For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളത്തുണിയിലെ ചോരപ്പാടിലോ കന്യകാത്വ സത്യം?

വെള്ളത്തുണിയിലെ ചോരപ്പാടിലോ കന്യകാത്വ സത്യം

|

പെണ്ണിന്റ കന്യകാത്വം പൗരാണിക കാലം മുതല്‍ക്കേ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഇതിന്റെ പേരില്‍ കല്ലെറിയല്‍ സഹിച്ച, ഇപ്പോഴും സഹിയിക്കുന്ന പല സ്ത്രീ വിഭാഗങ്ങളുമുണ്ട്. ഒരു സ്ത്രീയുടെ വിശുദ്ധി മുഴുവന്‍ ഒരു നേര്‍ത്ത പാടയിലാണെന്ന വിശ്വാസിയ്ക്കുന്നവര്‍ക്കു മുന്നില്‍ കുററക്കാരല്ലാതെ വന്നിട്ടും കുനിഞ്ഞു നില്‍ക്കേണ്ടി വന്നവര്‍.

കന്യകാത്വം തെളിയിക്കല്‍ പണ്ടു കാലത്ത്, എന്തിന് ഇപ്പോള്‍ പോലും പലയിടങ്ങളിലും പിന്‍തുര്‍ന്ന പോരുന്ന ഒന്നാണ്. ആദ്യ ബന്ധത്തിലെ രക്തക്കറയാണ് കന്യകാത്വം തെളിയിക്കാനുള്ള വഴിയായി സമൂഹം അംഗീകരിച്ചിരിയ്ക്കുന്നത്. പ്രാകൃത സമൂഹത്തില്‍ വിവാഹിതയായ സ്ത്രീയുടെ കന്യകാത്വം തെളിയിക്കാന്‍ പല പരീക്ഷണങ്ങളും നടത്തിയിരുന്നു.

ആര്‍ത്തവ പാഡിലൂടെ ലഹരി തേടുന്നവര്‍ആര്‍ത്തവ പാഡിലൂടെ ലഹരി തേടുന്നവര്‍

പണ്ട് കിടക്കവിരിയിലെ രക്തക്കറ വരന്റെ അമ്മയും ബന്ധുക്കളുമെല്ലാം പരിശോധിയ്ക്കുന്ന രീതിയിലെ ചില അനാചാരങ്ങള്‍ നില നിന്നിരുന്നു. ലോകം വളര്‍ന്നുവെന്ന് അവകാശപ്പെടുന്ന ഇക്കാലത്തും ഇത്തരം പ്രാകൃത ആചാരങ്ങള്‍ പിന്‍തുടര്‍ന്നു വരുന്നവരുണ്ടെന്നതാണ് വാസ്തവം.

ഇപ്പോഴും ഇന്ത്യയിലെ ഒരിടത്ത് നടന്നു വരുന്ന ഇത്തരം കാര്യങ്ങളെ കുറിച്ചറിയൂ, അടുത്തിടെ ശ്രദ്ധ പിടിച്ചു പറ്റിയ റിപ്പോര്‍ട്ടാണിത്.

മഹാരാഷ്ട്രയിലെ കഞ്ചര്‍ബട്ട്

മഹാരാഷ്ട്രയിലെ കഞ്ചര്‍ബട്ട്

ഇപ്പോഴും മഹാരാഷ്ട്രയിലെ കഞ്ചര്‍ബട്ട് എന്ന ഒരു പ്രത്യേക സമുദായത്തില്‍ ഇത്തരം കന്യകാത്വ പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവിടെ വിവാഹ ശേഷം വധുവിനേയോ വരനേയോ വിവാഹ ശേഷം മുറിയേയ്ക്ക് അയക്കുന്നു. ഒപ്പം വരന്റെ കയ്യില്‍ ഒരു വെള്ളത്തുണിയും നല്‍കും. വധുവിന്റെ കന്യകാത്വം വരന്‍ പിറ്റേന്ന് ബന്ധുക്കള്‍ക്കു മുന്നില്‍ തെളിയിക്കേണ്ടതിന്റെ സാക്ഷ്യപത്രമാണ് ഈ വെള്ളത്തുണി.

വധുവിന്

വധുവിന്

വധുവിന് ശരീരത്തി്ല്‍ മുറിവുണ്ടാക്കി കന്യകാത്വത്തിന്റേതല്ലാത്ത രക്തം തുണിയിലാക്കാന്‍ കഴിയാതിരിയ്ക്കാന്‍ വധു ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്താന്‍ വധുവിന്റെ ദേഹപരിശോധന നടത്തിയാണ് വധുവിനെ മുറിയിലേയ്ക്കു വിടുക. പിറ്റേന്നു രാവിലെ രക്തം പുരണ്ട ഈ വെള്ളക്കഷ്ണം തുണി വരന്‍ വരന്റെ അമ്മയെ കാണിയ്ക്കണം. ഇതാണ് കന്യകാത്വപരീക്ഷണം.

