For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യായികരണങ്ങള്‍ പറയുന്നവര്‍ ശ്രദ്ധിക്കുക

നാം തേടുന്ന ഒഴികഴിവുകളും ന്യായീകരണങ്ങളുമൊക്കെ എന്താണെന്നു പരിശോധിക്കുന്നതു നല്ലതാണ്.

By Belbin Baby
|

നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍വേണ്ടി എന്തെല്ലാം മുടന്തന്‍ ന്യായങ്ങളാണു നാം പലപ്പോഴും കണ്ടെത്താറുള്ളത്! അതുപോലെ, ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്യാന്‍വേണ്ടിയും എന്തെല്ലാം ഒഴികഴിവുകള്‍ നാം കണ്ടെത്തുന്നു! എന്നാല്‍, ഓരോതവണയും ഒഴികഴിവുകള്‍ കണ്ടെത്തുമ്പോള്‍ നാം നമ്മെത്തന്നെ സ്വയം വിധിക്കുകയാണ് എന്ന് നാം ഓര്‍മിക്കാണം. അനുദിന ജീവിതത്തില്‍ നാം ചെയ്യേണ്ടകാര്യങ്ങള്‍ ചെയ്യാതിരിക്കാനും ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്യാനും നാം തേടുന്ന ഒഴികഴിവുകളും ന്യായീകരണങ്ങളുമൊക്കെ എന്താണെന്നു പരിശോധിക്കുന്നതു നല്ലതാണ്.

F

ജോലിയില്‍ അലസത പ്രകടിപ്പിക്കുന്ന ഒരു വ്യ്കതിയോടെ അയാളുടെ ജോലി ശരിയാകാത്തത് എന്താണെന്നു ചോദിച്ചാല്‍ അലസതമൂലമാണ് തന്റെ ജോലി ശരിയാകാത്തത് എന്നയാള്‍ പറയുമോ? തീര്‍ച്ചയായും ഇല്ല അയാള്‍ തന്റെ ജോലിസാഹചര്യങ്ങളെയും പണിയായുധങ്ങളെയുമായിരിക്കും പഴിചാരുക? അവസരത്തിനെത്ത് നമുക്കാവശ്യമുള്ളപോലെ ഒഴികഴിവുകളും ന്യായീകരണങ്ങളുമൊക്കെ കണ്ടുപിടിക്കുക നമുക്കെളുപ്പമാണ്.
df

എന്നാല്‍, ഈ ഒഴികഴിവുകളും ന്യായീകരണങ്ങളുമൊക്കെ നമുക്കു ജീവിതത്തില്‍ നമ്മള്‍ക്ക് ഒരു സാഹയവും ചെയ്യില്ല് എന്നതാണ് സത്യം. കാരണം എന്തിനും ഏതിനും ഒഴികഴിവുകള്‍ പറയുന്ന മമ്മള്‍ നമ്മുടെ അലസ സ്വഭാവത്തെ മാറ്റാതെ അതിനെ പ്രത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിനെക്കുറിച്ച് എത്രകാലം നമുക്ക് ഒഴികഴിവ് പറയാന്‍ സാധിക്കും? നാം ചെയ്യരുതാത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുന്നതിനെക്കുറിച്ച് എത്രനാള്‍ നമുക്കു സ്വയം ന്യായീകരിച്ചുകൊണ്ടു ജീവിക്കാനാകും?
FD

ആത്മാഭിമാനവും നട്ടെല്ലും ഇല്ലാത്ത വ്യക്തികളാണ് ഓരോരോ കാര്യങ്ങള്‍ക്കുവേണ്ടി ഓരോരോ രീതിയിലുള്ള ന്യായീകരണം അന്വേഷിച്ചുപോവുക. എന്നാല്‍, തന്റേടവും ധര്‍മബോധവുമുള്ള മനുഷ്യര്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടരീതിയില്‍ ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍, തങ്ങള്‍ക്കു കുറവുകള്‍ വന്നാല്‍പ്പോലും അവ ഏറ്റുപറയാനും അവ പരിഹരിക്കാനും അവര്‍ തയാറാകും എന്നതാണ് അവരുടെ പ്രത്യേകത.

c

അലസതയെ പൂര്‍ണ്ണമായു ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക എന്നത് തന്നെയാണ് ഒഴികഴിവുകള്‍ പറയുന്ന ശീലം പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള പ്രധാന വഴി. അലസ ഉപേകഷിച്ച് ജീവിതത്തിലെയും ജോലിസ്ഥലത്തെയും ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടെ ചെയ്യുകയാണെങ്കില്‍ നമ്മള്‍ക്ക് ആരോട് ന്യായികരണങ്ങള്‍ നിരത്തെണ്ടി വരികയില്ല. മറിച്ച് നമ്മളെക്കുറിച്ചും നമ്മളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റുള്ളവര്‍ക്ക് അഭിമാനം തോന്നുകയും ചെയ്യും.

fzv

നമ്മുടെ കുറവുകളിള്‍ ന്യായീകരണങ്ങള്‍ കണ്ടെത്താതിരിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. തെറ്റുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അതിനെ ന്യായികരിച്ച് നില്‍ക്കാന്‍ നമ്മള്‍ ശ്രമിക്കത്. സത്യത്തില്‍ എന്താണ് ആ തെറ്റുവരാന്‍ കാരണമെന്ന് മറ്റുള്ളവരുടെ മുന്നില്‍ പറയാനുള്ള ആര്‍ജ്ജവം നമ്മള്‍ കാണിക്കണം. മേലില്‍ അത്തരം തെറ്റുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെ ശ്രദ്ധിക്കെണ്ടതും നമ്മുടെ പ്രധാന കടമയായി കണക്കാക്കണം.

zsf

എന്തിനും ഏതിനും ഒഴികഴിവുകള്‍ പറയുന്ന ഒരാള്‍ക്ക് കുടുംബത്തിലോ ജോലിസ്ഥലത്തോ നല്ലപേര് സമ്പാദിക്കാന്‍ സാധിക്കുകയില്ല. തുടര്‍ച്ചയായ ന്യായവാദങ്ങള്‍ മറ്റുള്ളവരെ നമ്മില്‍ നിന്ന് അകറ്റുകയും ചെയ്യും. അതിനാല്‍ ജീവിതത്തില്‍ ന്യായീകരണങ്ങള്‍ നിരത്താതെ അലസതയെ പൂര്‍ണ്ണമായി ഉപേക്ഷിച്ച് നമ്മുക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാം. ഒഴികഴിവുകളുടെ പുറത്ത് നമ്മള്‍ക്ക് എത്രകാലം പിടിച്ചുനില്ക്കാന്‍ സാധിക്കും.

Read more about: insync life ജീവിതം
English summary

Stop Making Excuses

Getting late to work is perhaps the most common trait among every individual. And when that happens, excuses follow suit. Quite hilariously, it doesn't just stop there there. Redundancy is perhaps even more common and the excuses, well, they just don't stop and seemingly unique almost every time
X
Desktop Bottom Promotion