Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
പെണ്ണിന്റെ നെറ്റി നോക്കി വിവാഹം കഴിയ്ക്കൂ
പെണ്ണിന്റെ നെറ്റി നോക്കി വിവാഹം കഴിയ്ക്കൂ
ലക്ഷണ ശാസ്ത്രം എന്ന ഒന്നു തന്നെയുണ്ട്. ശരീര പ്രത്യേകതകള്‍ നോക്കി കാര്യം വിവരിയ്ക്കുന്ന ചിലത്.
ശരീര ലക്ഷണങ്ങള്‍ ഒരു വ്യക്തിയ്ക്കു ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നു വിവരിയ്ക്കുന്നുമുണ്ട്. ഇത് പുരുഷന്റെയും സ്ത്രീയുടേയും കാര്യത്തില്‍ വ്യത്യാസവുമാണ്. സ്ത്രീയ്ക്കു ഭാഗ്യകരമായ ശരീര ലക്ഷണമല്ല, പുരുഷന്റേത്.
ലക്ഷണ ശാസ്ത്രം സ്ത്രീയെ ഭാഗ്യമുള്ളവളായി വിവരിയ്ക്കുന്ന ചിലതുണ്ട്. ഇതുപോലെ നിര്‍ഭാഗ്യവും. ഭാഗ്യ ലക്ഷണങ്ങളുള്ള സ്ത്രീ ഭാഗ്യം കൊണ്ടു വരുമെന്നും പറയുന്നു.
ലക്ഷണ ശാസ്ത്രപ്രകാരം സ്ത്രീയെ ഭാഗ്യവതിയാക്കുന്ന ലക്ഷണങ്ങളെക്കുറിച്ചറിയൂ

പുരികങ്ങള്‍
നല്ല കറുപ്പുനിറത്തില്‍ വില്ലുപോലെ വളഞ്ഞ പുരികങ്ങള്‍ സ്ത്രീകള്‍ക്കു പൊതുവേ ഭാഗ്യദായകമാണെന്നാണ് പറയുന്നത്. ബ്രൗണ്‍ നിറത്തില്‍ രോമമുളള പുരികം, കട്ടി കുറഞ്ഞ കുറച്ചു രോമങ്ങള്‍ മാത്രമുള്ള പുരികം, നേര്‍രേഖയില്‍ കട്ടിയുള്ള പുരികം, കൂട്ടുപുരികം, നീളത്തില്‍ രോമമുള്ള പുരികം, രോമങ്ങളില്ലാത്ത പുരികം, വല്ലാതെ വളഞ്ഞ പുരികം എന്നിവയും സ്ത്രീയ്ക്കു നല്ല ലക്ഷണമെല്ല. ഇതെല്ലാം ഭാഗ്യമില്ലാത്ത സ്ത്രീ ലക്ഷണങ്ങളാണ്.

കണ്ണ്
തേന്‍ നിറത്തിലെ കൃഷ്ണമണിയുള്ള സ്ത്രീയെങ്കില്‍ പണമാണ് ഫലം. ഭര്‍ത്തൃസുഖവും സന്താനസുഖവും ഫലമായി പറയുന്നു. ഉരുണ്ട ആകൃതിയിലെ കണ്ണുകളെങ്കില്‍ പരപുരുഷന്മാരില് താല്പര്യമുള്ള തരമാണെന്നു ഫലം. പ്രാവിനെപ്പോലെ വിളറിയ കണ്ണുകളെങ്കില്‍ സെക്സ് താല്പര്യമില്ലാത്ത, കൗശലക്കാരിയായ സ്ത്രീയെന്നു പറയാം. ചുവപ്പു നിറമുള്ള കണ്ണുകളുള്ള സ്ത്രിയെങ്കില് ഭര്‍ത്താവിന് ദോഷമാണ്.

കണ്പീലികള്
സ്ത്രീയുടെ കണ്പീലികള് നീളം കുറഞ്ഞതും നല്ല കട്ടിയും മൃദുവും കറുപ്പുമുള്ളതുമാണെങ്കില് ഭര്‍ത്താവിന് ഏറെ പ്രിയപ്പെട്ട സ്ത്രീയെന്നാണ് അര്‍ത്ഥം. മറ്റുള്ളവര്‍ ഏറെ ബഹുമാനിയ്ക്കുന്ന സ്ത്രീയുമാകും.

സ്ത്രീയുടെ കീഴ്ച്ചുണ്ടുകള്‍
സ്ത്രീയുടെ കീഴ്ച്ചുണ്ടുകള്‍ ചുവപ്പും മൃദുവും നടുഭാഗത്ത് വര, അതായത് രണ്ടുചുണ്ടുകളും കൂടിച്ചേരുന്ന അടയാളം വ്യക്തവുമാണെങ്കില്‍ ഭാഗ്യസൂചനയാണ്.സ്ത്രീയുടെ താടി മാംസളവും മൃദുവായതും രോമരഹിതമവുമാണെങ്കില് ഭാഗ്യമാണ്. ഫലം. രോമമുള്ള താടി സ്ത്രീകള്‍ക്ക് പൊതുവേ നിര്ഭാഗ്യലക്ഷണമാണ്. സ്ത്രീയുടെ വായിലെ പല്ലുകള്‍ മുകളിലും താഴെയും ഒരുപോലെയും ചെറുതും തിളക്കമുള്ളതും 32 എണ്ണവുമെങ്കില് നല്ല സ്ത്രീ ലക്ഷണമായി കണക്കാക്കാം.

