'ഗോസ്റ്റ്‌ബോയ്‌സ്' കെട്ടുകഥയല്ല, ഇവിടെയുണ്ട് അവര്‍

Posted By:
Subscribe to Boldsky

ജീവിതത്തില്‍ അല്‍പസ്വല്‍പം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉള്ളവരാണെങ്കില്‍ എന്തായാലും പ്രേതത്തിനേയും ഭൂതത്തിനേയും ഒക്കെ പേടിയുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇല്ലാത്ത ഒന്നിനെ സങ്കല്‍പ്പിച്ച് അതില്‍ നിന്ന് കഥകളും കവിതകളും സിനിമകളും എല്ലാം ഉണ്ടാക്കിയെടുക്കുന്നത് പലപ്പോഴും നമ്മള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ പറയാന്‍ പോവുന്നത് ഇല്ലാത്ത ഒന്നിനെയല്ല ഉള്ള ഒന്നിനെയാണ്. കാരണം ലോകം മുഴുവന്‍ ഗോസ്റ്റ് ബോയ്‌സ് എന്ന് വിശേഷിപ്പിച്ച രണ്ട് കുട്ടികളുണ്ട്. എന്തുകൊണ്ടാണ് ഇവരെ ഇങ്ങനെ വിളിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഇവരുടെ ചിത്രം കാണുമ്പോള്‍ മനസ്സിലാവും. കാരണം അത്രക്കധികം ഇവര്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

പലരും അപൂര്‍വ്വ വസ്തുക്കളെപ്പോലെ അല്ലെങ്കില്‍ അസാധാരണ ജന്മങ്ങളെപ്പോലെ കണക്കാക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളില്‍ ചില്ലറയല്ല ഈ കുട്ടികള്‍ കഷ്ടപ്പെടുന്നത്. നമ്മുടെ രാജ്യത്ത് തന്നെയാണ് ഇത്തരത്തില്‍ ഒരു വിവേചനത്തിന് ഇവര്‍ ഇരയായിരുന്നത് എന്ന് മനസ്സിലാക്കേണ്ടതു കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആളുകളെക്കുറിച്ച് പറയുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് എല്ലാ തരത്തിലും അവരുടെ ജീവിതത്തെ പല വിധത്തില്‍ ബാധിക്കുന്നുണ്ട് എന്ന കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ജീവിതത്തില്‍ പ്രതിസന്ധിയിലായ രണ്ട് കുട്ടികളുടെ ശരിയായ ജീവിത കഥ നോക്കാം.

 പല്ലും മുടിയും

പല്ലും മുടിയും

ഇവരെ ഇത്തരത്തില്‍ ഒരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് ഇവരുടെ പല്ലും മുടിയും തന്നെയാണ്. ഇതാണ് ഇവരെ ഗോസ്റ്റ് ബോയ്‌സ് എന്ന് പറയാന്‍ കാരണമായത്. നിരവധി തവണ പലരുടേയും ആക്ഷേപത്തിന് പാത്രമാകേണ്ടി വന്നിട്ടുണ്ട് ഇവര്‍ക്ക് പല തരത്തില്‍. എന്നാല്‍ ഇതെല്ലാം ജീവിതത്തില്‍ പല വിധത്തിലാണ് ഇവരെ വേട്ടയാടിയത്.

വെറും പതിനൊന്ന് വയസ്സ് മാത്രം

വെറും പതിനൊന്ന് വയസ്സ് മാത്രം

വെറും പതിനൊന്നും എട്ടും വയസ്സ് മാത്രമാണ് ഇവര്‍ക്കുള്ളത്. ആരോഗ്യപരമായുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇവര്‍ ഇത്തരത്തില്‍ ആയിപ്പോയത്. മധ്യപ്രദേശില്‍ ജനിച്ച ഇവര്‍ സഹോദരന്‍മാരാണ്. ഗ്രാമത്തില്‍ നിന്ന് ഇത്തരം ഒരു അവസ്ഥയെത്തുടര്‍ന്ന് ഇവര്‍ നിരവധി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. പലപ്പോഴും ഇത്തരം വേട്ടയാടപ്പെടലുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഇവര്‍ ശ്രമിച്ചിട്ടുണ്ട്.

ജനിതക പ്രശ്‌നങ്ങള്‍

ജനിതക പ്രശ്‌നങ്ങള്‍

ജനിതക പ്രശ്‌നങ്ങളാണ് ഇത്തരമൊരു അവസ്ഥക്ക് പിന്നില്‍. എച്ച് ഇ ഡി എന്നറിയപ്പെടുന്ന രോഗാവസ്ഥയാണ് ഇവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടപ്പാടിനു പിന്നില്‍. ഇത് വളരെ ചുരുങ്ങിയ ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥയെക്കുറിച്ച് കൃത്യമായി അറിയാന്‍ പലര്‍ക്കും കഴിയുന്നില്ല.

