മഞ്ഞള്‍ കിഴികെട്ടി സൂക്ഷിക്കൂ, കടക്കെണി മാറും

Posted By:
Subscribe to Boldsky

വിശ്വാസങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരു കുറവുമില്ലാത്ത ഒന്നാണ്. എന്നാല്‍ വിശ്വാസം അമിതമാവുമ്പോഴാണ് അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. വിശ്വാസവും വിശ്വാസക്കേടും എല്ലാം ഓരോരുത്തരുടേയും ഇഷ്ടമാണ്. പലപ്പോഴും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല വിധത്തിലാണ് നമ്മുടെ മാനസിക നിലയെ പോലും ബാധിക്കുന്നത്. നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ സ്ഥിരസാന്നിധ്യമാണ് മഞ്ഞള്‍. ഔഷധഗുണം ധാരാളം ഉണ്ടെങ്കിലും വിശ്വാസത്തിന്റെ കൂടി പിന്തുണ മഞ്ഞളിന്റെ കാര്യത്തില്‍ ഉണ്ട്.

ഈ തെറ്റുകള്‍ നിങ്ങള്‍ക്ക് നരകം ഉറപ്പാക്കും

മഞ്ഞള്‍ ഇനി പറയുന്ന രീതിയില്‍ ഉപയോഗിച്ചാല്‍ അത് നമുക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. മഞ്ഞള്‍ വൃത്തിയായി കഴുകി കെട്ട് വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ വീട്ടില്‍ ശുദ്ധമായ സ്ഥലത്ത് സൂക്ഷിച്ച് നോക്കൂ. ഇത് നിങ്ങളിലെ പല പ്രയാസങ്ങളേയും അകറ്റി ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെ നേട്ടങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഉപയോഗിക്കുന്നതിനു മുന്‍പ്

ഉപയോഗിക്കുന്നതിനു മുന്‍പ്

ഉപയോഗിക്കുന്നതിനു മുന്‍പ് അത് ഉപയോഗപ്രദമാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. 108 തവണ തലയ്ക്കു ചുറ്റും സൂര്യഭഗവാനെ മനസ്സില്‍ ധ്യാനിച്ച് മഞ്ഞള്‍ ചുറ്റണം. അതിനു ശേഷം നിങ്ങള്‍ക്കത് ഉപയോഗിക്കാം. എന്നാല്‍ മാത്രമേ നമ്മള്‍ വിചാരിക്കുന്നതു പോലുള്ള ഫലം ഇതിന് ലഭിക്കുകയുള്ളൂ.

തുണിയില്‍ പൊതിഞ്ഞ് വെക്കാം

തുണിയില്‍ പൊതിഞ്ഞ് വെക്കാം

നല്ല വൃത്തിയുള്ള വെള്ളത്തുണിയില്‍ കഴുകി വൃത്തിയാക്കിയ ശേഷം പൊതിഞ്ഞ് വെക്കണം. ഇത് വീട്ടില്‍ ഏറ്റവും ശുദ്ധിയുള്ള സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. എത്രയൊക്കെ ഉണങ്ങിക്കഴിഞ്ഞാലും ഇത് വീട്ടില്‍ നിന്ന് മാറ്റരുത്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ചുറ്റും ഭാഗ്യം കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെഗറ്റീവ് എനര്‍ജി കളയാന്‍

നെഗറ്റീവ് എനര്‍ജി കളയാന്‍

നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. നമുക്ക് ചുറ്റും നെഗറ്റീന് എനര്‍ജി വരുമ്പോള്‍ അത് എല്ലാ വിധത്തിലും ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും ആണ് ഉണ്ടാക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മഞ്ഞള്‍ കഷ്ണം.

 ഭാഗ്യത്തിനായി

ഭാഗ്യത്തിനായി

മഞ്ഞളിന്റെ 9 ചെറിയ കഷ്ണങ്ങള്‍ ഉണക്കി അത് മാല പോലെ കോര്‍ത്ത് കൈയ്യില്‍ കെട്ടിയാല്‍ ഭാഗ്യം നിങ്ങളെ കടാക്ഷിക്കും എന്നാണ് പറയുന്നത്. മാത്രമല്ല ദുഷ്ടശക്തികളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും കരിമഞ്ഞളിന് കഴിയും എന്നാണ് വിശ്വാസം.

