തള്ളവിരല്‍ പറയും വല്ലാത്ത രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

കൈരേഖാശാസ്ത്രം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കയ്യു നോക്കി ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം പറയുന്ന ഒന്ന്. ഹസ്തരേഖാശാസ്ത്രം അഥവാ കൈരേഖാ ശാസ്ത്രം പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

ഹസ്തരേഖാശാസ്ത്രത്തില്‍ തന്നെ കൈവിരലുകള്‍ നോക്കി പല കാര്യങ്ങളും പറയാം. ഇതുപോലെ തന്നെ തള്ളവിരല്‍ നോക്കിയും പല കാര്യങ്ങളും വിശദീകരിക്കാനാകും.

തള്ളവിരലിന് പ്രധാനമായും മൂന്നു ഭാഗങ്ങളുണ്ട്. ഇവ നോക്കി പല കാര്യങ്ങളും പറയാനുമാകും. തള്ളവിരല്‍ പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ നിവര്‍ത്തിപ്പിടിയ്ക്കുമ്പോള്‍ ആദ്യം വരുന്ന ഭാഗം, അതായത് മുകളില്‍ നിന്നും തുടങ്ങി ആദ്യലൈന്‍ വരെയുള്ള ഭാഗം നീളമേറിയതെങ്കില്‍ സ്വയം പ്രചോദനമുള്‍ക്കൊള്ളുന്ന ആളെന്നാണ് അര്‍ത്ഥം. ഈ ഭാഗം ചെറുതെങ്കില്‍ പൊതുവെ ബലം കുറഞ്ഞ ആളെന്നര്‍ത്ഥം. ഇത് അല്‍പം സ്‌ക്വയര്‍ ആയാണ് ആകൃതിയെങ്കില്‍ ഇതിന് നിയമസംബന്ധമായ കാര്യങ്ങളില്‍ മിടുക്കരെന്നാണര്‍ത്ഥം. ഈ ഭാഗം വല്ലാതെ വീതിയേറിയതെങ്കില്‍ മര്‍ക്കടമുഷ്ടിക്കാരെന്നര്‍ത്ഥം.

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

മുകളില്‍ നിന്നും തുടങ്ങി ആദ്യവര മുതല്‍ രണ്ടാം വര വരെയുള്ള ഭാഗം നീളമേറിയതെങ്കില്‍ ബുദ്ധിയുള്ളവരെന്നാണ് അര്‍ത്ഥം. നല്ല നേതാക്കന്മാരായ ഇവര്‍ സാമൂഹ്യസേവനങ്ങളില്‍ മിടുക്കരുമാകും. ഈ ഭാഗം ചെറുതെങ്കില്‍ അവര്‍ ദീര്‍ഘവീക്ഷണമില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന തരമാകും.

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

രണ്ടാംവര മുതല്‍ മൂന്നാംവര വരെയുള്ള തള്ളവിലലിലെ ഭാഗം നീളമുണ്ടെങ്കില്‍ സുഹൃത്തുക്കളാല്‍ സനേഹിയ്ക്കപ്പെടുന്നവരാകും. എന്തു വിഷമങ്ങളിലും പുഞ്ചിരിച്ചു നില്‍ക്കുന്നവര്‍. ഈ ഭാഗം വല്ലാതെ വലുതെങ്കില്‍ സ്വഭാവദൂഷ്യം സൂചിപ്പിയ്ക്കുന്നു. തീരെ ചെറുതെങ്കില്‍ മുന്‍കോപവും.

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരലിന് നീളം കൂടുതലെങ്കില്‍ ഇത്തരക്കാര്‍ പൊതുവെ നേതൃഗുണമുള്ളവരാകും. മറ്റുള്ളവരെ നിയന്ത്രിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. അറിവുള്ള വിഭാഗത്തില്‍ പെട്ട ഇവര്‍ കഴിവും തലച്ചോറും ഏറെ പ്രധാനപ്പെട്ടതാണെന്നു കരുതുന്ന വിഭാഗത്തില്‍ പെടുന്നു.

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ ചെറുതെങ്കില്‍ ആത്മവിശ്വാസക്കുറവാണ് സൂചിപ്പിയ്ക്കുന്നത്. സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിയ്ക്കാത്തവര്‍. സെന്റിമെന്റ്‌സും വികാരങ്ങളുമാണ് ഇവരെ നയിക്കുന്നത്.

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരലിന്റെ മുകള്‍ ഭാഗം സ്‌ക്വയര്‍ ആകൃതിയെങ്കില്‍ ഇത്തരക്കാര്‍ കൂടുതല്‍ പണം ചെലവാക്കുന്നവരോ കൂടുതല്‍ ഭക്ഷണം കഴിയ്ക്കുന്നവരോ കൂടുതല്‍ ഷോപ്പിംഗ് ചെയ്യുന്നവരോ ആകും.

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ എളുപ്പത്തില്‍ മടക്കാന്‍ സാധിയ്ക്കുന്നവരെങ്കില്‍ ഇത്തരക്കാര്‍ വിശാലചിന്താഗതിയുള്ളവരാകും. ഠ വട്ടത്തിനു പുറമെ നിന്നും ചിന്തിയ്ക്കുന്ന പ്രകൃതമുള്ളവര്‍. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും ഏറെ മുന്നിട്ടു നില്‍ക്കുന്നവരാണ്.

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ എളുപ്പത്തില്‍ മടക്കാന്‍ സാധിയ്ക്കാത്തവര്‍ മാററങ്ങളെ ഇഷ്ടപ്പെടാത്തവരും തങ്ങള്‍ക്ക് സുഖപ്രദമായ സാഹചര്യങ്ങളില്‍ ജീവിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരുമാണ്.

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

തള്ളവിരല്‍ പറയും നിങ്ങളെക്കുറിച്ച്

നീളത്തില്‍ അല്‍പം പിന്നിലേയ്ക്കായി നില്‍ക്കുന്ന തള്ളവിരല്‍ വിജയിക്കുന്ന ബിസിനസുകാരുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

Read more about: pulse, life
English summary

Secretes Your Thumb Reveal About You

Secretes Your Thumb Reveal About You, read more to know about
Story first published: Tuesday, January 9, 2018, 17:13 [IST]
Subscribe Newsletter