തിങ്കള്‍-ഞായര്‍ വരെ, പണവും കീര്‍ത്തിയും ഫലം

Written By:
Subscribe to Boldsky

പണവും കീര്‍ത്തിയും മോഹിയ്ക്കാത്തവരുണ്ടാകില്ല. രണ്ടാമത്തേതു മോഹിച്ചില്ലെങ്കിലും ആദ്യത്തേതിനു വേണ്ടിയാണ് മനുഷ്യരുടെ പ്രയത്‌നമെന്നു പറഞ്ഞാല്‍ തെറ്റില്ല.

ഭാഗ്യത്തിനും പണത്തിനും കീര്‍ത്തിയ്ക്കുമെല്ലാം നാം വിശ്വസിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. പ്രമാണങ്ങളുണ്ട്. അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളഞ്ഞാലും പലരും ഇപ്പോഴും ഇത്തരം കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിയ്ക്കുന്നുമുണ്ട്.

ഇത്തരം വിശ്വാസങ്ങളനുസരിച്ച് ഒരാഴ്ചയിലെ ഏഴു ദിവസങ്ങളില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ പണവും കീര്‍ത്തിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച ദിവസങ്ങളില്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഒരു വെറ്റില പോക്കറ്റില്‍ വയ്ക്കുന്നത് ഉദ്ദിഷ്ടകാര്യങ്ങള്‍ നടക്കാന്‍ ഏറെ നല്ലതാണ്.

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ദിവസം പുറത്തേയ്ക്കിറങ്ങുമ്പോള്‍ കണ്ണാടിയില്‍ നോക്കി ഇറങ്ങുക. ഇത് നല്ലതാണെന്നു വിശ്വാസം. ഓവല്‍ ഷേപ്പിലെ കണ്ണാടി മുന്‍വാതിലിനു സമീപം വയ്ക്കുന്നത് നല്ലതാകും. ഇതില്‍ നോക്കി ഇറങ്ങിയാല്‍ കീര്‍ത്തിയും ഭാഗ്യവും ധനവുമെല്ലാം ഫലമായി പറയുന്നു.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തൈരോ ശര്‍ക്കരോ ഇതുപോലെ എന്തെങ്കിലും മധുരമോ കഴിച്ചു പുറത്തിറങ്ങുക. ഇതുപോലെ ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പായി ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നതും നല്ലതാണ്.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച ദിവസം പുറത്തിറങ്ങുന്നതിനു മുന്‍പായി മല്ലിയിലയോ പുതിനയിലയോ കടിച്ചു തിന്ന ശേഷം ഇറങ്ങുക. ഇത് നല്ലതു വരുത്തുമെന്നു പറയുന്നു.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച ദിവസം പുറത്തിറങ്ങും മുന്‍പ് കടുകോ ജീരകമോ വായിലിട്ടു പിടിക്കുക. ഇത് പുറത്തിറങ്ങും വരെ ചവക്കരുത്. വീടിനു പുറത്തിറങ്ങിയ ശേഷം മാത്രം ചവയ്ക്കുക.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച ദിവസം വീട്ടില്‍ നിന്നും പുറത്തിങ്ങും മുന്‍പായി രണ്ടു ടീസ്പൂണ്‍ തൈരു കഴിച്ചിറങ്ങാം. ഇതില്‍ ഉപ്പോ പഞ്ചസാരയോ ഇടരുത്.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച ദിവസവം ഇഞ്ചിയും അല്‍പം നെയ്യും കലര്‍ത്തി പുറത്തിറങ്ങും മുന്‍പ് കഴിയ്ക്കുന്നത് പണവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം

English summary

Things To Do In Each Day Of The Week To Get Money And Fame

Things To Do In Each Day Of The Week To Get Money And Fame, Read more To know about,