ജോലിയിലെ തടസ്സം മാറാന്‍

ജോലിയിലെ തടസ്സം മാറാന്‍

ജോലിസംബന്ധമായ തടസ്സം മാറിക്കിട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ഈ സൂക്ഷിച്ച് വെച്ചിരിക്കുന്ന മഞ്ഞള്‍ കൊണ്ട് നെറ്റിയില്‍ കുറി ചാര്‍ത്തിയാല്‍ എല്ലാ തരത്തിലുള്ള ദോഷങ്ങളും മാറും എന്നാണ് വിശ്വാസം. മാത്രമല്ല ഉദ്യോഗത്തിലെ തടസ്സം മാറുന്നതിന് എല്ലാ വിധത്തിലും ഇത് സഹായകമാണ്.

കരിങ്കണ്ണ്

കരിങ്കണ്ണ്

നമ്മുടെ നാട്ടില്‍ സാധാരണ പ്രചാരത്തിലുള്ള വാക്കാണ് കരിങ്കണ്ണ്. കരിങ്കണ്ണ് മാറാന്‍ മഞ്ഞള്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ് ഏത് വ്യക്തിയെയാണോ കരിങ്കണ്ണ് ബാധിച്ചിട്ടുള്ളത് അയാളെ ഉഴിഞ്ഞാല്‍ മതി ഏഴ് പ്രാവശ്യം.

രോഗശാന്തിയ്ക്ക്

രോഗശാന്തിയ്ക്ക്

രോഗശാന്തിയ്ക്കായും മഞ്ഞള്‍ ഉപയോഗിക്കാം. ശര്‍ക്കരയും മഞ്ഞളും മിക്‌സ് ചെയ്ത് രോഗിയെ ആപാദചൂഡം ഉഴിഞ്ഞ് കളയാം. ഇത് രോഗശാന്തി നല്‍കുന്നു. പെട്ടെന്ന് തന്നെ രോഗശാന്തി നല്‍കുന്നു എന്നതാണ് സത്യം.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയാണ് മറ്റൊരു പ്രശ്‌നം. സാമ്പത്തിക പ്രതിസന്ധി മാറ്റാനും ലക്ഷ്മീ സാന്നിധ്യത്തിനും മഞ്ഞളും സിന്ദൂരവും എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീ ദേവിയ്ക്ക് നല്‍കുന്നത് നല്ലതാണ്.

ബിസിനസ്സിലെ നഷ്ടം

ബിസിനസ്സിലെ നഷ്ടം

ബിസിനസ്സിനെ നഷ്ടമാണ് മറ്റൊന്ന്. അല്‍പം മഞ്ഞള്‍ മഞ്ഞത്തുണിയില്‍ പൊതിഞ്ഞ് ഓം വാസുദേവായ നമ: എന്ന മന്ത്രം ചൊല്ലി പൂജിയ്ക്കുന്നത് ബിസിനസ് മൂലമുണ്ടായ നഷ്ടത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് മൂലം ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വീട്ടുവാതില്‍ക്കല്‍ സൂക്ഷിക്കുന്നത്

വീട്ടുവാതില്‍ക്കല്‍ സൂക്ഷിക്കുന്നത്

വീട്ടുവാതില്‍ക്കല്‍ ഇത്തരത്തില്‍ മഞ്ഞള്‍ കിഴികെട്ടി സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നെഗറ്റീവ് എനര്‍ജി കളയുന്നതോടൊപ്പം എല്ലാ ദോഷങ്ങളേയും നീക്കുന്നതിനും സഹായിക്കുന്നു.

English summary

spiritual uses of Turmeric

Turmeric is used in many astrological remedies read on to know more
Story first published: Friday, April 27, 2018, 13:45 [IST]