ആദ്യരാത്രിയിലറിഞ്ഞു അയാള്‍ സ്വവര്‍ഗ്ഗാനുരാഗിയെന്ന്

By: Jibi Deen
Subscribe to Boldsky

21-ാം നൂറ്റാണ്ടിൽ ജനാധിപത്യപരമായി ജീവിക്കുന്നവരാണ് നാമെന്ന് എത്ര തവണ പറയാറുണ്ട് എന്നറിയില്ല , എന്നിരുന്നാലും പലപ്പോഴും ബലാത്സംഗവും വൈവാഹികതയും ദുരുപയോഗം ചെയ്യുന്ന ആളുകൾ ദിവസവുംനമുക്ക് മുന്നിലൂടെ കടന്നുപോകുന്നുണ്ട് . വിവാഹശേഷം ഭര്‍ത്താവും കുടുംബവുമായി കഴിഞ്ഞ് കൂടാന്‍ ആഗ്രഹിച്ച നേഹക്ക് സംഭവിച്ചത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ആദ്യ രാത്രിയില്‍ തന്നെ ഭര്‍ത്താവില്‍ നിന്ന് അവള്‍ക്ക് കേള്‍ക്കേണ്ടി വന്നത്.

ഈ ലേഖനത്തിൽ, സമൂഹത്തിനുവേണ്ടി ജീവൻ നൽകിയ ഒരു പെൺകുട്ടിയുടെ യഥാർത്ഥ ജീവിത കഥ ഞങ്ങൾ പങ്കുവയ്ക്കുന്നു. നിശബ്ദമായി വേദന അനുഭവിച്ച അവൾ ഒരു പുഞ്ചിരിയോടെ അവളുടെ അവസ്ഥയെക്കുറിച്ച് പറയുന്നു. നേഹയ്ക്ക് സംഭവിച്ചത് എന്താണെന്ന് നോക്കാം. പഠിക്കാൻ മിടുക്കിയായ ഒരു കുട്ടിയായിരുന്നു അവൾ.

23 ആം വയസ്സിൽ അവൾ വിവാഹിതയായി...

23 ആം വയസ്സിൽ അവൾ വിവാഹിതയായി...

സാധാരണ മധ്യവർഗ്ഗ കുടുംബങ്ങളിൽ മിക്കതും, ബിരുദത്തിനുശേഷം പെൺകുട്ടികൾ വിവാഹിതരാകുന്നതായി പലപ്പോഴും കാണാം. കുടുംബത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ ഇത് പലപ്പോഴും ചെയ്യപ്പെടും

മൂത്തകുട്ടി

മൂത്തകുട്ടി

മൂത്തകൂട്ടിയാണ് ത്യാഗത്തിനു ബലിയാടാകുന്നത്. നാം എത്രപേർ ഈ വസ്തുതയോട് യോജിക്കുന്നു എന്നറിയില്ല. മൂത്തകുട്ടികളാണ് മിക്കപ്പോഴും ഇതിൽ ബലിയാടാകുന്നത്. അവരുടെ സ്വപ്‌നങ്ങൾ അണയുന്നു.ചെറുപ്പത്തിൽ വിവാഹം കഴിക്കുന്നതോടെ അവരുടെ പഠിത്തം മുടങ്ങുന്നു. ഇളയ കുട്ടികൾക്ക് വേണ്ടി അവരുടെ സ്വപ്‌നങ്ങൾ തകർക്കുന്നു.

കുടുംബത്തിന് വേണ്ടി

കുടുംബത്തിന് വേണ്ടി

കുടുംബത്തിന് വേണ്ടി അവരുടെ സ്വപ്‌നങ്ങൾ ത്യജിക്കേണ്ട പല അപ്രതീക്ഷിത സാഹചര്യങ്ങളും ഉണ്ടാകുന്നു. നേഹ അത്തരമൊരു ഉദാഹരണമാണ്. 3 മക്കളിൽ മൂത്ത കുട്ടിയായതിനാൽ , മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വിവാഹം കഴിച്ചു. ഒരു കുഴിയിൽ വീഴുന്നതായി അവൾക്ക് അറിയില്ലായിരുന്നു, അത് നരകത്തിനു തുല്യമായിരുന്നു. അവരുടെ വിവാഹ രാത്രിയിൽ ആ മനുഷ്യൻ രഹസ്യമായി അത് വെളിപ്പെടുത്തി.

