വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടോ,അറിയാം,കളയാം

Posted By:
Subscribe to Boldsky

നെഗറ്റീവ് എനര്‍ജി, പൊസററീവ് എനര്‍ജി എന്നിങ്ങനെ രണ്ടുതരം എനര്‍ജി നമുക്കു ചുറ്റുമുണ്ട്. നമുക്കു ചുറ്റും മാത്രമല്ല, നമ്മുടെ ഉളളിലും ഇത്തരം എനര്‍ജികളുണ്ട്. ഇത് പലപ്പോഴും നമുക്കു തിരിച്ചറിയാനാകില്ലെന്നു മാത്രം.

നെഗറ്റീവ് എനര്‍ജി നമ്മുടെ ജീവിതം തന്നെ ദുഷ്‌കരമാക്കുന്ന ഒന്നാണെന്നു പറയാം. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങില്‍ നമ്മെ ബാധിയ്ക്കുന്ന ഒന്ന്. നെഗറ്റീവ് ഊര്‍ജമെങ്കില്‍ സൈ്വര്യക്കേടുകളായിരിയ്ക്കും, കാര്യതടസമായിരിയ്ക്കും നമുക്കു ചുറ്റും.

പലപ്പോഴും നമ്മുടെ വീട്ടിലും ചുറ്റും നമ്മിലുമുള്ള നെഗറ്റീവ് ഊര്‍ജം നമുക്കുതന്നെ തിരിച്ചറിയാന്‍ കഴിയില്ലെന്നു വരും. എന്നാല്‍ ഇത് കൃത്യമായി വെളിവാക്കുന്ന ചില ലക്ഷണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

വീട്ടില്‍

വീട്ടില്‍

വീട്ടില്‍ എപ്പോഴു അസുഖകരമായ സംഭവങ്ങളും അന്തരീക്ഷവുമാണെങ്കില്‍, അതായത് അസുഖങ്ങള്‍, വഴക്കുകള്‍, നഷ്ടങ്ങള്‍ എന്നിവയുണ്ടാവുകയാണെങ്കില്‍ ഇത് നെഗറ്റീവ് ഊര്‍ജമാണ് കാണിയ്ക്കുന്നത്.

അസ്വഭാവിക പെരുമാറ്റം

അസ്വഭാവിക പെരുമാറ്റം

കുടുംബാംഗങ്ങളുടേയും വളര്‍ത്തുമൃഗങ്ങളുടേയും അസ്വഭാവിക പെരുമാറ്റം. പ്രത്യേകിച്ചും വളര്‍ത്തു മൃഗങ്ങളുടെ. ഇവയ്ക്ക് പെട്ടെന്നു തന്നെ അന്തരീക്ഷതരംഗങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിയ്ക്കും.

കുട്ടികള്‍

കുട്ടികള്‍

കുട്ടികള്‍ വഴി തെറ്റുന്നത് നെഗറ്റീവ് ഊര്‍ജത്തിന്റെ സ്വാധീനമാകാം. ചീത്ത കൂട്ടുകെട്ടുകളും ഒരുവിധത്തില്‍ നെഗറ്റീവ് ഊര്‍ജപ്രവാഹം തന്നെയാണ്.

ധനനഷ്ടമുണ്ടാകുന്നുവെങ്കില്‍

ധനനഷ്ടമുണ്ടാകുന്നുവെങ്കില്‍

പ്രത്യേക കാരണങ്ങളില്ലാതെ ധനനഷ്ടമുണ്ടാകുന്നുവെങ്കില്‍ ഇത് നെഗറ്റീവ് ഊര്‍ജമാണ് മുന്നില്‍ നില്‍ക്കുന്നതെന്നതിന്റെ വേറൊരു ഉദാഹരണമാണ്.

 ചെടികള്‍ നശിച്ചു പോകുന്നത്

ചെടികള്‍ നശിച്ചു പോകുന്നത്

വെള്ളമൊഴിച്ചിട്ടും വേണ്ട രീതിയില്‍ പരിപാലിച്ചിട്ടും ചെടികള്‍ നശിച്ചു പോകുന്നത് നെഗറ്റീവ് ഊര്‍ജം ചുറ്റിലുമെന്നതിന്റെ വേറൊരു ലക്ഷണമാണെന്നു വേണം, പറയാന്‍.

പണം, വസ്ത്രം, താക്കോല്‍, പേഴ്‌സ്

പണം, വസ്ത്രം, താക്കോല്‍, പേഴ്‌സ്

പണം, വസ്ത്രം, താക്കോല്‍, പേഴ്‌സ് എന്നിവ നഷ്ടപ്പെടുന്നതും നെഗറ്റീവ് ഊര്‍ജപ്രവാഹത്തെ സൂചിപ്പിയ്ക്കുന്നു.

