ജോലിക്കായി ലൈംഗിക സംതൃപ്തി പ്രതിഫലം

Posted By:
Subscribe to Boldsky

ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക പീഢനം ഇന്ന് തുടര്‍ക്കഥയാവുകയാണ്. എന്നാല്‍ പരാതി നല്‍കുന്നവരെ അടിച്ചമര്‍ത്തുന്ന അല്ലെങ്കില്‍ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നവരാണ് പലരും ഇന്ന്. ജോലി പോവുമെന്ന ഭയവും ഭാവിയും സമൂഹത്തില്‍ ഉണ്ടാവുന്ന നാണക്കേടും എല്ലാം ഭയന്ന് പലരും ഇതിനെതിരെ പ്രതികരിക്കാന്‍ പോലും മടിക്കുന്നു. തൊഴില്‍ സ്ഥലത്ത് പലപ്പോഴും സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുന്നുണ്ട്. ഇത് പലപ്പോഴും മേലുദ്യോഗസ്ഥരില്‍ നിന്നാണ് അനുഭവിക്കേണ്ടി വരുന്നതും. എന്നാല്‍ ചില സ്ഥാപനങ്ങളില്‍ നടക്കുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പല നല്ല സ്ഥാപനങ്ങളുടെ പേരും കൂടി ചീത്തയാവാന്‍ ഇടയാവുന്നു.

ലേബര്‍റൂമില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരത

തനിക്ക് ജോലി സ്ഥലത്തുണ്ടായ ലൈംഗിക മാനസിക പീഢനത്തിന്റെ അനുഭവം തുറന്ന് പറയുകയാണ് പേരുവെളിപ്പെടുത്താനാവാത്ത ഒരു പെണ്‍കുട്ടി. വളരെയധികം മാനസിക പിരിമുറുക്കത്തിന് പല പെണ്‍കുട്ടികളും ഇതിലൂടെ ഇരയാവുന്നുണ്ട്. ഇത്തരത്തില്‍ ജോലിസ്ഥലത്തുണ്ടായ മോശം അനുഭവം എത്രത്തോളം ആ പെണ്‍കുട്ടിയുടെ ജീവനേയും ജീവിതത്തേയും വളരെയധികം ബാധിക്കുന്നു. എന്തൊക്കെ അനുഭവമാണെന്ന് നോക്കാം.

വളരെ ചെറുപ്പത്തില്‍ തന്നെ ജോലി ലഭിച്ചു

വളരെ ചെറുപ്പത്തില്‍ തന്നെ ജോലി ലഭിച്ചു

വളരെ ചെറുപ്പത്തില്‍ തന്നെ ജോലി ലഭിച്ച പെണ്‍കുട്ടിയായിരുന്നു അവള്‍. സ്വന്തമായി അധ്വാനിച്ച് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് ആഗ്രഹമുള്ളവളായിരുന്നു അവള്‍. ഏകദേശം ഒരു വര്‍ഷത്തോളെ യാതൊരു കുഴപ്പങ്ങളും ഇല്ലാതെ ആ ജോലിയില്‍ അവള്‍ തൃപ്തയായിരുന്നു. എന്നാല്‍ പിന്നീടാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

പ്രശ്‌നങ്ങളുടെ തുടക്കം

പ്രശ്‌നങ്ങളുടെ തുടക്കം

ഒരു മീറ്റിംഗോടെയാണ് പ്രശനങ്ങള്‍ക്ക് തുടക്കമായത്. എന്തോ പ്രത്യേക ജോലി ആവശ്യത്തിനായി സീനിയറുടെ മുറിയിലേക്ക് അവരെ വിളിപ്പിക്കുകയും ചെയ്തു. മാത്രമല്ല ആ പെണ്‍കുട്ടിയേക്കാള്‍ ഇരട്ടി വയസ്സുള്ള വ്യക്തിയായിരുന്നു അവരുടെ സീനിയര്‍ ഓഫീസര്‍. സീനിയറുടെ റൂമിലെത്തിയ പെണ്‍കുട്ടിയെ വെറുതേ തുറിച്ച് നോക്കുക മാത്രമാണ് അയാള്‍ ചെയ്തത്.

പിന്നീടും അതേ സംഭവം

പിന്നീടും അതേ സംഭവം

ഇതേ സംഭവം വീണ്ടും പല തവണ ആവര്‍ത്തിക്കപ്പെട്ടു. റൂമിലെത്തുന്നതോടെ ഒന്നും പറയാതെ ഈ പെണ്‍കുട്ടിയെ തുറിച്ച് നോക്കുക മാത്രമായിരുന്നു ഇയാള്‍ ചെയ്ത് കൊണ്ടിരുന്നത്. ഇതില്‍ സഹികെട്ട് ഒരു ദിവസം പെണ്‍കുട്ടി ഇയാളുടെ കണ്ണില്‍ പെടാതെ മാറിനടക്കാന്‍ തുടങ്ങി. എങ്കിലും ഇതെല്ലാം സീനിയര്‍ ഓഫീസര്‍ കാണുന്നുണ്ടായിരുന്നു.