ഇതിന്റെ അവസ്ഥകള്‍

ഇതിന്റെ അവസ്ഥകള്‍

വളരെ ഭീകരമായ അവസ്ഥയായിരിക്കും ഇതിലൂടെ ഈ കുട്ടികള്‍ അനുഭവിക്കുന്നത്. വിയര്‍പ്പ് ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നു. മാത്രമല്ല പല്ലുകള്‍ ഒരോന്നായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കൂടാതെ മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായി ഉണ്ടാവുന്നു. അവസാനം മുടി പൂര്‍ണമായി കൊഴിഞ്ഞ് പോവുന്ന അവസ്ഥയിലേക്ക് എത്തുന്നു.

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍

പെട്ടെന്ന് തന്നെ ശരീരം ചൂടാവുന്ന അവസ്ഥ ഇവരില്‍ ഉണ്ടാവുന്നു. ശരീരം എപ്പോഴും തണുത്തിരിക്കുന്ന അവസ്ഥയിലേക്ക് എത്തണം എന്നതാണ് ഇവര്‍ക്ക് വേണ്ടത്. തല എപ്പോഴും തണുപ്പിച്ച് കൊണ്ടിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

 ഗ്രാമത്തില്‍ നിന്നും പുറത്താക്കി

ഗ്രാമത്തില്‍ നിന്നും പുറത്താക്കി

ഗ്രാമത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണ് ഇവര്‍ ഉണ്ടായത്. ശരീരക്കും പ്രേതാത്മക്കളായി ഇവരെ ഗ്രാമവാസികള്‍ കണക്കാക്കി. കൂടാതെ പതിഞ്ഞ മൂക്കും പല്ലിന്റെ മൂര്‍ച്ചയും എല്ലാം ഇവരെ ഗ്രാമവാസികള്‍ക്കിടയില്‍ ജീവിക്കാന്‍ സമ്മതിക്കാത്ത അവസ്ഥയിലേക്കെത്തിച്ചു. പലപ്പോഴും അകലെ നിര്‍ത്തപ്പെടേണ്ട രണ്ട് പേരായി ഇവര്‍ മാറി.

പണമില്ലാത്തതിനാല്‍ ചികിത്സ

പണമില്ലാത്തതിനാല്‍ ചികിത്സ

എന്നാല്‍ പണമില്ലാത്തതിനെതുടര്‍ന്ന് ഇവര്‍ക്ക് പലയിടങ്ങളില്‍ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ല. പലപ്പോഴും പല വിധത്തില്‍ ഇവരുടെ ചികിത്സ കൃത്യമായ സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയില്‍ ആയിക്കൊണ്ടിരുന്നു. പലപ്പോഴും ഡോക്ടര്‍മാര്‍ വരെ ഇവരുടെ അവസ്ഥ കൂടുതല്‍ മോശമാവുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു.

അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ അമ്മ

അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ അമ്മ

ഇവരുടെ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ അമ്മ കാത്തിരുന്നു. ചികിത്സക്കാവശ്യമായ അത്രയും തുക കണ്ടെത്തുന്നതിന് പല വിധത്തില്‍ ഇവര്‍ശ്രമിച്ചെങ്കിലും ഇവര്‍ക്ക് താങ്ങാവുന്നതില്‍ കൂടുതലായിരുന്നു അത്. സാമ്പത്തിക സഹായവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു അമ്മ.

എന്‍ജിഒ

എന്‍ജിഒ

എന്‍ജിഒ ഇവരുടെ പ്രതീക്ഷക്ക് കരുത്തേകാന്‍ മുന്നോട്ട് വന്നു. മാത്രമല്ല ഇവരുടെ ഇത്തരത്തിലുള്ള ഒരു അവസ്ഥയെക്കുറിച്ച് പറയുന്നതിനും മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനായി മുന്നോട്ട് വരുന്നതിനും ഗ്രാമവാസികള്‍ക്കിടയില്‍ ഒരു ക്യാംപയ്ന്‍ സംഘടിപ്പിച്ചു.

മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെട്ടു

മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെട്ടു

ഇതിന്റെയെല്ലം ഫലമായി ഇന്ന് ഈ ഗ്രാമത്തില്‍ ഇവര്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടു. ഇവരുമായി സംസാരിക്കുന്നതിനും ഇടപെടുന്നതിനും ഗ്രാമവാസികള്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. സ്‌കൂളിലും മറ്റും പോവുകയും ഇവരെ മറ്റുള്ളവര്‍ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

 സന്തോഷത്തിന്റെ നാളുകള്‍

സന്തോഷത്തിന്റെ നാളുകള്‍

എന്നാല്‍ സന്തോഷത്തിന്റെ നാളുകളിലൂടെയാണ് ഇവര്‍ ഇപ്പോള്‍ കടന്നു പോവുന്നത്. ഏത് അവസ്ഥയിലും തങ്ങളോടൊപ്പം ഇപ്പോള്‍ നാട്ടുകാര്‍ ഉണ്ടെന്നാണ് ഇവര്‍ വിശ്വസിക്കുന്നതും. മാത്രമല്ല ധാരാളം കൂട്ടുകാരേയും ഇവര്‍ക്ക് ഇപ്പോള്‍ കിട്ടിയിട്ടുണ്ട്.

English summary

‘Ghost Boys' of India

These young boys were labelled as the ‘Ghost Boys who had been abandoned by the society.
Story first published: Friday, May 11, 2018, 13:53 [IST]