മനസിന്

മനസിന്

മനസിന് ശാന്തിയില്ലാതിരിയ്ക്കുക, പ്രത്യേക കാരണങ്ങളില്ലെങ്കിലും സ്‌ട്രെസ് അനുഭവപ്പെടുക, സമാധാനമായി ഉറങ്ങാന്‍ കഴിയാതിരിയ്ക്കുക എന്നിവയെല്ലാം നെഗറ്റീവ് എനര്‍ജിയെ സൂചിപ്പിയ്ക്കുന്നവയാണ്.

അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും

അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും

നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അടിക്കടി അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും വരുത്തുന്നത് നെഗറ്റീവ് ഊര്‍ജപ്രവാഹമുണ്ടെന്നതിന്റെ മറ്റൊരു സൂചനയാണ് നല്‍കുന്നത്.

വെള്ളം

വെള്ളം

വീട്ടിലെ നെഗറ്റീവ് എനര്‍ജി തിരിച്ചറിയാന്‍ വെള്ളം കൊണ്ടു ചെയ്യാവുന്ന ഒന്നുണ്ട്. നല്ല വൃത്തിയുള്ള ഒരു ചില്ലുഗ്ലാസ് എടുക്കുക. ഇതില്‍ യാതൊരു പാടുകളോ കയ്യടയാളങ്ങളോ ഒന്നും പാടില്ല. ഇതില്‍ മൂന്നില്‍ ഒരു ഭാഗം കല്ലുപ്പും മൂന്നില്‍ രണ്ടുഭാഗം വൈറ്റ് വിനെഗറും ബാക്കി സാധാരണ വെള്ളവും ഒഴിയ്ക്കുക. ഇത് ഇളക്കരുത്.

ഈ ഗ്ലാസ്

ഈ ഗ്ലാസ്

ഈ ഗ്ലാസ് നെഗറ്റീവ് ഊര്‍ജമുണ്ടെന്നു നിങ്ങള്‍ക്കു തോന്നുന്നിടത്ത് വയ്ക്കുക. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇത് എടുക്കരുത്. ഒരു ദിവസത്തിനു ശേഷം ഇതിലെ വെള്ളത്തിന്റെ നിറം വ്യത്യാസപ്പെട്ടാല്‍ ഇത് നെഗറ്റീവ് ഊര്‍ജമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍

നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍

നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ പല വഴികളമുണ്ട്. വീട്ടില്‍ സാമ്പ്രാണിയോ ചന്ദനത്തിരിയോ കത്തിയ്ക്കുന്നതാണ് ഒരു വഴി. ഈ പുക എല്ലാ സ്ഥലത്തും ആക്കാം. അതായത് ഇതു കത്തിച്ച് എല്ലാ മുറികളിലും ഇത് കൊണ്ടുപോകാം.

 വാദ്യോപകരണം

വാദ്യോപകരണം

ഏതെങ്കിലും വാദ്യോപകരണം വായിക്കുന്നത് ചുറ്റും മനസിലും ഉള്ള നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ സഹായിക്കും.പാട്ട് ഉറക്കെ വയ്ക്കുന്നതും നല്ലതാണ്‌

ഉറക്കെ ചിരിക്കുക

ഉറക്കെ ചിരിക്കുക

ഇതുപോലെ ഉറക്കെ ചിരിക്കുക, കൈ കൊട്ടുക ഇവയെല്ലാം നെഗറ്റീവ് ഊര്‍ജത്തെ ഒഴിവാക്കാന്‍ സഹായിക്കും.

കല്ലുപ്പ്

കല്ലുപ്പ്

കല്ലുപ്പ് മുറികളുടെ മൂലയ്ക്കു വയ്ക്കുന്നതും ഉപ്പുവെള്ളം കൊണ്ട് മുറികളില്‍ തളിയ്ക്കുന്നതും നെഗറ്റീവ് ഈര്‍ജം ഒഴിവാക്കാനുള്ള വഴിയാണ്.

തുളസി, ലാവെന്‍ഡര്‍, പെപ്പര്‍മിന്റ്, റോസമേരി

തുളസി, ലാവെന്‍ഡര്‍, പെപ്പര്‍മിന്റ്, റോസമേരി

തുളസി, ലാവെന്‍ഡര്‍, പെപ്പര്‍മിന്റ്, റോസമേരി തുടങ്ങിയ സസ്യങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള നല്ലൊരു വിദ്യയാണ്.

English summary

Signs You Are Surrounded By Negative Energy

Signs You Are Surrounded By Negative Energy, read more to know a bout,
Story first published: Thursday, February 15, 2018, 16:20 [IST]