നിങ്ങള്‍ മാര്‍ച്ചിലാണോ ജനിച്ചത്, എങ്കില്‍...

Posted By:
Subscribe to Boldsky

ജനിച്ച മാസവും വര്‍ഷവും ദിവസവും സമയവുമെല്ലാം നമ്മളറിയാതെ തന്നെ നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനങ്ങള്‍ ചെലുത്തുന്നുണ്ട്. ഇതനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ പ്രത്യേകതകളുമുണ്ടെന്നു പറയാറുമുണ്ട്.

ജനിച്ച മാസപ്രകാരവും ഓരോരുത്തര്‍ക്കും പ്രത്യേകതകളുണ്ട്. മാര്‍ച്ച് മാസത്തില്‍ ജനിച്ചവര്‍ക്കും ചില പ്രത്യകതകള്‍ പറയാം. സോഡിയാക് സൈന്‍ പ്രകാരം പീസസ് വിഭാഗത്തിലാണ് ഇവര്‍ പെടുന്നത്. പീസസും ചിലപ്പോള്‍ ഏരീസും മാര്‍ച്ചില്‍ ജനിച്ചവരുടെ സോഡിയാക് സൈന്‍ ആയി വരും. അതായത് അവസാനത്തെയും ആദ്യത്തെയും സോഡിയാക് സൈന്‍ അഥവാ സൂര്യരാശി. മാര്‍ച്ചില്‍ ജനിച്ചവരുടെ പ്രത്യേകതകളെന്തൊക്കെയെന്നറിയൂ,

മറ്റുള്ളവരോട് അനുകമ്പ

മറ്റുള്ളവരോട് അനുകമ്പ

മറ്റുള്ളവരോട് അനുകമ്പയുള്ള പ്രകൃതക്കാരാണ് മാര്‍ച്ചില്‍ ജനിച്ചവര്‍. ഈ സ്വഭാവം കൊണ്ടുതന്നെ മറ്റുള്ളവര്‍ ഇവരെ ബഹുമാനിയ്ക്കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് കഴിയുന്നതും സഹായം ചെയ്യാന്‍ ശ്രമിയ്ക്കുന്നവര്‍ കൂടിയാണിവര്‍.

കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍

കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍

മാര്‍ച്ചില്‍ ജനിച്ചവരെ ചതിയ്ക്കാനും പറ്റിയ്ക്കാനുമൊന്നും എളുപ്പമല്ല. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവുള്ളവരാണിവര്‍. ചതിയിലൂടെ അവരെ തോല്‍പിയ്ക്കാമെന്ന ധാരണയും തെറ്റാണ്. ചതി അവരെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുക.

ബന്ധങ്ങളില്‍

ബന്ധങ്ങളില്‍

ബന്ധങ്ങളില്‍ അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തുന്നവരാണിവര്‍ ഇത് വിവാഹബന്ധമായാലും പ്രണയമായാലും സൗഹൃദമാണെങ്കിലും കുടുംബബന്ധങ്ങളാണെങ്കിലുമെല്ലാം ത്‌ന്നെ. എന്നാല്‍ ഇവരോട് അവിശ്വസ്തത കാണിയ്ക്കുന്നവരോട് പിന്നീട് അടുക്കാത്തവര്‍. തങ്ങളുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിയ്ക്കുന്ന ഇവര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ എ്ന്താണ് വേണ്ടതെന്ന കാര്യത്തെക്കുറിച്ചു നല്ല നിശ്ചയവുമുണ്ടാകും.

അന്തര്‍മുഖരാകും

അന്തര്‍മുഖരാകും

മാര്‍ച്ചില്‍ ജനിച്ചവര്‍ മിക്കവാറും അന്തര്‍മുഖരാകും. ബഹളങ്ങളില്‍ നിന്നുമൊഴിഞ്ഞ് തങ്ങളുടേതായ ചിന്തകളിലും ലോകത്തും ജീവിയ്ക്കുന്നവര്‍. ഇവര്‍ ശാന്തത ഇഷ്ടപ്പെടുന്നവരുമാണ്.

 പൊരുത്തപ്പെട്ടു പോകുന്നവരാണ്

പൊരുത്തപ്പെട്ടു പോകുന്നവരാണ്

ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു പോകുന്നവരാണ് മാര്‍ച്ചില്‍ ജനിച്ചവര്‍. ജീവിതത്തിലെ അടിസ്ഥാനകാര്യങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും ഇതിനനുസരിച്ചു പൊരുത്തപ്പെട്ട് ജീവിച്ചു പോകുന്നവര്‍.

ഫിലോസഫര്‍

ഫിലോസഫര്‍

ഫിലോസഫര്‍ വിഭാഗത്തില്‍ പെടുന്നവരാകും മാര്‍ച്ചില്‍ ജനിച്ചവര്‍. അതായത്. തത്വശാസ്ത്രം ഇഷ്ടപ്പെടുന്നവര്‍. സ്വന്തം ജീവിതത്തിലും ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുവാന്‍ സമയം കണ്ടെത്തുന്നവര്‍.

കാര്യങ്ങള്‍ അറിയാന്‍

കാര്യങ്ങള്‍ അറിയാന്‍

കാര്യങ്ങള്‍ അറിയാന്‍ ജിജ്ഞാസയുള്ളവരാകും, ഇക്കൂട്ടര്‍. ഏതു ബുദ്ധിമുട്ടുള്ള സാഹചര്യത്തിനും മുഖത്തെ പുഞ്ചിരി മായാതെ സൂക്ഷിയ്ക്കുന്നവര്‍. ഇതുകൊണ്ടുതന്നെ ആളുകള്‍ക്ക് അടുപ്പവുമുണ്ടാകും.

കലാപരമായ വാസനകളുളളവരാകും

കലാപരമായ വാസനകളുളളവരാകും

കലാപരമായ വാസനകളുളളവരാകും, മാര്‍ച്ചില്‍ ജനിച്ചവര്‍. സംഗീതവും ചിത്രരചനയുമെല്ലാം ഇഷ്ടപ്പെടുന്നവര്‍. പല പ്രസിദ്ധരായ ആര്‍ട്ടിസ്റ്റുകളുടേയും ജന്മമാസം കൂടിയാണ് മാര്‍ച്ച്.

English summary

Personality Traits Of March Born Individuals

Personality Traits Of March Born Individuals, read more to know about,
Story first published: Tuesday, March 27, 2018, 18:38 [IST]