അമ്മ മകനില്‍ നിന്നും ഒളിച്ച് വെച്ച രഹസ്യം

Posted By:
Subscribe to Boldsky

അമ്മ എന്ന് പറയുന്നത് ദൈവത്തിന് തുല്യമാണ്. അത്രയേറെ പ്രാധാന്യമാണ് അമ്മക്ക് ജീവിതത്തില്‍ നമ്മള്‍ നല്‍കുന്നത്. ഭൂമിയിലെ ദൈവമാണ് അമ്മമാര്‍. ഓരോ വീട്ടിലെയും വിളക്കണയുന്നത് അമ്മമാര്‍ ഇല്ലാതാവുമ്പോഴാണ്. അത്രയധികം പ്രാധാന്യം ഓരോ അമ്മമാര്‍ക്കും നമ്മള്‍ നല്‍കുന്നുണ്ട്. ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ അമ്മക്കുള്ള പങ്ക് വളരെ വലുതാണ്.

ജനിച്ചത് തിങ്കളാഴ്ചയോ, ആഴ്ച നല്‍കുന്ന ഭാഗ്യം

എന്നാല്‍ പ്രസവിച്ചതു കൊണ്ട് മാത്രം ആരും അമ്മയാവുന്നില്ല. ഒരു അമ്മയുടെ സ്‌നേഹവും ഇഷ്ടവും വാത്സല്യവും എല്ലാം നല്‍കിയാല്‍ മാത്രമേ അമ്മയെന്ന നിലയില്‍ ആ ജന്മം പൂര്‍ണമാവുകയുള്ളൂ. ദത്തെടുത്ത ഒരു മകനില്‍ നിന്നും അമ്മ ഒളിപ്പിച്ച് വെച്ച ചില കാര്യങ്ങളുണ്ട്. അവന്റെ വളര്‍ച്ചക്കും ഭാവിക്കും വേണ്ടിയാണ് പലതും സഹിച്ച് ആ അമ്മ കൂടെ നിന്നത്. അമ്മയുടേയും മകന്റേയും ഒരു കഥ.

ദത്ത് പുത്രന്‍

ദത്ത് പുത്രന്‍

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കളുണ്ടാവാത്തതിനെത്തുടര്‍ന്നാണ് ലക്ഷ്മി തെരുവില്‍ നിന്നും ഒരു കുഞ്ഞിനെ ദത്തെടുത്തത്. വെറും രണ്ട് മാസം മാത്രമായിരുന്നു ആ കുഞ്ഞിന്റെ പ്രായം.

വളര്‍ത്തച്ചന്റെ ഇഷ്ടക്കേട്

വളര്‍ത്തച്ചന്റെ ഇഷ്ടക്കേട്

എന്നാല്‍ ലക്ഷ്മി ദത്തെടുത്തെങ്കിലും ഒരിക്കലെങ്കിലും ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കാന്‍ പോലും അയാള്‍ തയ്യാറായിരുന്നില്ല. മാത്രമല്ല തരം കിട്ടുമ്പോഴെല്ലാം ലക്ഷ്മിയുടെ ഭര്‍ത്താവ് അവനെ ഉപദ്രവിച്ചിരുന്നു

നാട്ടുകാര്‍ക്ക് മുന്‍പില്‍

നാട്ടുകാര്‍ക്ക് മുന്‍പില്‍

നാട്ടുകാര്‍ക്ക് മുന്‍പില്‍ ഒരു പരിഹാസ കഥാപാത്രമായിരുന്നു അവന്‍. എന്തെങ്കിലും ഫംഗ്ഷനും മറ്റും പോവുമ്പോള്‍ പലരും ഇവനെ ശ്രദ്ധിക്കുമായിരുന്നു. ഇതോടു കൂടിയാണ് തനിക്ക് പിന്നില്‍ എന്തോ രഹസ്യമുണ്ടെന്ന് അവന് തോന്നിത്തുടങ്ങിയത്.

അമ്മയോടുള്ള ചോദ്യം

അമ്മയോടുള്ള ചോദ്യം

എന്നാല്‍ അമ്മയോടുള്ള നിരന്തര ചോദ്യം പലപ്പോഴും അവന്‍ നിസ്സഹായതയോട് കൂടിയാണ് ചോദിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഒരിക്കലും എന്തിനവനെ നാട്ടുകാരും ബന്ധുക്കളും ഇത്തരത്തില്‍ സമീപിക്കുന്നു എന്ന് മനസ്സിലായില്ല.

 അമ്മക്ക് പറയേണ്ടി വന്നു

അമ്മക്ക് പറയേണ്ടി വന്നു

എന്നാല്‍ അവസാനം അമ്മക്ക് പറയേണ്ടി വന്നു അവനു പിന്നിലെ രഹസ്യം. വളര്‍ത്തമ്മയുടെ ഭര്‍ത്താവ് തന്റെ സ്വന്തം അച്ഛനായിരുന്നു എന്ന കാര്യം. തന്റെ അച്ഛന് വേറൊരു സ്ത്രീയില്‍ ജനിച്ചതാണ് അവന്‍. ജനനത്തോടെ അവന്റെ അമ്മ മരിക്കുകയും തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അവനെ ലക്ഷ്മി എടുത്ത് വളര്‍ത്തുകയും ചെയ്യുകയായിരുന്നു.

അച്ഛന്റെ ഉപദ്രവം

അച്ഛന്റെ ഉപദ്രവം

സത്യങ്ങളെല്ലാം അറിഞ്ഞ അവന്‍ അച്ഛനെന്ന് വിളിക്കാന്‍ കൊതിച്ച് നടക്കുകയായിരുന്നു. എന്നാല്‍ ആ വിളിയോട് കൂടി അവന്റെ ജീവിതം മാറി മറിഞ്ഞു. അച്ഛന്‍ അവനെ വളരെ ക്രൂരമായി ഉപദ്രവിക്കുകയും ഉപദ്രവം സഹിക്കാന്‍ വയ്യാതെ അവന്‍ നാടു വിടുകയും ചെയ്തു.

അമ്മയോടു പോലും പറയാതെ

അമ്മയോടു പോലും പറയാതെ

അമ്മയോട് പോലും പറയാതെയാണ് പതിനൊന്നാമത്തെ വയസ്സില്‍ അവന്‍ നാടു വിട്ടത്. നാടു വിട്ടെങ്കിലും പലയിടങ്ങളില്‍ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അവന്‍ നല്ലൊരു ജോലിയും സമ്പാദിച്ച് തിരികെ വീണ്ടും നാട്ടിലെത്തി.

നാട്ടിലെത്തിയപ്പോള്‍

നാട്ടിലെത്തിയപ്പോള്‍

തിരികെ നാട്ടിലെത്തിയപ്പോള്‍ ആണ് അറിഞ്ഞത് തന്റെ അച്ഛന്‍ മരിച്ച് പോയെന്നും തന്റെ വളര്‍ത്തമ്മ നാട്ടില്‍ ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും. ഒരു നിമിഷം പോലും പാഴാക്കാതെ അവന്‍ അമ്മയേയും കൊണ്ട് തിരിച്ചു.

English summary

Real story mother adopted a child

Here is a story of mother and her adopting son, that will warm ypur heart read on
Story first published: Tuesday, March 6, 2018, 18:05 [IST]