നേരിട്ടുള്ള സംഭാഷണം

നേരിട്ടുള്ള സംഭാഷണം

എന്നാല്‍ ഒരു ദിവസം മുറിയിലേക്ക് വിളിപ്പിച്ച് സീനിയര്‍ ഓഫീസര്‍ അവളോട് മോശമായ രീതിയില്‍ സംസാരിച്ചു. മാത്രമല്ല അവളെ കിടപ്പറയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആ ചോദ്യത്തോടെ തന്നെ അവള്‍ക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി. പേടിയോട് കൂടി വീട്ടിലെത്തിയ അവളെ കാത്തിരുന്നതാകട്ടെ അതിലും വലിയ വാര്‍ത്തയായിരുന്നു.

രാത്രിയിലെ കൂടിക്കാഴ്ച

രാത്രിയിലെ കൂടിക്കാഴ്ച

ഒരു ദിവസം ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചപ്പോള്‍ അവളുടെ ഫോണില്‍ ഒരു കാള്‍ വന്നു. തന്റെ പേടിസ്വപ്‌നമായ അയാള്‍ രാത്രി വീട്ടിലേക്ക് വരും എന്നതായിരുന്നു സന്ദേശം. ഇതില്‍ പേടിച്ചരണ്ട അവള്‍ക്ക് വീട്ടില്‍ മാതാപിതാക്കളോട് പോലും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

വീട്ടില്‍ ആ രാത്രി

വീട്ടില്‍ ആ രാത്രി

അന്ന് രാത്രി വീട്ടിലെത്തിയ അയാള്‍ അവളെ തുടര്‍ച്ചയായി ഫോണ്‍ ചെയ്യുകയും കാളിംഗ് ബെല്‍ അടിക്കുകയും ചെയ്തു. ഭയന്നു വിറച്ച അവള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരുന്ന ദിവസമായിരുന്നു അന്നത്തെ രാത്രി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അയാള്‍ എങ്ങോട്ടോ പോയി.

അടുത്ത ദിവസം ഓഫീസില്‍

അടുത്ത ദിവസം ഓഫീസില്‍

അടുത്ത ദിവസം ഓഫീസിലെത്തിയ അവളെ കാത്തിരുന്നത് ഭീഷണിയായിരുന്നു. ജോലിയില്‍ തുടരണം എന്നുണ്ടെങ്കില്‍ അയാള്‍ക്ക് വഴങ്ങിക്കൊടുക്കണം എന്നതായിരുന്നു അത്. എന്നാല്‍ അന്നത്തോട് കൂടി തന്റെ ജോലിയെന്ന സ്വപ്നത്തെ ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായി. എന്നാല്‍ കോണ്‍ട്രാക്റ്റ് കാലാവധി അവസാനിക്കാത്തതു കൊണ്ട് തന്നെ അവള്‍ക്ക് ജോലിയില്‍ നിന്നും പോവാന്‍ കഴിഞ്ഞില്ല.

 മേലുദ്യോഗസ്ഥന്‍

മേലുദ്യോഗസ്ഥന്‍

മേലുദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ചെയ്തിട്ടും ഇയാള്‍ക്ക് മുകളില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന സത്യം അവള്‍ക്ക് പിന്നീട് മനസ്സിലായി. പണത്തിനും അയാളുടെ അധികാരത്തിനും മുകളില്‍ ഒന്നും സംഭവിക്കില്ല എന്ന അവസ്ഥയിലേക്കെത്ത് കാര്യങ്ങള്‍.

രണ്ട് മാസത്തിനു ശേഷം

രണ്ട് മാസത്തിനു ശേഷം

എന്നാല്‍ രണ്ട് മാസത്തിനു ശേഷം അവളുടെ കോണ്‍ട്രാക്റ്റ് കാലാവധി അവസാനിക്കുകയും ആ നഗരം തന്നെ വിട്ടു പോവാന്‍ അവള്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെയെല്ലാം അവളെ തിരഞ്ഞ് അയാളുടെ കാള്‍ എത്തിയിരുന്നു എന്നതാണ് അവളെ നടുക്കിയത്. എത്രയൊക്കെ നമ്പറുകള്‍ മാറ്റിയാലും വീണ്ടും എങ്ങനെയെങ്കിലും നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്ന അവസ്ഥ വരെ എത്തി കാര്യങ്ങള്‍.

 വര്‍ഷങ്ങള്‍ക്ക് ശേഷവും

വര്‍ഷങ്ങള്‍ക്ക് ശേഷവും

വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതേ അവസ്ഥ തുടര്‍ന്നരുകയായിരുന്നു. എന്നാല്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത ധൈര്യത്തില്‍ നിന്ന് അവള്‍ അയാളെ ധൈര്യമായി നേരിട്ടു. ഇന്ന് യാതൊരു വിധത്തിലുള്ള ശല്യവും അയാളെക്കൊണ്ട് ഇല്ലെന്ന് അവള്‍ ചിരിച്ച് കൊണ്ട് പറയുന്നു.

English summary

She Forced To Choose Between Sleeping With her Senior Or Leaving her Job

She Forced To Choose Between Sleeping With her Senior Or Leaving her Job read on
Story first published: Thursday, January 18, 2018, 18:34 [IST]