ഈ രാശിക്കാര്‍ വിവാഹം കഴിച്ചാല്‍ ഭാഗ്യം

Posted By:
Subscribe to Boldsky

സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല കാര്യങ്ങളിലും നമ്മെ സ്വാധീനിയിക്കുന്നുണ്ട്. സ്വഭാവം മുതല്‍ രൂപം വരെ, ഭാവിയിലും വര്‍ത്തമാനത്തിലുമെല്ലാം.

സോഡിയാക് സൈനുകള്‍ നല്ല പങ്കാളികളെക്കുറിച്ചും വിശദീകരിയ്ക്കുന്നുണ്ട്. അതായത് ചില പ്രത്യേക സോഡിയാക് സൈനുകള്‍ വിവാഹം ചെയ്താല്‍ ഭാഗ്യവും സംതൃപ്ത ദാമ്പത്യവും സന്തോഷവുമെല്ലാമാകും ഫലം.

ഇതു പ്രകാരം ഏതെല്ലാം സോഡിയാക് സൈനുകളാണ് വിവാഹത്തിന് ഉത്തമമെന്നറിയൂ,

ഏരീസ് (March 21-April 19), അക്വേറിയസ് (January 20 to February 18)

ഏരീസ് (March 21-April 19), അക്വേറിയസ് (January 20 to February 18)

ഏരീസ്, അക്വേറിയസ് എന്നീ രാശിക്കാര്‍ വിവാഹം കഴിയ്ക്കുന്നത് നല്ലതാണ്. ഇവരുടെ ജീവിതത്തില്‍ മോശമായ ഒരു നിമിഷവുമുണ്ടാകില്ലെന്നതാണ് വാസ്തവം. മാത്രമല്ല, സാഹസിക ഇഷ്ടപ്പെടുന്ന ഇവര്‍ കിടപ്പറയിലും ഒരുപോലെ മിടുക്കരാകും.

ടോറസ് (April 20-May 20), ക്യാന്‍സര്‍ (June 21-July 22)

ടോറസ് (April 20-May 20), ക്യാന്‍സര്‍ (June 21-July 22)

ടോറസ്, ക്യാന്‍സര്‍ എന്നീ സോഡിയാക് സൈനുകള്‍ വിവാഹിതരാകുവാന്‍ നല്ലതാണ്. പരസ്പരം നല്ലപോലെ മനസിലാക്കുന്ന ഇവര്‍ എല്ലാ കാര്യങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.ഒരാള്‍ മറ്റെയാളെ വില വയ്ക്കുകയും ചെയ്യും.

ജെമിനി (May 21-June 20), അക്വേറിയസ് (January 20 to February 18)

ജെമിനി (May 21-June 20), അക്വേറിയസ് (January 20 to February 18)

ജെമിനി, അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ വിവാഹിതരാകുന്നതും മികച്ചതാണെന്നാണ് രാശിഫലം പറയുന്നത്. ഇവര്‍ക്ക് മാനസികവും വൈകാരികവുമായ അടുപ്പമുണ്ടാകും.

ക്യാന്‍സര്‍ (June 21-July 22), പീസസ് (February 19 to March 20)

ക്യാന്‍സര്‍ (June 21-July 22), പീസസ് (February 19 to March 20)

ക്യാന്‍സര്‍, പീസസ് വിഭാഗത്തില്‍ പെട്ടവരും നല്ല ദാമ്പത്യം നയിക്കുമെന്നാണ് രാശി ഫലം. ഇവര്‍ക്കിടയില്‍ വളരെ ശക്തമായ ഒരു ബന്ധമുണ്ടാകും. എല്ലാ കാര്യങ്ങളിലും ഒത്തൊരുമയോടെ പ്രവര്‍ത്തിയ്ക്കുകയും ചെയ്യും. ഇവര്‍ തമ്മിലുളള മാനസിക ഐക്യം തകര്‍ക്കാനുമാകില്ല.

ലിയോ (July 23-August 22), സാജിറ്റേറിയസ് (November 22-December 21)

ലിയോ (July 23-August 22), സാജിറ്റേറിയസ് (November 22-December 21)

ലിയോ, സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിയ്ക്കുന്നതും നല്ലതാണ്. ഇവര്‍ രണ്ടു കൂട്ടരും ജീവിതം ആസ്വദിയ്ക്കുന്നവരും മറ്റുള്ളരെ സ്‌നേഹിയ്ക്കുന്നവരുമാണ്. ലക്ഷ്യങ്ങള്‍ നേടാന്‍ ഒരാള്‍ മറ്റൊരാളെ ഏറെ സഹായിക്കുന്നവരുമാണ്.

വിര്‍ഗോ (August 23-September 22), ടോറസ് (April 20-May 20)

വിര്‍ഗോ (August 23-September 22), ടോറസ് (April 20-May 20)

വിര്‍ഗോ, ടോറസ് വിഭാഗക്കാര്‍ ചേരുന്നതും ഏറെ നല്ലതാണ്. ഈസി ഗോയിംഗ് വിഭാഗത്തില്‍ പെട്ട ഇവര്‍ പ്രാക്ടിക്കലായി ചിന്തിയ്ക്കുന്നവരും കൂടിയാണ്. സത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ളവരാണ് ഈ സോഡിയാക് സൈനില്‍ പെട്ടവര്‍.