സ്വവര്‍ഗ്ഗാനുരാഗി

സ്വവര്‍ഗ്ഗാനുരാഗി

അവൻ ഒരു ഗേ / സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് അവളോട് വെളിപ്പെടുത്തി. നേരത്തെ വിവാഹിതയാകാൻ അവൾ സമ്മതിച്ചിരുന്നില്ലെങ്കിലും,അവളുടെ വിധിയെ അവൾക്ക് അംഗീകരിക്കേണ്ടി വന്നു.കാരണം അവൾ കുടുംബത്തിലെ ഉത്തരവാദിത്വമുള്ള ഒരു മുതിർന്ന പെൺകുട്ടിയാണ്.

വിവാഹദിനം തന്നെ

വിവാഹദിനം തന്നെ

വിവാഹദിനം തന്നെ അവളുടെ ലോകം കീഴ്‌മേൽ മറിഞ്ഞു.ലോകത്തിനു മുന്നിൽ അത് മറച്ചുവയ്ക്കനായിരുന്നു അവൻ അവളെ വിവാഹം കഴിച്ചത്.(കാരണം ലോകം ഇതുവരെ പൂർണ്ണമായും സ്വവര്‍ഗ്ഗാനുരാഗികളെ അംഗീകരിച്ചിട്ടില്ല.)

 എല്ലാം വിധി

എല്ലാം വിധി

അവൻ മോശമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവൾ അവനോടൊപ്പം ജീവിച്ചു.നാലു ചുമരുകൾക്കുള്ളിരുന്ന് അവൾ കരഞ്ഞു.ആ നരഗത്തിനു വെളിയിൽ അവൾ സന്തോഷവതിയായി അഭിനയിച്ചു.അവനുമായുള്ള വിവാഹ ബദ്ധം വേർപെടുത്താൻ അവൾ ആഗ്രഹിച്ചുവെങ്കിലും സഹോദരങ്ങളെക്കുറിച്ചു ഓർത്തപ്പോൾ അതും വേണ്ടെന്നു വച്ചു

 കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി

കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി

തന്റെ ഇളയ സഹോദരങ്ങൾ സന്തോഷമായിരിക്കണമെന്ന് അവൾ ആഗ്രഹിച്ചു. വിമർശന സ്വഭാവമുള്ള ഒരു സമൂഹത്തിൽ ജീവിക്കുന്നതിനാൽ നേഹ ബന്ധം വേർപെടുത്താൻ ഭയപ്പെട്ടു.ആളുകളുടെ ചോദ്യങ്ങൾക്കു മുന്നിൽ തന്റെ കുടുംബവും സഹോദരങ്ങളും വിഷമിക്കുമെന്ന് അവൾ കരുതി. അവൾ കൂടുതൽ കൂടുതൽ കഷ്ടപ്പെടുകയും വിഷമിക്കയും ചെയ്തു.

 ദേഹോപദ്രവം

ദേഹോപദ്രവം

അവളുടെ രണ്ടു സഹോദരങ്ങളും വിവാഹിതരാകുന്നതുവരെ ഭർത്താവിന്റെ അടിയെല്ലാം അവൾ സഹിച്ചു.ഒരു ദിവസം ഈ അശ്ലീലബന്ധം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചു.അങ്ങനെ അത് സംഭവിച്ചു. വർഷങ്ങളായി അവൾ കാത്തിരുന്നത് സംഭവിച്ചു.

 വിവാഹമോചനം

വിവാഹമോചനം

ഈ ബന്ധം അവസാനിപ്പിക്കാനായി അവൾ 5 വര്ഷങ്ങളായി കാത്തിരുന്നു.അന്ന് മദ്യപിച്ചെത്തി അയാൾ അവളെ മർദ്ദിച്ചു. അങ്ങനെ അടിയിൽ അവളുടെ ജീവിതം തന്നെ മാറിമറിഞ്ഞു.

ഈ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്

ഈ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്

നേഹയ്ക്ക് തന്റെ ജീവിതം ജീവിക്കാൻ കഴിയാത്തതുപോലെ,നമ്മുടെ സമൂഹത്തിൽ ജീവിതം ത്യജിക്കുന്ന നിരവധി സ്ത്രീകൾ ഉണ്ട്.സമൂഹത്തിന്റെയും ബന്ധുക്കളുടെയും സമ്മർദ്ദത്തിന് മുന്നിൽ ജീവിക്കുന്നവർ....എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല.നമ്മൾ വായിക്കുന്നു,മറക്കുന്നു. എന്നാൽ ഇതിനു മാറ്റം വരുത്താൻ നിങ്ങൾ ശ്രമിക്കുമോ?

English summary

She Sacrificed Her Life For The Sake Of Society

This is the heart-breaking story of the girl who silently suffered for a year and all this was for a reason; and that was for the sake of the society and world
Story first published: Friday, February 2, 2018, 17:06 [IST]
Subscribe Newsletter