കവിള്
തുടുത്ത കവിളുകളുള്ള സ്ത്രീകളാണ് പൊതുവേ ഭാഗ്യവതികള്‍. ഇതുപോലെ നുണക്കുഴിയില്ലാത്ത കവിളുകളാണ് പൊതുവേ സ്ത്രീകള്‍ക്കു ഭാഗ്യമെന്നു പറയാം.മാംസളമായ, റൗണ്ട് ആകൃതിയില്‍ അല്പം ഉയര്‍ന്ന കവിള്‍ത്തടമുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്. എന്നാല്‍ അതേ സമയം ആണുങ്ങളെപ്പോലെയുള്ള കവിളുകളുള്ള സ്ത്രീകള്‍ നിര്ഭാഗ്യവതികളും. കവിളിലെ കാക്കാപ്പുള്ളി പൊതുവെ സ്ത്രീകള്‍ക്കു ഭാഗ്യലക്ഷണമെന്നാണ് കണക്കാക്കപ്പെടുന്നത്. കവിളിലെ മറുകുള്ള സ്ത്രീകള്‍ക്ക് നല്ല കുടുംബജീവിതമുണ്ടാകും. മാത്രമല്ല, ഇവര്‍ പാചകവൈദഗഗ്ധ്യമുള്ള സ്ത്രീകളുമായിരിയ്ക്കും.

നെറ്റി
മൂന്നു വിരല്‍ വീതിയുളള നെറ്റിയാണ് സ്ത്രീകള്‍ക്കു പൊതുവേ ഭാഗ്യകരം.അല്പം ഉയര്‍ന്ന നെറ്റിയും സ്ത്രീകള്‍ക്കു ഭാഗ്യദായകമാണ്.ചില സ്ത്രീകളുടെ നെറ്റിയില്‍ ത്രീശൂല ചിഹ്നമുണ്ടാകും. ഇത്തരക്കാരായ സ്ത്രീകളെ എല്ലാവരും ബഹുമാനിയ്ക്കുമെന്നു പറയപ്പെടുന്നു.അല്പം ഉയര്‍ന്ന മാംസളമായ നെറ്റിത്തടമുളള സ്ത്രീകളെങ്കില്‍ മോശമായ ചങ്ങാത്തവും അപകീര്‍ത്തിയുമാണ് ഫലം. നീളത്തിലുള്ള നെറ്റിത്തടമുള്ള സ്ത്രീയെങ്കില്‍ കുടുംബത്തിന് ചീത്തപ്പേരു കൊണ്ടുവരും. നെറ്റിയ്ക്കു നടുവിലായി മറുകുളള സ്ത്രീയെങ്കില്‍ ധാരാളം പണവും സന്തോഷവും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും ലഭിയ്ക്കും. ഇത്തരക്കാര്‍ക്ക് ഭര്‍ത്താവില്‍ നിന്നും സന്താനങ്ങളില്‍ നിന്നും എല്ലാ സന്തോഷങ്ങളും ലഭിയ്ക്കുകയും ചെയ്യും.

പാദങ്ങള്‍
സ്ത്രീയുടെ പാദങ്ങള്‍ മൃദുവും പിങ്ക് നിറത്തിലുമാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ പൊതുവേ ഭാഗ്യവതികളാണെന്നു പറയുന്നു. ഒരു സ്ത്രീ നടക്കുന്ന സമയത്ത് പൊടിയുയര്‍ത്തി നടക്കുകയാണെങ്കില്‍ ഫലം നല്ലതല്ല. ഇത്തരം സ്ത്രീകള്‍ കുലം മുടിയ്ക്കും. ഭര്‍ത്താവിനോട് വിശ്വാസവഞ്ചനയും കാണിയ്ക്കും.

മൂക്കിന്
മൂക്കിന് ചെറിയ ദ്വാരമുള്ള സ്ത്രീകള്‍ പൊതുവെ ഭാഗ്യവതികളാണെന്നു പറയപ്പെടുന്നു. മൂക്കിന്റെ അറ്റം വിസ്താരമേറിയതും തടിച്ചതുമാണെങ്കില് നിര്‍ഭാഗ്യമാണ് ഫലം. മൂക്കിന്റെ മുന്‍ഭാഗം വളഞ്ഞതും ചുവപ്പുമാണെങ്കില് വൈധവ്യം ഫലമായി പറയുന്നു.

ചെവി
നീളത്തിലുള്ള അതേ സമയം സര്‍കുലാര്‍ ആകൃതിയിലുള്ള ചെവി സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭാഗ്യലക്ഷണമാണ്. എന്നാല്‍ വീതി കൂടുതലുള്ള, ഞരമ്പ് പുറത്തു കാണുന്ന വിധത്തിലെ ചെവി നിര്‍ഭാഗ്യവും.

മുടി
തേന്‍ നിറത്തിലെ മുടിയുളള സ്ത്രീയും ഇരുണ്ട നിറത്തില്‍ കറുത്ത മുടിയോടു കൂടിയ സ്ത്രീയുംഭാഗ്യവതികളാണെന്നു സാമുദ്രികശാസ്ത്രം പറയുന്നു.



Click it and Unblock the Notifications