ഓരോ രാശിക്കാരും ചെന്നു പെടും പ്രശ്‌നങ്ങള്‍

Posted By:
Subscribe to Boldsky

പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും അതിനെ നേരിടുന്നതിനും ഓരോരുത്തരും ശീലിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഒരിക്കലും പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും പാടില്ല. എന്നാല്‍ ഇവയെ എല്ലാം ധീരമായി നേരിടുക എന്നത് വളരെ പ്രശ്‌നം പിടിച്ച ഒന്നാണ്. പല കാര്യങ്ങള്‍ നമ്മളെ ചീത്ത കാര്യങ്ങളിലേക്ക് തള്ളിയിടാറുണ്ട്. തെറ്റാണ് ചെയ്തതെങ്കില്‍ അതിനെ ഉള്‍ക്കൊള്ളാനും തെറ്റാണെന്ന് തുറന്ന് സമ്മതിക്കാനും പലരും തയ്യാറാവില്ല. എന്നാല്‍ പലപ്പോഴും ഇതിനെല്ലാം പുറകില്‍ പലപ്പോഴും രാശികളാണ്.

രാശിപ്രകാരം നിങ്ങള്‍ ചെയ്യുന്ന കൊടിയ പാപം ഇത്‌

ഓരോരുത്തരുടേയും രാശിപ്രകാരം തുറന്ന് സമ്മതിക്കാന്‍ മടിയുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്നാല്‍ തെറ്റ് ചെയ്താലും ഈ രാശിക്കാരില്‍ പലരും അത് തുറന്ന് സമ്മതിക്കുകയില്ല. ഔദ്യോഗിക കാര്യങ്ങളിലും സ്വകാര്യ ജീവിതത്തിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കാറുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഓരോ രാശിക്കാരേയും വലക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഏരീസ് (മാര്‍ച്ച 21- ഏപ്രില്‍ 19)

ഏരീസ് (മാര്‍ച്ച 21- ഏപ്രില്‍ 19)

എത്ര വലിയ തെറ്റാണെങ്കിലും അതിനെ സ്വീകരിക്കാനും അത് താനാണ് ചെയ്തതെന്ന് സമ്മതിക്കുന്നതിനും ഇവര്‍ തയ്യാറാവുകയില്ല. ഇത് ജോലിസ്ഥലത്ത് ഇവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു. പല കാര്യങ്ങളും ഉത്തരവാദിത്വത്തോട് കൂടി ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ പുറകോട്ട് പോവുന്നു എന്നതാണ് ഈ രാശിക്കാരുടെ പ്രശ്‌നം.

ടോറസ് (ഏപ്രില്‍ 20- മെയ് 20)

ടോറസ് (ഏപ്രില്‍ 20- മെയ് 20)

നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും തുറന്ന് സമ്മതിക്കുകയില്ല. ഇത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളില്‍ നിന്ന് നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുന്നു. നിങ്ങളുടെ അഹന്തയുള്ള പെരുമാറ്റം ആളുകളില്‍ നിന്ന് നിങ്ങളെ അകറ്റി കളയുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇത് കാരണമാകുന്നു.

ജെമിനി (മെയ് 21- ജൂണ്‍ 20)

ജെമിനി (മെയ് 21- ജൂണ്‍ 20)

വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മുന്നിലാവും. ആളുകള്‍ക്ക് നിങ്ങളെ കേള്‍ക്കുന്നതിനോ സംസാരിക്കുന്നതിനോ ഉള്ള താല്‍പ്പര്യം ഇതിലൂടെ നഷ്ടമാവുന്നു. നിങ്ങളുടെ ഏറ്റവും മോശം പ്രവണത എന്ന് പറയുന്നു ഒരു കാര്യത്തിന് രണ്ട് തീരുമാനമെടുക്കുകയും അതിലൊന്നിനെ നിഷ്‌കരുണം തള്ളിക്കളയുകയും ചെയ്യുന്നതാണ്.

ക്യാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)

വിശ്വാസം എന്ന ഒരു സത്യത്തെ വെല്ലുവിളിക്കുന്നതായിരിക്കും ഇത്തരക്കാരുടെ പെരുമാറ്റം.ഒരു ചെറിയ കാര്യത്തിനു പുറത്ത് പോലും പലപ്പോഴും നിങ്ങള്‍ അപമാനിക്കപ്പെടുന്നു. ദേഷ്യമാണ് ഇവിടെ എല്ലാം നിയന്ത്രിക്കുന്നത്. മറ്റുള്ളവര്‍ നിങ്ങളെ അപമാനിക്കുമ്പോള് അല്ലെങ്കില്‍ ദേഷ്യം പിടിപ്പിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കുക. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന. എന്ന് മാത്രമല്ല പല വിധത്തില്‍ ഇത് നിങ്ങളില്‍ സൈ്വര്യക്കേടുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.

 ലിയോ (ജൂലൈ 23- ആഗസ്റ്റ് 22)

ലിയോ (ജൂലൈ 23- ആഗസ്റ്റ് 22)

മറ്റുള്ളവര്‍ നിങ്ങളേക്കാള്‍ കേമന്‍മാര്‍ ആവുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാവില്ല. സൗഹൃദപരമായി തീര്‍ക്കേണ്ട പല പ്രശ്‌നങ്ങളും ഗൗരവതരമായി കാണുന്നത് നിങ്ങളുടെ സ്വഭാവത്തില്‍ പ്രധാനപ്പെട്ടതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനു വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്.

വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

പെര്‍ഫക്ഷനിസം എന്നതിനെ ആശ്രയിച്ചായിരിക്കും ഇവരുടെ ജീവിതം തന്നെ. സ്വന്തം സുഖത്തിന് വേണ്ടിയും മനസമാധാനത്തിന് വേണ്ടിയും മാത്രം ജീവിക്കുന്നവരായിരിക്കും ഇവര്‍. ഇവരുടെ കൂടെ ജിവിക്കുക എന്നത് വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. മറ്റുള്ളവരുടെ പ്രതീക്ഷക്കനുസരിച്ചായിരിക്കില്ല ഇവരുടെ ജീവിതം.

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22)

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22)

ചില സമയത്ത് നിങ്ങള്‍ക്ക് സഹായം ആവശ്യമായി വന്നേക്കാം. എന്നാല്‍ അതിനെ അഡ്മിറ്റ് ചെയ്യാന്‍ നിങ്ങള്‍ പലപ്പോഴും തയ്യാറാവില്ല. നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിങ്ങളൊടൊപ്പം ഉണ്ടാവാം. എന്നാല്‍ അത് പലപ്പോഴും പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്നു. പക്ഷേ ഇവരുടെയൊന്നും സഹായം തേടാന്‍ ഒരിക്കലും നിങ്ങള്‍ ശ്രമിക്കില്ല. ദുരഭിമാനം നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 21)

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 21)

മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്ത് വിചാരിക്കും എന്ത് ചിന്തിക്കും എന്ന് നിങ്ങള്‍ ആലോചിക്കേണ്ടതായി വരുന്നില്ല. നിങ്ങളുടെ മാത്രം കാര്യങ്ങളില്‍ മുഴുകി ജീവിക്കുന്ന സ്വഭാവക്കാരായിരിക്കും. പലപ്പോഴും ബന്ധങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഇതില്‍ നിന്നെല്ലാം ഒളിച്ചോടാന്‍ നിങ്ങള്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

സാജിറ്റേറിയസ് (നവംബര്‍ 22- ഡിസംബര്‍ 21)

സാജിറ്റേറിയസ് (നവംബര്‍ 22- ഡിസംബര്‍ 21)

നിരവധി നല്ല സ്വഭാവങ്ങളും മോശം സ്വഭാവങ്ങളും ഉള്ള ഒന്നാണ് ഈ രാശിക്കാര്‍. എന്നാല്‍ പലപ്പോഴും മോശം കാര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്താണ് നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന പാതയിലൂടെ നീങ്ങാനാണ് നിങ്ങള്‍ ശ്രദ്ധിക്കുക. എന്നാല്‍ പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22- ജനുവരി 19)

കാപ്രിക്കോണ്‍ (ഡിസംബര്‍ 22- ജനുവരി 19)

നിങ്ങള്‍ ഒറ്റക്കാണെന്നും അല്‍പം മോശാവസ്ഥയിലാണെന്നും ഒരിക്കലും അംഗീകരിക്കുകയില്ല. ഇത് പലപ്പോഴും നിങ്ങള്‍ക്ക് ബഹുമാന നേടിത്തരുമെങ്കിലും പ്രശ്‌നങ്ങള്‍ പലതും ഉണ്ടാക്കുന്നു. ഒരിക്കലും സന്തോഷത്തോടെ ഇരിക്കുന്നതിന് നിങ്ങളുടെ സ്വഭാവം കാരണം നിങ്ങള്‍ക്ക് കഴിയുകയില്ല. എന്നാല്‍ പലപ്പോഴും മാനസികാരോഗ്യം നിങ്ങള്‍ക്ക് കരുത്ത് പകരുന്നു.

അക്വാറിയസ് (ജനുവരി 20- ഫെബ്രുവരി 18)

അക്വാറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നിങ്ങള്‍ ഒരു മോശം തീരുമാനം ജീവിതത്തില്‍ എടുക്കുമ്പോള്‍ അതിന്റെ ഇര നിങ്ങള്‍ മാത്രമായിരിക്കും. അതില്‍ നിങ്ങള്‍ വിഷമിക്കുകയും പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം ഈ രാശിക്കാരുടെ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

നിങ്ങളുടെ തെറ്റ് കൊണ്ട് സംഭവിച്ച കാര്യങ്ങള്‍ പോലും നിങ്ങളുടെ തെറ്റാണെന്ന് ഒരിക്കലും നിങ്ങള്‍ അംഗീകരിക്കില്ല. ബന്ധങ്ങള്‍ തകര്‍ന്നാല്‍ പോലും അത് സംഭവിച്ചത് നിങ്ങളുടെ തെറ്റ് കൊണ്ടാണ് എന്ന് സമ്മതിക്കാന്‍ നിങ്ങള്‍ തയ്യാറാവില്ല.

English summary

This Is What Each Zodiac Sign Has Trouble Admitting To Themselves

We all have trouble admitting some things. Many things we push to the dustiest corners of our minds to simply not have to think about take a look.
Story first published: Monday, January 15, 2018, 11:24 [IST]