ഒഴിഞ്ഞിരിയ്ക്കരുത്. ഇത് സാമ്പത്തിക നഷ്ടത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ഇതില്‍ അല്‍പമെങ്കിലും വെള്ളമുണ്ടാകണം. ഇത് സാമ്പത്തിക നഷ്ടം തടയാന്‍ വാസ്തു നിര്‍ദേശിയ്ക്കുന്ന ഒന്നാണ്. ബക്കറ്റു കാലിയായാല്‍ അലമാരയും കാലിയാകും എന്നു പറയാം.

ബാത്‌റൂമിന്റെ മുന്‍പാതിലില്‍ കണ്ണാടി

ബാത്‌റൂമിന്റെ മുന്‍പാതിലില്‍ കണ്ണാടി

ബാത്‌റൂമിന്റെ മുന്‍പാതിലില്‍ കണ്ണാടി വയ്ക്കുന്നവരുണ്ട്. എന്നാല്‍ വാസ്തു പ്രകാരം ഇത് നല്ലതല്ല. ഇത് നെഗറ്റീവ് ഊര്‍ജം വീടിനുള്ളിലേയ്ക്കു പ്രതിഫലിപ്പിയ്ക്കാന്‍ കാരണമാകും. പുറത്തേക്കു പോകുന്ന നെഗറ്റീവ് ഊര്‍ജം തിരിച്ചു വീ്ട്ടില്‍ തന്നെയെത്തുമെന്നു വേണം, പറയാന്‍.

ബാത്‌റൂം വാതില്‍

ബാത്‌റൂം വാതില്‍

ബാത്‌റൂം വാതില്‍ ഒരിക്കലും തുറന്നിടരുത്. ഇത് എപ്പോഴും അടച്ചിടുക. ബാത്‌റൂം വാതില്‍ തുറന്നിടുന്നത് വീട്ടിലേയ്ക്കു നെഗറ്റീവ് ഊര്‍ജവും സാമ്പത്തിക നഷ്ടവുമെല്ലാം വരുത്തുന്ന ഒന്നാണെന്നു പറയാം.

നീല ബക്കറ്റിലെ വെള്ളം സാമ്പത്തികം നന്നാക്കും

മിക്കവാറും വീടുകളില്‍ ഇപ്പോള്‍ ബാത്‌റൂമും ടോയ്‌ലറ്റുമെല്ലാം ഒരുമിച്ചാണ് പണിയുന്നത്. എന്നാല്‍ ഇത് വാസ്തു പ്രകാരം നല്ലതല്ല. ബാത്‌റൂമും ടോയ്‌ലറ്റും വെവ്വേറെ പണിയണമെന്നാണ് വാസ്തു അനുശാസിയ്ക്കുന്നത്. അതായത് വ്യത്യസ്ത ഇടങ്ങളില്‍ പണിയുക. ഒരുമിച്ചുളളത് നെഗറ്റീവ് ഊര്‍ജവും ദോഷവുമെല്ലാമാണ്.

ബാത്‌റൂമില്‍ കണ്ണാടി

ബാത്‌റൂമില്‍ കണ്ണാടി

ബാത്‌റൂമില്‍ കണ്ണാടി വടക്കു ദിക്കില്‍ വയക്കുന്നതാണ് വാസ്തു പ്രകാരം നല്ലത്. ഇതുപോലെ ഷവര്‍, പൈപ്പുകള്‍ എന്നിവയും വടുക്കു ഭാഗത്തു നല്ലതാണ്. ടോയ്‌ലറ്റ് പടിഞ്ഞാറോ, നടക്കു പടിഞ്ഞാറോ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

പൈപ്പില്‍ നിന്നും

പൈപ്പില്‍ നിന്നും

ബാത്‌റൂമിലും വേറെ എവിടെയും പൈപ്പില്‍ നിന്നും ലീക്കുണ്ടാകരുത്. ഇത് ധന നഷട്ം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ വാതില്‍ അടച്ചിട്ടു മാത്രമേ ഫ്‌ളഷ് ചെയ്യാവു. വെള്ളം പാഴാകുന്നതു പൊതുവേ വാസ്തു പ്രകാരം ധനനഷ്ടം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ബാത്‌റൂമില്‍ ചെടി

ബാത്‌റൂമില്‍ ചെടി

ബാത്‌റൂമില്‍ ചെടി വയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ഏറെ നല്ലതാണ്. ധനനഷ്ടം ഒഴിവാക്കാനും ഇതു സഹായിക്കും.

വൃത്തി

വൃത്തി

ബാത്‌റൂം എപ്പോഴും വൃത്തിയും വെടിപ്പുമായി സൂക്ഷിയ്ക്കുക. ഇതും വാസ്തു പറയുന്ന വഴിയാണ്. നല്ല വൃത്തി ആരോഗ്യത്തിനു മാത്രമല്ല, വാസ്തു പ്രകാരവും പ്രധാനപ്പെട്ട ഒന്നാണ്.

English summary

Vaastu Tips For Bathroom To Keep Financial Problems Away

Vaastu Tips For Bathroom To Keep Financial Problems Away, Read more to know about,
X
Desktop Bottom Promotion