ആദ്യരാത്രിയില്‍

ആദ്യരാത്രിയില്‍

ആദ്യരാത്രിയില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടു നേരിടേണ്ടി വരുന്ന ദമ്പതിമാരെ ഇതിലേയ്‌ക്കെത്തിയ്ക്കാന്‍ പോണ്‍ വീഡിയോ കാണിയ്ക്കുകയോ ബന്ധുക്കളായ മറ്റു ദമ്പതിമാര്‍ ഇവരുടെ മുന്നില്‍ വച്ചു ബന്ധപ്പെടുകയോ ചെയ്യുന്ന രീതിയും ഇവിടെയുണ്ട്.

പിറ്റേന്ന്‌

പിറ്റേന്ന്‌

പിറ്റേന്ന്‌ ഗ്രാമത്തില്‍ സഭ കൂടി ഗ്രാമമുഖ്യന്‍ വരനോട് വധു ഉപയോഗിക്കപ്പെട്ടതാണോ അല്ലയോ എന്ന കാര്യം എല്ലാവരുടേയും മുന്നില്‍ വച്ച് അന്വേഷിച്ചറിയുന്നു. രക്തം കണ്ടില്ലെങ്കില്‍ ഇവള്‍ കളങ്കിതയാണെന്ന വിധയും ചുമത്തുന്നു. എന്നാല്‍ ഈ സദസില്‍ പുരുഷന്‍ കളങ്കിതനോയെന്ന ചോദ്യം വരുന്നില്ല. ഇന്നത്തെ സമൂഹത്തിന്റെ ഒരു നേര്‍രേഖയെന്നു വേണമെങ്കില്‍ പറയാം. കാരണം ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ സ്ത്രീയുടെ കന്യകാത്വം എന്ന സങ്കല്‍പം നില നില്‍ക്കുന്നു. എത്ര അഭ്യസ്ത വിദ്യരാണെങ്കിലും മനസില്‍ ഇപ്പോഴും ഇത്തരം ചിന്തകള്‍ വച്ചു പുലര്‍ത്തുന്നവര്‍ ഏറെയാണ്, സ്ത്രീ പുരുഷ ഭേദമില്ലാതെ.

ഈ തെറ്റിന് പിഴയൊടുക്കേണ്ടി വരുന്നത്

ഈ തെറ്റിന് പിഴയൊടുക്കേണ്ടി വരുന്നത്

ഈ തെറ്റിന് പിഴയൊടുക്കേണ്ടി വരുന്നത് വധുവിന്റെ വീട്ടുകാരാണ്. ഇതും പോരാതെ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന പണം നല്‍കാനും ഇവര്‍ നിര്‍ബന്ധിതരാകും. പിന്നീടുള്ള കാലം ഭാര്യയെങ്കിലും ഭര്‍തൃ ഗൃഹത്തിലെ പീഡനങ്ങളും കുത്തുവാക്കുകളും സഹിച്ചു കഴിയുക എന്നതാകും, ഇവരുടെ വിധി.

 ആചാരത്തിന്റെ പേരില്‍

ആചാരത്തിന്റെ പേരില്‍

ഈ ഒരു ആചാരത്തിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും നിഷേധിയ്ക്കപ്പെടുന്ന ഏറെ പെണ്‍കുട്ടികളുള്ള ഒരു സ്ഥലമാണിത്. സ്‌കൂളില്‍ ആണ്‍കുട്ടികളുണ്ടെങ്കില്‍ തങ്ങളുടെ പെണ്‍കുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുമെന്നും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമെന്നും കരുതി കരുതല്‍ എന്ന നിലയില്‍ പെണ്‍കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടാത്തവര്‍ ഏറെയുണ്ട്, ഇവിടെ.

സെക്‌സിലൂടെയല്ലാതെയും

സെക്‌സിലൂടെയല്ലാതെയും

സെക്‌സിലൂടെയല്ലാതെയും സ്ത്രീയുടെ കന്യാചര്‍മം നഷ്ടപ്പെടാന്‍ സാധ്യതകളേറെയുണ്ടെന്ന ശാസ്ത്ര സത്യം ഇപ്പോഴും പലരും അംഗീകരിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. സ്‌പോട്‌സ് പോലുള്ള കഠിന വ്യായാമങ്ങളിലൂടെ നഷ്ടപ്പെടാവുന്ന നേര്‍ത്ത പാടയാണ് ഹൈമെന്‍ അഥവാ കന്യാചര്‍മം. ഇതു കൊണ്ടു തന്നെ ഈ ഒരു പാടയുടെ പേരില്‍ സ്ത്രീയെ കളങ്കപ്പെട്ടവള്‍ എന്നു ചാര്‍ത്തെഴുതി മാറ്റി നിര്‍ത്താനാകില്ല.

English summary

Strange Virginity Tests That Carried Out Even Today

Strange Virginity Tests That Carried Out Even Today, Read more to know about,
X
Desktop Bottom Promotion