For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം സോക്‌സിലെ ദുര്‍ഗന്ധം സമ്മാനിച്ച അപകടം

|

ഉപയോഗിച്ച സോക്‌സ് അലക്കി വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കാന്‍ തന്നെ പാടില്ല. അത്രയും ദുര്‍ഗന്ധമാണ് ആ സോക്‌സ് സമ്മാനിക്കുന്നത്. ഓര്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഛര്‍ദ്ദിക്കാന്‍ വരും. അത്രയും ദുര്‍ഗന്ധമാണ് ഉപയോഗിച്ച സോക്‌സില്‍ നിന്നും പുറത്തേക്ക് വരുന്നത്. അഴുക്കും വിയര്‍പ്പും എല്ലാം കൊണ്ടും ആകെ നനഞ്ഞ് കുതിര്‍ന്നതായിരിക്കും സോക്‌സ്. ഉപയോഗിച്ച് മുഷിഞ്ഞ സോക്‌സ് ഇനി മണത്ത് പോലും നോക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ ഭീകരതയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

<strong>Most read: ഈ മൃഗങ്ങളും പക്ഷികളും വീട്ടിലേക്ക് ഐശ്വര്യക്കേട്‌</strong>Most read: ഈ മൃഗങ്ങളും പക്ഷികളും വീട്ടിലേക്ക് ഐശ്വര്യക്കേട്‌

കാരണം ഉപയോഗിച്ച് അഴുക്കും വിയര്‍പ്പും പൊടിയും പിടിച്ച സോക്‌സ് മണത്ത് നോക്കിയ ആള്‍ക്ക് ലഭിച്ചത് സംതൃപ്തിയല്ല ശ്വാസകോശ അണുബാധയാണ്. ഉപയോഗിച്ച സോക്‌സ് സ്ഥിരമായി മണത്ത് നോക്കുന്നതിലൂടെ ഇയാള്‍ക്ക് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായി. ചൈനയിലാണ് ഇത്തരമൊരു വിചിത്രമായ ആരോഗ്യാവസ്ഥയുടെ കഥ പുറത്ത് വന്നിരിക്കുന്നത്. ഫുജിയാന്‍ പ്രവിശ്യയിലുള്ള ഒരു യുവാവിനാണ് ഇത്തരം ഒരു അവസ്ഥ ബാധിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ നോക്കാം.

 ഗുരുതരമായ അവസ്ഥ

ഗുരുതരമായ അവസ്ഥ

സ്ഥിരമായി തന്റെ മുഷിഞ്ഞ സോക്‌സ് ഇയാള്‍ മണത്ത് നോക്കുമായിരുന്നു. ചൈനയില്‍ ആണ് ഇത്തരമൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ശ്വാസകോശത്തില്‍ വളരെ ഗുരുതരമായ അണുബാധയാണ് ബാധിച്ചിരിക്കുന്നത്. ഇത് ശ്രദ്ധിക്കാതിരുന്നെങ്കില്‍ പലപ്പോഴും ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നെഞ്ച് വേദനയില്‍ തുടക്കം

നെഞ്ച് വേദനയില്‍ തുടക്കം

നെഞ്ച് വേദനയിലായിരുന്നു തുടക്കം. അതികഠിനമായ നെഞ്ച് വേദനയുമായി ഡോക്ടറെ കാണുന്നതിന് വേണ്ടിയാണ് ഇയാള്‍ എത്തിയത്. നെഞ്ചുവേദനയും കഠിനമായ ചുമയും ഇയാളെ വളരെയധികം അവശനാക്കിയിരുന്നു. ന്യൂമോണിയയാണെന്നയാരുന്നു ഡോക്ടറിന്റെ ആദ്യ കണ്ടെത്തല്‍. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്.

ജീവിത രീതിയില്‍ നിന്ന് കണ്ടെത്തി

ജീവിത രീതിയില്‍ നിന്ന് കണ്ടെത്തി

എന്നാല്‍ ഈ അവസ്ഥയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ഡോക്ടര്‍മാര്‍ അയാളുടെ ജീവിത രീതിയെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ഇതില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ദുശ്ശീലം ഇയാള്‍ക്കുണ്ടെന്ന് കണ്ടെത്തിയത്. മുഷിഞ്ഞ സ്വന്തം സോക്‌സ് മണപ്പിച്ച് നോക്കുന്ന ഒരു ശീലം ഇയാള്‍ക്കുണ്ടായിരുന്നു. ഇതായിരുന്നു രോഗത്തിന്റെ അടിസ്ഥാന കാരണം.

 സോക്‌സിലുണ്ടായിരുന്ന ഫംഗസ്

സോക്‌സിലുണ്ടായിരുന്ന ഫംഗസ്

സോക്‌സില്‍ ഉണ്ടായിരുന്ന ഫംഗസ് ആണ് ഇയാളുടെ ശ്വാസ കോശ അണുബാധക്ക് പിന്നിലെ പ്രധാന കാരണം എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എക്‌സറേ എടുത്തതിന് ശേഷമാണ് ഇത്തരമൊരുന നിഗമനത്തില്‍ ഡോക്ടര്‍ എത്തിയത്. രോഗം വെളിവായതോടെ കൃത്യമായ ചികിത്സ നല്‍കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞു.

രോഗപ്രതിരോധ ശേഷി ഇല്ലാതായി

രോഗപ്രതിരോധ ശേഷി ഇല്ലാതായി

ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധയുടെ ഫലമായി ഇയാളുടെ രോഗപ്രതിരോധ ശേഷിയും വളരെയധികം കുറഞ്ഞ് വരുന്നതായി അനുഭവപ്പെട്ടു. ചെരുപ്പിലുണ്ടായിരുന്ന ഫംഗസ് ആണ് രോഗകാരണം എന്നത് വളരെ ഞെട്ടിക്കുന്നതായിരുന്നു. സോക്‌സ് മണക്കുമ്പോള്‍ ഈ ഫംഗസ് ശ്വാസകോശത്തിലേക്ക് എത്തുന്നു. മാത്രമല്ല ഇദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതും രോഗത്തെ സങ്കീര്‍ണമാക്കിക്കൊണ്ടിരുന്നു.

എല്ലാവരും ശ്രദ്ധിക്കുക

എല്ലാവരും ശ്രദ്ധിക്കുക

ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല, ഇത്തരത്തില്‍ ഒരു ദുശീലമുണ്ടെങ്കില്‍ നാളെ നിങ്ങള്‍ക്കും സംഭവിക്കാവുന്ന ഒരു രോഗാവസ്ഥയാണ് ഇതെന്ന കാര്യം എല്ലാവരും ഓര്‍ക്കുക. ദുശ്ശീലങ്ങള്‍ തന്നെയാണ് നമ്മളെ അനാരോഗ്യത്തിലേക്ക് നയിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുകളില്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

English summary

Smelling His Own Socks Gave This Man Lung Infection

A man was admitted to hospital as he was affected by a bacteria which he inhaled from regular smelling of his own socks! Check out the details of this bizarre incident.
Story first published: Wednesday, December 19, 2018, 15:49 [IST]
X
Desktop Bottom Promotion