ലിബ്ര (September 23-October 22), ജെമിനി (May 21-June 20)

ലിബ്ര (September 23-October 22), ജെമിനി (May 21-June 20)

ലിബ്ര, ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ ബൗദ്ധികതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരും ഇതേ രീതിയില്‍ പരസ്പരം ബന്ധപ്പെട്ടവരുമാണ്. പരസ്പരം നല്ലപോലെ മനസിലാക്കുന്ന ഇക്കൂട്ടര്‍ നല്ല സമാധാനപൂര്‍ണമായ ദാമ്പത്യം നയിക്കുന്നവരുമാണ്.

സ്‌കോര്‍പിയോ (October 23-November 21), ക്യാന്‍സര്‍ (June 21-July 22)

സ്‌കോര്‍പിയോ (October 23-November 21), ക്യാന്‍സര്‍ (June 21-July 22)

സ്‌കോര്‍പിയോ, ക്യാന്‍സര്‍ വിഭാഗത്തില്‍ പെ്ട്ടവര്‍ ഒരേതരം മൂല്യങ്ങള്‍ സൂക്ഷിയ്ക്കുന്നവരാണ്. പരസ്പരം കെയറിംഗ് സ്വഭാവമുള്ളവരുമാണിവര്‍. ഒരുമിച്ചു ചേര്‍ന്ന് കാര്യങ്ങള്‍ നല്ലപോലെ ചെയ്യുന്നവരുമാണിവര്‍.

സാജിറ്റേറിയസ് (November 22-December 21), ഏരീസ് (March 21-April 19)

സാജിറ്റേറിയസ് (November 22-December 21), ഏരീസ് (March 21-April 19)

സാജിറ്റേറിയസ്, ഏരീസ് എന്നീ രാശികളും നല്ല ദാമ്പത്യമുണ്ടാകാന്‍ സഹായിക്കുന്നവരാണ്. പൊസറ്റീവ് ഊര്‍ജം ധാരാളമുള്ള ബന്ധമായിരിയ്ക്കും, ഇവരുടേത്. പരസ്പരം അഭിനന്ദിയ്ക്കുന്ന സ്വഭാവമുള്ള ഇവര്‍ ഒരുമിച്ച് ശക്തമായ പലതിലേയ്ക്കും ചുവടു വയ്ക്കും.

കാപ്രികോണ്‍ (December 22-January 19), ടോറസ് (April 20-May 20)

കാപ്രികോണ്‍ (December 22-January 19), ടോറസ് (April 20-May 20)

കാപ്രികോണ്‍, ടോറസ് സോഡിയാക് സൈനുകളും വിവാഹിതരാകാന്‍ ഉത്തമങ്ങളാണ്. ഇവര്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രിയുണ്ടെന്നു തന്നെ പറയാം. ജീവിതാവസാനം വരെ പരസ്പരമുള്ള കൂട്ടില്‍ ആനന്ദം കണ്ടെത്തുന്നവരുമാണിവര്‍.

അക്വേറിയസ് (January 20 to February 18), ജെമിനി (May 21-June 20)

അക്വേറിയസ് (January 20 to February 18), ജെമിനി (May 21-June 20)

അക്വേറിയസ്, ജെമിനി സോഡിയാക് സൈനുകളും വിവാഹം കഴിച്ചാല്‍ നല്ല ദാമ്പത്യമാണ് ഫലം. ഇവര്‍ രണ്ടുപേരും പരസ്പരം പങ്കാളികളെ മുറിവേല്‍പ്പിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുന്നവരാണ്. ഇവര്‍ നല്ല വ്യക്തിത്വമുള്ളവരാകും, അതേ സമയം അവസാനം വരെ കൈകോര്‍ത്തു പിടിച്ചു നടക്കുന്നവരും.

പീസസ് (February 19 to March 20), സ്‌കോര്‍പിയോ (October 23-November 21)

പീസസ് (February 19 to March 20), സ്‌കോര്‍പിയോ (October 23-November 21)

പീസസ്, സ്‌കോര്‍പിയോ സൈനുകള്‍ വിവാഹം കഴിയ്ക്കുന്നതും നല്ലതാണ്. പരസ്പരം എന്താണ് ചിന്തിയ്ക്കുന്നതെന്നു പോലും അറിയാന്‍ കഴിയുന്നത്ര മനപ്പൊരുത്തമുള്ളവര്‍. പരസ്പരം ബഹുമാനം കാത്തുസൂക്ഷിയ്ക്കുന്നവര്‍.

English summary

These Are The Best Zodiac Signs To Marry

These Are The Best Zodiac Signs To Marry, read more to know about
Story first published: Thursday, February 8, 2018, 16:15 [IST]